Ramjith Sreeramam

ഒരു പക്ഷെ മലയാളത്തിൽ കുറച്ചു കാലത്തിനു ശേഷം ആയിരിക്കും ഇതുപോലൊരു മുഴുവൻ സമയ കളർഫുൾ എന്റർടൈനർ റിലീസ് ആവുന്നത്. തിയേറ്ററുകളിൽ നിന്നും കുടുംബ പ്രേക്ഷകർ അകന്ന് നിൽക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇത് തന്നെയാണ്. വളരെ നാളുകൾക്ക് ശേഷം മുഴുവൻസമയം ചിരിക്കാനും ഒരു നിമിഷം പോലും ബോറടിക്കാതെ ആസ്വദിച്ചു കാണാനും കഴിഞ്ഞ സിനിമ ആണ് “നെയ്മർ”.

നെയ്മർ എന്ന ഒരു നാടൻ നായയെ ചുറ്റി പറ്റി ആണ് സിനിമയുടെ കഥ വികസിക്കുന്നത്. ഈ സിനിമയുടെ ആത്മാവ് എന്ന് തോന്നിയത് ഇതിലെ അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്. നസ്ലൻ -മാത്യു കോംബോ യുടെ രസതന്ത്രം ഒരിക്കൽ കൂടെ വർക്ഔട്ട് ആയിട്ടുണ്ട്. രണ്ടുപേരെയും ഒരുമിച്ചു സ്‌ക്രീനിൽ കണ്ടിരിക്കാൻ നല്ല രസമായിരുന്നു. വിജയ രാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി എന്നിവർ എല്ലാം അവരവരുടെ റോളുകൾ മികച്ചതാക്കാൻ പരസ്പരം മത്സരിക്കുന്ന പോലെ തോന്നി.യോഗ് ജപ്പീ എന്ന തമിഴ് നടന്റെ പ്രകടനം എടുത്ത് പറയേണ്ടത് ആണ്. ഇതിനു മുൻപ് പല സിനിമകളിലും വില്ലൻ ആയും സ്വഭാവ നടൻ ആയും അദ്ദേഹത്തെ കണ്ടിട്ടുണ്ടെങ്കിലും ഇമോഷണൽ സീൻസസ്‌ ഒക്കെ ഇത്ര നന്നായി ചെയ്യാൻ കഴിവുണ്ടെന്ന് തോന്നിയിരുന്നില്ല. വിജയ രാഘവൻ was the real show stealer. സിനിമയുടെ രണ്ടാം പകുതിയിൽ പുള്ളിയുടെ പൂണ്ടു വിളയാട്ടം ആയിരുന്നു. എഴുപത്തി രണ്ടാം വയസിൽ പുള്ളി കാത്തു സൂക്ഷിക്കുന്ന എനർജി ലെവൽ എടുത്ത് പറയേണ്ടത് ആണ്. ആ ഫൈറ്റ് സീൻ ഒക്കെ അന്യായം ആയിരുന്നു .സിനിമയിലെ കോമഡി നമ്പറുകൾ എല്ലാം തന്നെ വളരെ രസകരമായിരുന്നു.

മനുഷ്യനും നായയും തമ്മിൽ ഉള്ള സവിശേഷ ബന്ധം ചരിത്രാതീത കാലം മുതൽക്കുള്ളതാണ്.ഒരിക്കൽ എങ്കിലും ഒരു നായയെ വളർത്തിയിട്ടുള്ളവർ ആ ജീവി മനുഷ്യനോട്‌ കാണിക്കുന്ന നന്ദിയും സ്നേഹവും അനുഭവിച്ചറിഞ്ഞിട്ടുള്ളവർ ആയിരിക്കും. ഈ തീം അടിസ്ഥാനമാക്കി മിക്ക ഭാഷകളിലും സിനിമകളും ഉണ്ടായിട്ടുണ്ട്. അടുത്ത കാലത്ത് തന്നെ കന്നഡ ചിത്രം “777 ചാർളി” ഇതേ തീം അടിസ്ഥാനമാക്കി വന്നു വൻ വിജയം കരസ്ഥമാക്കിയതാണ്. അതിൽ നിന്ന് എല്ലാം വ്യത്യസ്ഥമായി ആവർത്തന വിരസത ഇല്ലാതെ ഒരു സിനിമ നിർമിക്കുക എന്നുള്ളത് തന്നെ ആയിരിക്കും “നെയ്മർ” ന്റെ അണിയറക്കാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ആ വെല്ലുവിളിയെ അതി സമർത്ഥമായി ഏറ്റവും മികച്ച രീതിയിൽ തിരക്കഥകൃത്തുക്കൾ ആയ പോൾസൺ സ്കറിയയും ആദർശ് സുകുമാരനും സംവിധായകൻ സുധി മാഡിസണും മറികടന്നിട്ടുണ്ട്. ഷാൻ റഹ്മാന്റെ സംഗീതവും ഗോപി സുന്ദർ ന്റെ bgm ഉം സിനിമയുടെ മൂഡിനോട് ചേർന്നു തന്നെ നിന്നതായിരുന്നു.

എല്ലാ പ്രായത്തിലുള്ള ആൾക്കാരെയും പ്രത്യേകിച്ച് കുട്ടികളെയും കുടുംബങ്ങളെയും “നെയ്മർ” തൃപ്തി പെടുത്തും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.തിയേറ്ററിൽ ഇരുന്നു ഉള്ള് തുറന്ന് ചിരിക്കാൻ താല്പര്യം ഉള്ളവർക്ക് ധൈര്യമായി “നെയ്മർ” നു ടിക്കറ്റ് എടുക്കാം

Leave a Reply
You May Also Like

ഹോംബാലെ ഫിലിംസിന്റെ തമിഴ് അരങ്ങേറ്റം, ‘ രഘു താത്ത’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. കീർത്തി സുരേഷാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ‘ രഘു താത്ത ‘ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. കീർത്തി…

6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം 5-ന് തീയേറ്ററിൽ

6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം 5-ന് തീയേറ്ററിൽ പി.ആർ.ഒ- അയ്മനം സാജൻ ആറ്…

“ഈ പെണ്ണുമ്പിള്ളയുടെ കുരുട്ടുബുദ്ധിയാണ് പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയത്”, കുറിപ്പ്

മുംബൈയിൽ ജനിച്ചുവളർന്ന ഒരു മലയാളി യുവാവിന്‍റെ കേരളത്തിലേക്കുള്ള യാത്രയിൽ നടക്കുന്ന സംഭവങ്ങളെ ഏറെ രസകരമായി നർമ്മത്തിൽ…

ഷൂട്ടിങ്ങിനിടയിൽ തന്നെ അത് ഫ്ലോപ്പ് ആകുമെന്ന് അറിയാമായിരുന്നു, ആ വിജയ് ചിത്രത്തെകുറിച്ചു തുറന്നടിച്ചു തമന്ന

ഷൂട്ടിങ്ങിനിടയിൽ തന്നെ അത് ഫ്ലോപ്പ് ആകുമെന്ന് അറിയാമായിരുന്നു, ആ വിജയ് ചിത്രത്തെകുറിച്ചു തുറന്നടിച്ചു തമന്ന ജയിലർ…