സസ്പെൻസ് പൊട്ടിച്ച് പടം മാസ്സ് എന്റർടൈൻറ്മെൻറ് എന്ന് തെളിയിച്ച് നെയ്മർ ട്രൈലെർ പുറത്തിറങ്ങി 

യുവത്വത്തിന്റെ ഹിറ്റ്‌ കോമ്പോ മാത്യു-നസ്ലിൻ ജോഡികളുടെ പുതിയ ചിത്രം ‘നെയ്മറി’ന്റെ കോമഡിയും പ്രണയവും മാസ്സുമെല്ലാം നിറഞ്ഞ ട്രെയിലർ പുറത്തിറങ്ങി. പൊന്നിയിൽ സെൽവൻ-1, ബില്ല, സൂതും കവ്വും തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്ത തമിഴ് നടൻ യോഗ് ജാപ്പി ശക്തമായൊരു കഥാപാത്രവുമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘നെയ്മർ’.

ഒരു ഡോഗ് മൂവി എന്ന ഫീൽ ആണ് ഇത്ര നാളും നമുക്ക് ഇതിന്റെ പാട്ടുകളും ടീസറുകളും തന്നിരുന്നത് എങ്കിൽ ഇതൊരു മാസ്സ് എന്റർടൈനർ കൂടിയാണ് എന്നാണ് ഇതിന്റെ ട്രെയിലർ കാണിക്കുന്നത്. പ്രധാന കഥാപാത്രങ്ങളായ മാത്യു, നസ്ലിൻ, വിജയരാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി, ഗൗരി കൃഷ്ണ, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ എന്നിവർക്കൊപ്പം ഒരു നാടൻ നായകുട്ടി കൂടെ ഹീറോ ആയി വരുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. നായകുട്ടിയുടെ കുസൃതികളും, നായകന്മാരുടെ പ്രണയവും അവർ എത്തിപ്പെടുന്ന സാഹചര്യങ്ങളും അവർ നേരിടുന്ന പ്രശ്നങ്ങളുമെല്ലാം ട്രെയിലറിൽ കാണിക്കുന്നു. നർമ മുഹൂർത്തങ്ങൾ മാത്രമല്ല പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മാസ്സ് ആക്ഷൻ രംഗങ്ങളും ഇമോഷണലുകളും എല്ലാം ചേർന്ന ഒരടിപൊളി സിനിമയായിരിക്കും ‘നെയ്മർ’ എന്ന് നമുക്കുറപ്പിക്കാം.

വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ നവാഗതനായ സുധി മാഡിസൺ കഥയും സംവിധാനവും നിർവഹിച്ച ചിത്രം മെയ്‌ 12ന് തിയേറ്ററുകളിൽ എത്തുന്നു. മലയാളം – തമിഴ് പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തീകരിച്ചിരിക്കുന്നത് ആദർശും പോൾസനും ചേർന്നാണ്.
ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം . നിമേഷ് താനൂർ കലാസംവിധാനം നിർവഹിക്കുന്ന നെയ്മറിന്റെ എഡിറ്റിങ് നൗഫൽ അബ്‌ദുള്ളയാണ് . ഫീനിക്സ് പ്രഭു ആക്ഷൻ കോറോയോഗ്രഫി നിർവഹിച്ച ചിത്രത്തിന്റെ സ്റ്റിൽസ് – ജസ്റ്റിൻ ജെയിംസുമാണ് . നെയ്മറിന്റെ കോസ്റ്യൂം -മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് – രഞ്ജിത്ത് മണലിപറമ്പിലും നിർവഹിച്ചിരിക്കുന്നു. ജിനു പി. കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറും, ഉദയ് രാമചന്ദ്രൻ എക്‌സിക്യുട്ടിവ് പ്രൊഡ്യൂസറുമാണ്.

Leave a Reply
You May Also Like

മുസ്ലീം പശ്ചാത്തലത്തിലൂടെ ശക്തമായ ഒരു പ്രണയ കഥ, ‘അഞ്ചാം വേദം’

അഞ്ചാം വേദം പൂർത്തിയായി മാധ്യമ റിംഗത്തുന്നിനും ദൃശ്യ മാധ്യമ റിംഗത്തേക്കേക്ക് കടന്നുവരുന്ന മുജീബ് ടി.എം.സംവിധാനം ചെയ്യുന്ന…

2018 ലെ രാഷ്ട്രീയവും സത്യവും വിവാദവും

2018 ലെ രാഷ്ട്രീയവും സത്യവും വിവാദവും… B N Shajeer Sha ഇന്ന് ഉറക്കം ഉണർന്നു…

മോഹൻലാൽ നായകനാകുന്ന തെലുഗ് – മലയാളം ചിത്രം ‘വൃഷഭ’ യിൽ മോഹൻലാലിന്റെ മകനായി തെലുഗ് താരം റോഷൻ മെക

പി ആർ ഒ – ശബരി കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ…

പ്രിയങ്ക ചോപ്ര യുടെ പ്രതിഷേധം

കരിയറിന്റെ തുടക്കക്കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ഓപ്ര…