വിവാഹ പേജ്, ചരമ പേജ് തുടങ്ങിയ പേജുകള്‍ എല്ലാ പത്രങ്ങളിലും ഉള്ളത് പോലെ ഇനിമുതല്‍ പീഢനത്തിനായും ഒരു പ്രത്യേക പേജ് തുടങ്ങണമെന്ന ആവശ്യം ശക്തമാവുന്നു. എല്ലാ പീഢനങ്ങളും ഒരു പേജില്‍ തന്നെ വരുന്നത് പീഢന കുതുകികളായ സാമാന്യ ജനങ്ങള്‍ക്ക് സൗകര്യപ്രദമായിരിക്കും എന്നാണ് പൊതുവേയുള്ള നിഗമനം.
പള്ളീലച്ചന്മാരുടെയും മറ്റു പുരോഹിതന്മാരുടെയും പീഡനം, രാഷ്ട്രീയക്കാരുടെ പീഡനം, സിനിമാക്കാരുടെ പീഡനം എന്ന് തുടങ്ങി സബ് കാറ്റഗറികള്‍ ആക്കുവാനും ആവശ്യം ഉയര്‍ന്ന് വന്നിട്ടുണ്ട്. അത് പോലെ ജാതി തിരിച്ചും, പ്രായം തിരിച്ചും പീഡന വാര്‍ത്തകള്‍ വേണമെന്ന് ആവശ്യം ഉന്നയിക്കുന്നവരും ഇല്ലാതില്ല. പീഡനത്തെ നമ്മുടെ കേരളത്തിലെ പ്രധാന തൊഴിലായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭ ആലോചിക്കുന്ന വേളയിലാണ് പീഢന പേജ് വേണമെന്ന ആവശ്യം ശക്തമായത്. പീഡനക്കാര്‍ക്ക് ചെയ്തുവരുന്ന സഹായങ്ങള്‍ പോലീസിന്റെ ഭാഗത്ത് നിന്നും തുടര്‍ന്നും ഉണ്ടാവുമെന്നാണ് എല്ലാവരുടേയും പ്രതീക്ഷ.