രാഗീത് ആർ ബാലൻ
🔥ളാഹയില്‍ വക്കച്ചൻ 🔥 എൻ എഫ് വർഗീസ് 🔥
ളാഹയില്‍ വക്കച്ചൻ : എന്‍റെ ഈശോയേ ഇതാരാ ഈ വരുന്നേ…വരണം വരണം സക്കീര്‍ ഭായ്
കുഞ്ഞുമോൾ : വക്കച്ചായാ പുള്ളികാരന് ഒരെണ്ണം ഒഴിക്കട്ടെ
ളാഹയില്‍ വക്കച്ചൻ : അയ്യോ എന്‍റെ പൊന്നുമോളെ വേണ്ട… ദാണ്ടേ ഈ നിക്കുന്ന പുള്ളിക്കാരന് കുടിയില്ല വലിയില്ല, വെ മറ്റെ വീക്നസ്സും ഇല്ല..അല്ലെങ്കില്‍ തന്നെ ഈ അണ്ടെര്‍വേള്‍ഡ് എന്നുപറഞ്ഞാല്‍ എന്നതാ.. നമ്മള്‍ ഈ സിനിമയില്‍ കാണുന്നത് പോലെ ഭയങ്കര ഡിസിപ്ലിനാ.. അല്ലിയോടോ..
ആ ഇരി…
എടൊ സക്കീര്‍ ഭാഗ്യവാനാ താന്‍.. അതേടോ..സത്യം..ദാണ്ട് ഇന്ന് രാവിലെ ഫോണില്‍ കൂടി വിളിച്ചെന്നെ ഫയര്‍ ചെയ്തു.. കേരളഭുമി മാമച്ചായന്‍.. നിന്നെ പിടിച്ചു പെടലി കണ്ടിക്കണം എന്ന് പറഞ്ഞിട്ട്.. അറിയവല്ലോ.. നമ്മുടെ മുഖ്യമന്ത്രിയുടെ ചില കേരളഭൂമി connectionsനെ കുറിച്ച്.. ഒടുക്കം ദാണ്ടിന്നലെ ക്യബിനെറ്റില്‍ കേറി ഞാനങ്ങു കടുത്തു..നൂറെ വിട്ടു, എന്‍റെ പോന്നു സി.എം സക്കീര്‍ ഹുസൈന്‍ പത്രമാഫീസില്‍ കേറി ഒടക്കുണ്ടാക്കിയത്തിനു മണ്ണേല്‍ മാമച്ചന് വല്ല ദണ്ണം ഉണ്ടെങ്കില്‍ ലെറ്റ് ഹിമം ഗീവ് എ റിട്ടന്‍ കംപ്ലെയിണ്ട്.. ഐ വില്‍ ലുക്ക് ഇന്‍ റ്റൂ ദ മാറ്റര്‍ എന്ന്…
വെള്ള കടലാസേല്‍ പരാതി എഴുതിത്താ നടപടി എടുക്കാം എന്ന് പറഞ്ഞപ്പം അത് വേണ്ട അതു നാണക്കേടാ എന്ന് മാമച്ചായന്‍..
വേണ്ടെങ്കില്‍ വേണ്ട പോട്ടേ പുല്ല്..അല്ലെടോ ബ..ബ
ഹമീദ് പ്ലാവുല്ല കണ്ടി : ഹമീദ്
ഡേവിഡ് : എക്സ്ക്യുസ്മീ സാര്‍ ഈഫ് യു ഡോണ്ട് മൈന്‍ഡ് ..
ളാഹയില്‍ വക്കച്ചൻ : ങാ.. യു വെയിറ്റ് ഔട്ട് സൈഡ് ഐ കാള്‍ യു..
പിന്നെ സക്കീര്‍ ഭായിയുടെ മദര്‍ വല്യ ഒരു…അല്ല മദര്‍ ഈ ഡാന്‍സിന്‍റെയും പാട്ടിന്‍റെയും വല്യ പാര്‍ട്ടി ആയിരുന്നു.വല്യ.. സുന്ദരി ആയിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്.. ഒടുക്കം കപ്പലേന്ന് എടുത്തു കടലില്‍ ചാടി മരിച്ചു ആറാം വയസില്‍ താന്‍ പൊറപ്പെട്ടു പോയി എന്നൊക്കെ ദാണ്ടി ഇംഗ്ലീഷു പത്രത്തില്‍ ഒരുപാട് വായിച്ചിട്ടുണ്ട് തന്നെ കുറിച്ച്…
സക്കീർ ഹുസൈൻ : മിസ്റ്റര്‍ വക്കച്ചന്‍, ദാ ഈ കൈ എടുത്തു മാറ്റണം…
ളാഹയില്‍ വക്കച്ചൻ : അപ്പം പറഞ്ഞു കേട്ടത് പോലെ തന്നെ, ആളിത്തിരി ഹറാംപെറപ്പാ.. ഇത്തിരി റഫാ.. താന്‍ ഇല്ലിയോടോ….
കുഞ്ഞുമോളെ.. ഒരു ലാര്‍ജും കൂടി ഒഴിച്ച് വച്ചോ നീയ്..
വക്കചായന് ഒരു ആത്മബലത്തിനു..
ദാണ്ടെ.. ഇനി മൊതല് അങ്ങോട്ട് നിന്നോട് സംസാരിക്കുന്നത് ചുമ്മാ വെറുതേ അഞ്ചേമുക്കാൽ പെഗ്ഗ് ജോണിവാക്കറിന്‍റെ വാറല്ല.. സാക്ഷാല്‍ ളാഹയില്‍ വക്കച്ചനെന്ന സീസണ്ട് പോളിട്ടീഷ്യനാ.. ഈ സ്റ്റേറ്റിന്‍റെ ഹോം പോര്‍ട്ട്ഫോളിയോ കൈകാര്യം ചെയ്യുന്ന ദ പവര്‍ഫുള്‍ സെക്കണ്ടിന്‍ കമാന്‍ഡോ ഓഫ് ദി സ്റ്റേറ്റ് ക്യബിനെറ്റ്..
പറയ് എന്നാ വേണം നിനക്ക് ….ടെല്‍ മി യുവര്‍ പ്രൈസ്?
എടാ കൊച്ചനെ അപ്പം അറിയാം നിനക്ക്..
ഗുണ്ടായിസത്തില്‍ നിന്‍റെ സ്റ്റാര്‍ വാല്യു കണ്ടിട്ടൊന്നുമല്ല ളാഹയില്‍ വക്കച്ചന്‍ നിന്നെ ഇങ്ങനെ കോംബ്രമൈസ് ടോക്കിനു വിളിച്ചുവരുത്തി കുഴമ്പിട്ടു തിരുമി സുഖിപ്പിക്കുന്നതെന്ന്.. യു നോ മൈ ഇന്‍റെന്‍ഷന്‍സ് ..ഊഹിച്ചെങ്കിലും കാണും.. നീയ്.. ആരാ ഈ ളാഹയിൽ വക്കച്ചന്‍റെ പിന്നിലെന്ന്.
സക്കീർ ഹുസൈൻ : അറിയാമെടോ.. ഊഹിച്ചു.. ബലരാമന്‍ കൊണാരക്ക്..അതേടോ.. ബംഗ്ലൂര്‍ ഗ്രേപ്പ് –ഫെ കമ്പനി അടക്കം പതിനൊന്നു വിജിലൻസ് കേസ് ട്രാക്ക് റെക്കോർഡ് ഉണ്ടായിട്ടും..കോടികൾ വാരി എറിഞ്ഞു വില പേശി ഇക്കുറിയും തനിക്കു മന്ത്രി സ്‌ഥാനം ഉറപ്പിച്ചു തന്നത് അവൻ..തന്റെ പാർട്ടിയുടെ ഫണ്ട്..പൊളിറ്റിക്‌സിലെ തന്റെ സ്പോൺസർ ബലരാമൻ കൊണാരക്ക്. മിസ്റ്റർ വക്കച്ചൻ Iam aware of your interest..But iam well above your intensions..വരട്ടെ.. മലയാളീസ് come
ളാഹയില്‍ വക്കച്ചൻ : ടാ ഉവ്വേ.. ടാ..
കുഞ്ഞുമോൾ : വക്കച്ചയാ ദേ വേണ്ട
ളാഹയില്‍ വക്കച്ചൻ : നീ ഒന്ന് പോടി അവിടുന്നു..
അങ്ങനെ അങ്ങ് പോയാലോ നീ..ഡാ അധോലോകം.. ഇപ്പം ദേ രണ്ടെണ്ണം കണ്ടില്ലേ നീയ്.. വക്കച്ചന്‍റെ രണ്ട് മുഖങ്ങള്.. ഇനി ഇതും കൂടാതെ മൂന്നാമത് ഒരെണ്ണം കൂട് ഒണ്ട് വക്കച്ചന് .. മൂന്നാമതൊരുമുഖം ..
ഡാ.. നാറി
എടാ നിന്‍റെ ഈ മൂക്കിന്‍റെ ചോട്ടിലുള്ള ഈ പൂടയുണ്ടല്ലോ.. ഇതിങ്ങനെ സിനിമാ സ്റ്റൈലില്‍ പിരിച്ചുവളച്ചു മേലോട്ട് കാണിച്ചാല്‍ പേടിക്കുന്ന മന്ത്രിമാരും നേതാക്കന്മാരും കാണും അങ്ങ് ബോംബേല് .. എടാ ഈ ളാഹയില്‍ വക്കച്ചന്‍ തിരുവനന്തപുരത്തുന്ന് സ്റ്റേറ്റ്കാറോടിച്ച് കൊച്ചി വരെ ഓലത്തിയതേ നിന്‍റെ ഈ പൂട പിരിക്കുന്ന ഷോ കാണാന്‍ വേണ്ടീട്ടല്ല…നിന്നെ കൊണ്ട് അനുസരിപ്പിക്കനാ.. എടാ ദാണ്ട് ഇതിനെക്കാള്‍ നീളം ഉള്ള പൂട ഒരുപാടു കണ്ടിട്ടുണ്ടെടാ ഈ ളാഹയിൽ വക്കച്ചന്‍ അങ്ങ് പൂഞ്ഞാറ്റില് എന്‍റെ നാട്ടില് ..
ഹമീദ് പ്ലാവുല്ല കണ്ടി : വക്കച്ചന്‍ സാര്‍ പ്ലീസ്..
ളാഹയില്‍ വക്കച്ചൻ : ഫ…വക്കച്ചന്‍ സാറോ നിന്നെ ഏത് പള്ളിക്കൂടത്തിലാ വക്കച്ചന്‍ പഠിപ്പിച്ചിട്ടുള്ളത്.. ങേ …
എടാ സക്കീര്‍ ഈ സ്റ്റേറ്റിലെ മുഴുവന്‍ പോലീസുകാരെയും ഇങ്ങനെ ചൂണ്ടു വിരലേല്‍ ഇട്ടു കറക്കുന്ന ഹോം മിനിസ്റ്റെര്‍ ളാഹയില്‍ വക്കച്ചന് ഇരുപത്തിനാല് നാഴിക നേരം തെകച്ചു വേണ്ട നിന്നെ പായും തലയണയെയും കെട്ടി എടുപ്പിച്ച് ഈ സ്റ്റേറ്റീന്നു ചവിട്ടി പുറത്താക്കി നാടുകടത്താന്‍.. പക്ഷെ അത് വേണ്ടെടാ
എടാ ളാഹയില്‍ വക്കച്ചന് പോസ്റ്റര്‍ ഒട്ടിക്കാനും ളാഹയില്‍ വക്കച്ചന് മുദ്രാവാക്യം വിളിക്കാനും ളാഹയില്‍ വക്കച്ചന്‍ ഓലത്താം ഓലത്താം ഓലത്താം എന്ന് പറയുന്ന പട്ടയത്തിന് എരന്നു നില്‍ക്കുന്ന തെണ്ടികളുണ്ടല്ലോ പ്രജകള്.. ലക്ഷലക്ഷ കണക്കിനുണ്ടെടാ വക്കച്ചന്‍റെ പാർട്ടിയില്..
ദാണ്ടെ പട്ടിയെ ഞൊടിക്കുന്നതുപോലെ ഒന്ന് ഞൊടിച്ചാല്‍ മതിയെടാ.. അവന്മാര് വന്നു കടിച്ചു കീറി തിന്നും നിന്നെ..അത് വേണ്ടെടാ
ടാ ദാണ്ടെ ഇരുംബുണ്ട പോലെത്തെ മസ്സിൽസ് ഉള്ള നല്ല പാറ പണിക്കാര് പാണ്ടികള്‍ ഉണ്ടെന്‍റെ തോട്ടത്തില്.. ഡാ ആളുക്കൊരോ ഫുള്ളുവച്ചു വാങ്ങിച്ച് അവന്മാരുടെ അണ്ണാക്കിലോട്ടു ഞൊട്ടിച്ചു കൊടുത്താല്‍ മതിയെടാ.. വന്നു കൈയും കാലും കൂച്ചികെട്ടി കൊണ്ടുപോകും അങ്ങ് പാലായില്‍ എസ്റ്റേറ്റിലോട്ടു.. എന്നിട്ട് ആള് വലുപ്പത്തില്ലുള്ള ആസിഡ് കന്നസിലിട്ടു നിന്നെ ദ്രവിപ്പിക്കും എന്നിട്ട് റബ്ബറിന് ഒറയോഴിക്കും.. നിന്നേം ദേണ്ടിവനേം പിന്നെ നിന്‍റെയൊക്കെ മറ്റെ ബാപ്പുനേം..
അതും വേണ്ടെടാ ഇത് കണ്ടോ നീയ് ..ഈ കൈ കണ്ടോ നീയ് ഇവത്തേലെ തഴമ്പ് കണ്ടോ നീയ്.. എടാ നീ കൊന്നതിന്‍റെ നാലിരട്ടി കൊല്ലിചിട്ടുന്‍ടെട വക്കച്ചന്‍ കൊന്നിട്ടും ഉണ്ടെടാ..
ഡാ നീ ഗണ്ണു കണ്ടിട്ടുണ്ടോടാ ഡാ ഡാ ഇവടെ.. നീ ഒക്കനെയില്‍ ഇങ്ങനെ ചേടിനടക്കുന്ന ഒന്നര ചാനിന്‍റെ പിസ്ട്ടളല്ല ഗണ്ണ്‍ നല്ല ഡബിള്‍ ബാരല്‍ ഗണ്ണ്‍ ..
ഡാ.. ആഴ്ചയില്‍ ആഴ്ചയില്‍ എണ്ണയിട്ട് പുള്ള്ത്രോ അടിപ്പിച്ച് അങ്ങ് ഭരണിങ്ങാനത്തെ ളാഹയില്‍ ബംഗ്ലാവിന്‍റെ ഭിത്തിയേല് ആണി അടിച്ച് നെരത്തി തൂക്കിയിട്ടുണ്ടെടാ വക്കച്ചന്‍ ഒരു പത്തു പതിനാലെണ്ണം.. ഡബിള്‍ ബാരല്‍ ഗണ്ണ്‍ .. വേണ്ടി വന്നാല്‍ അവത്തെലോരെണ്ണം ഇങ്ങെടുക്കും ളാഹയില്‍ വക്കച്ചന്‍.. എന്നിട്ടത് നിന്‍റെ നെഞ്ചതോട്ടിങ്ങനെ വച്ച്കഴിവേറ്റും”…
ജോഷി രഞ്ജിപണിക്കർ സിനിമകൾ എല്ലാം തന്നെ കണ്ടിരിക്കാൻ പറ്റുന്ന റിപീറ്റ് വാല്യൂ നൽകുന്ന സിനിമകൾ ആണ്. ശക്തരായ കഥാപാത്രങ്ങൾ ഉള്ള സിനിമകൾ ആയിരിക്കും എല്ലാം തന്നെ.തീപ്പൊരി സംഭാഷണങ്ങളും മികച്ച കഥാപാത്ര സൃഷ്ടിയും ഉള്ള സിനിമകൾ .വാക്കുകളില്‍ തീപ്പൊരി നിറച്ച് അത് കഥാപാത്രങ്ങളുടെ നാവിന്‍തുമ്പിലെത്തിക്കുന്ന സിനിമകൾ.അതുപോലെ തന്നെ അത്തരം സിനിമകൾ എല്ലാം തന്നെ മൂന്നു മണിക്കുറോ അതിൽ കൂടുതലോ ദൈർഘ്യം ഉള്ള സിനിമകൾ ആയിരുന്നു.
ജോഷി രഞ്ജിപണിക്കർ കൂട്ടുകെട്ടിന്റെ ഒരു അവിഭാജ്യ ഘടകം തന്നെ ആയിരുന്നു എൻ എഫ് വർഗീസ് എന്ന അഭിനയ പ്രതിഭ .ലേലത്തിലെ കടയാടി രാഘവൻ പത്രത്തിലെ വിശ്വനാഥൻ പ്രജയിലെ ളാഹയിൽ വക്കച്ചൻ ദുബായിലെ ചന്ദ്രൻ നായർ. അതുപോലെ തന്നെ ഷാജികൈലാസ് രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന നരസിംഹത്തിലെ മണപള്ളി പവിത്രൻ വല്യേട്ടനിലെ മമ്പറം ബാവ ഹാജി..
എതിരെ നിൽക്കുന്ന ഏതു താരം ആണെങ്കിലും തന്റെ ശബ്ദത്തിലൂടെയും ഡയലോഗ് ഡെലിവറിയിലൂടെയും അവർക്കും ഒരുപടി മുകളിൽ നിൽക്കുന്ന വില്ലൻ കഥാപാത്രങ്ങൾ ചെയ്ത നടൻ ആയിരുന്നു എൻ എഫ് വർഗീസ്. അത്തരം കഥാപാത്രങ്ങളിൽ ഒന്നാണ് പ്രജാ എന്ന സിനിമയിലെ ളാഹയിൽ വക്കച്ചൻ.