Connect with us

Football

‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല, ജീവിക്കാനേ സാധിക്കൂ’

ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മറിന്റെ 52 കാരിയായ അമ്മയ്ക്ക് 23 കാരന്‍ ജീവിത പങ്കാളി. ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറുടെ അമ്മ ഈ ചിത്രം പോസ്റ്റ് ചെയ്തത്

 31 total views

Published

on

Renjith P

ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മറിന്റെ 52 കാരിയായ അമ്മയ്ക്ക് 23 കാരന്‍ ജീവിത പങ്കാളി. ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നെയ്മറുടെ അമ്മ ഈ ചിത്രം പോസ്റ്റ് ചെയ്തത്. നെയ്മറുടെ അമ്മയുടെ മുൻ ഭർത്താവ് ആയ നെയ്മറുടെ അച്ഛനും നെയ്മറും അവരുടെ ഈ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്തിരിക്കുന്നു. നോക്കൂ നമ്മെക്കാൾ എത്രയോ നൂറ്റാണ്ടു മുന്നിൽ ആണവർ ! അവർ ആരെയും ആക്രമിക്കുന്നില്ല, ഈഗോയാൽ കുനുഷ്ടുകൾ പറയുന്നില്ല, ലൈംഗികമായ അസൂയയും പ്രതികാരവും ഒന്നും വച്ചുപുലർത്തുന്നില്ല. വേർപിരിയണം എന്ന് തോന്നിയപ്പോൾ വേർപിരിഞ്ഞു. അപ്പോഴും നല്ല സുഹൃത്തുക്കൾ ആയിരിക്കുന്നു. പരസ്പരം സന്തോഷങ്ങളിൽ ആഹ്ലാദിക്കുന്നു.
പ്രണയിക്കാനോ ലൈംഗികത ആസ്വദിക്കാനോ ഒന്നും പ്രായവും പഴയ സങ്കൽപ്പങ്ങളും തടസ്സം ആവുന്നില്ല. അതിനായി ആരെയും വഞ്ചിക്കുന്നില്ല, കള്ളം പറയുന്നില്ല, ഒളിച്ചുവെക്കുന്നില്ല, കയ്യൂക്കും ആക്രമണവും , അവഹേളനവും നടത്തുന്നില്ല ! ജീവിതം അതിന്റെ സ്വാഭാവികതയിൽ ഒഴുകുന്നു ! അവിടെ എല്ലാം ഇങ്ങനെ ആണെന്ന് ഞാൻ കരുതുന്നില്ല ! ഇത്രയൊക്കെ സ്വതന്ത്ര അന്തരീക്ഷം ഉണ്ടായാലും ചില അക്രമങ്ങൾ കാണാം, കയ്യൂക്കുകൾ കാണാം, സങ്കടങ്ങൾ കാണാം .

പക്ഷെ പറഞ്ഞുവന്നത് ഇവർ കാണിച്ച പോലെ വൃത്തിയുള്ള മനുഷ്യർ ആയി മാറട്ടെ ഈ ലോകം മുഴുവനും എന്ന് ആഗ്രഹിക്കുന്നതല്ലേ നല്ലതു ? വിരാട് കോഹ്‌ലിയും അനുഷ്‌കയും തമ്മിൽ പിണങ്ങി നടന്നിരുന്ന കാലത്തു അനുഷ്‍കയെ കുറിച്ച് കോഹ്‌ലിയുടെ ആരാധകർ മോശമായി വാർത്തകൾ ഉണ്ടാക്കിയപ്പോൾ .. അതിനെതിരെ കോഹ്ലി രംഗത്തു വന്നത് ഇതിന്റെ മറ്റൊരു ഉദാഹരണം ആണ്. തമ്മിൽ ഇപ്പോൾ അടുപ്പമില്ല എന്നുകരുതി ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്താൻ , മാനസികമായി ആക്രമിക്കാൻ ആരാണ് സമൂഹത്തിനു ലൈസൻസ് കൊടുക്കുന്നത് ? അതൊരു ഞരമ്ബുരോഗം ആണ് .പിണങ്ങിയാൽ/ വേര്പിരിഞ്ഞാൽ പ്രതികാരവും അസൂയയും കാണിക്കുന്ന ഞരമ്പുരോഗികൾ ആണ്… പ്രണയത്തിലെ നമ്മുടെ നായികാ നായകന്മാർ അഥവാ നമ്മൾ. ഇണങ്ങിയാലും പിണങ്ങിയാലും മാന്യമായി പെരുമാറാൻ കഴിയാത്തതാണ് നമ്മുടെ പ്രശ്നം..പരസ്പരം ബഹുമാനം പ്രകടിപ്പിക്കാൻ കഴിയാത്തതാണ് നമ്മുടെ രോഗം !! അത് മാറുമ്പോൾ മാത്രമാണ് നമ്മൾ കാടൻ സംസ്കാരത്തിൽ നിന്നും മനുഷ്യരുടെ സംസ്കാരത്തിലേക്ക് കടക്കുകയുള്ളൂ .

പുരുഷനും സ്ത്രീയും പരസ്പരം മേലെയോ താഴെയോ അല്ല !! ആരും ആരെക്കാളും മുകളിലോ താഴെയോ അല്ല .പരസ്പര ബഹുമാനം തുടങ്ങേണ്ടത് ഈ സ്റ്റെപ്പിൽ നിന്നാണ് .പരസ്പര ബഹുമാനം ആയിരിക്കണം എല്ലാത്തിന്റെയും അടിസ്ഥാനം. അത് സ്ത്രീയും പുരുഷനും തമ്മിൽ മാത്രമല്ല സമൂഹം മുഴുവനായും പരസ്പരം അങ്ങനെ ആയിരിക്കനം .അതാണ് ആരോഗ്യമുള്ള സമൂഹം.. നമ്മുടെ കുട്ടികളെ എങ്കിലും ഇത് പഠിപ്പിക്കുക !

 32 total views,  1 views today

Advertisement
Entertainment5 hours ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment8 hours ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 day ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement