“നെയ്മർ” മലയാള സിനിമയ്ക്ക് ഒരു ഫാമിലി മാസ്സ് എന്റെർറ്റൈനെർ കൂടി. വി സിനിമാസിന്റെ ബാനറിൽ നവാഗത സംവിധായകൻ സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന “നെയ്മർ” എന്ന ചിത്രത്തിന്റെ മോഷൻ ടീസർ റിലീസായി. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം പദ്മ ഉദയ് നിർമിക്കുന്ന ചിത്രത്തിൽ യുവതാരങ്ങളായ മാത്യു – നസ്ലിൻ എന്നിവരെ കൂടാതെ വിജയ രാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി തുടങ്ങിയ പ്രഗല്ഭരടങ്ങുന്ന താരനിരയുമുണ്ട്.
നെയ്മർ എന്ന പേര് ഫുട്‌ബോളുമായി അടുത്തുനിൽക്കുന്നുണ്ടെങ്കിലും ഇതൊരു മുഴുനീള ഫുട്‌ബോൾ ചിത്രമല്ലെന്നാണ് സംവിധായകൻ തന്നെ പറഞ്ഞിട്ടുണ്ട്. മലയാളവും തമിഴും ഇടകലർന്ന കഥാ പശ്ചാത്തലത്തിൽ പ്രായ ദേശഭാഷ അതിർവരമ്പുകളില്ലാതെ ആർക്കും ആസ്വദിക്കാൻ കഴിയുന്ന ഈ പാൻ ഇന്ത്യൻ ചിത്രം മാർച്ച് പകുതിയോടെ തിയറ്ററിൽ എത്തുന്നു.നെയ്മറിന്റെ തിരക്കഥ – സംഭാഷണം എഴുതിയിരിക്കുന്നത് ആദർശ് സുകുമാരൻ, പോൾസൻ സ്കറിയ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആൽബി ആന്റണിയാണ്. ഷാൻ റഹ്‌മാന്റെ സംഗീതത്തിൽ ഒൻപതു ഗാനങ്ങളടങ്ങുന്ന ഒരു കംപ്ലീറ്റ് മ്യൂസിക്കൽ മൂവി ആയിട്ടാണ് നെയ്മർ റിലീസിനൊരുങ്ങുന്നത്. ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം പൂർത്തീകരിക്കുന്നത്.
നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന നെയ്മറിന്റെ എഡിറ്റിങ് നൗഫൽ അബ്‌ദുള്ളയാണ് . ഫീനിക്സ് പ്രഭു ആക്ഷൻ കോറോയോഗ്രഫി നിർവഹിച്ച ചിത്രത്തിന്റെ vfx – ഡിജിറ്റൽ ടർബോ മീഡിയയും സ്റ്റിൽസ് – ജസ്റ്റിൻ ജെയിംസുമാണ് . നെയ്മറിന്റെ കോസ്റ്യൂം -മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് – രഞ്ജിത്ത് മണലിപറമ്പിലും നിർവഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറും, ഉദയ് രാമചന്ദ്രൻ എക്‌സിക്യുട്ടിവ് പ്രൊഡ്യൂസറുമാണ്.