കഥ കേട്ടതിന് ശേഷം താരങ്ങൾ ഡേറ്റ് കൊടുക്കുന്നു, ഇതാണ് മലയാള സിനിമകളെ ബാധിച്ചിരിക്കുന്ന പ്രധാനപ്രശ്നം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
183 VIEWS

Nibeesh P Appu

അടുത്തിടെ ഒരു അഭിമുഖത്തിൽ ജിത്തു ജോസഫ് സാ൪ പറഞ്ഞു ..” ദൃശ്യം 3 യുടെ ക്ലൈമാക്സ് എ൯റ്റെ കയ്യിലുണ്ട് , പക്ഷേ അതിലേക്ക് എത്തണമെങ്കിൽ ഒരുപാട് സംഗതികൾ വേണം ” ..
മറ്റൊരു അഭിമുഖത്തിൽ വിനീത് ശ്രീനിവാസ൯ ജി പറയുന്നത് കേട്ടിരുന്നു ..” ലാൽ അങ്കിളിനേയും അച്ഛനേയും ഒന്നിപ്പിച്ച് കൊണ്ട് പഴയ ദാസ൯ – വിജയ൯ കോമ്പോ പോലെ ഒരു സ്റ്റോറി എ൯റ്റെ കയ്യിലുണ്ട് .. പക്ഷേ അതിലേക്ക് എനിക്ക് കുറേ ഇ൯സിഡ൯റ്റ്സ് വേണം ..”

കഥയെ മുന്നോട്ട് കൊണ്ടു പോകുന്നതും പ്രേക്ഷകരെ രസിപ്പിക്കുന്നതുമായ അത്തരം ‘ സംഗതികളും ‘ ഇ൯സിഡ൯റ്റ്സുകളും ‘ അതിനനുസൃതമായ ‘ ഡയലോഗുകളും ‘പെട്ടെന്ന് കണ്ടെത്താനാകാത്തതാണ് മിക്ക എഴുത്തുകാരും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം .കണ്ടെത്തുന്നത് തന്നെ ആക൪ഷണീയം ആകുന്നുമില്ല .. കാരണം ഒരു എഴുത്തുകാര൯ തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ തുടരെ തുടരെ പല പല സിനിമകൾക്കായി എഴുതേണ്ടി വരുന്നു ..

സിനിമകളെ ബാധിച്ചിരിക്കുന്ന പ്രധാനപ്രശ്നവും ഇത് തന്നെ .. കഥ കേട്ടതിന് ശേഷം താരങ്ങൾ ഡേറ്റ് കൊടുക്കുന്നു .. തിരക്കഥ വായിക്കാ൯ കാത്തു നിൽക്കുന്നില്ല ..അത്തരം സിനിമകൾ കണ്ടു കഴിഞ്ഞ പ്രേക്ഷകരുടെ അഭിപ്രായപ്രകാരം കഥ കൊള്ളാവുന്നതായിരിക്കും .. എന്നാൽ അവ൪ക്ക് സിനിമയുടെ മുന്നോട്ടുള്ള പോക്കിൽ പലയിടത്തും പോരായ്മകളും വിരസതകളും അനുഭവപ്പെട്ടിട്ടുണ്ടാകും .. കിടില൯ ഡയലോഗുകളുടെ അപര്യാപ്തതകൾ വേറേയും ..

അതുകൊണ്ട് സ്ക്രിപ്റ്റ് & ഡയലോഗ് പൂ൪ത്തിയായതിന് ശേഷം മാത്രം സിനിമ അനൌൺസ് ചെയ്യുകയോ ഷൂട്ടിംഗ് തുടങ്ങുകയോ ചെയ്യുന്നതാണ് നല്ലത് ..ഒരുപാട് സിനിമകളിങ്ങനെ വരിവരിയായി ഇറക്കി പേരും പ്രശസ്തിയും നേടാമെന്നോ , സമ്പാദിച്ചു കൂട്ടാമെന്നതോ ഈ കാലഘട്ടത്തിൽ നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല .. പണവും സമയവും വിശ്വാസവും നഷ്ടപ്പെട്ട ജനങ്ങൾ ശാപവാക്കുകൾ പറഞ്ഞു കൊണ്ട് തിയ്യേറ്ററിൽ നിന്ന് ഇറങ്ങുന്ന കാഴ്ച കാണാമെന്ന് മാത്രം ..

1980 – 90 കാലത്ത് മു൯നിര നട൯മാ൪ വ൪ഷത്തിൽ 20 – 25 പടങ്ങൾ വരെ ചെയ്തിരുന്നു ..മിക്കവയും വ൯വിജയങ്ങളോ ശ്രദ്ധിക്കപ്പെടുന്നവയോ ആയിരുന്നു ..കാരണം അക്കാലത്ത് 20 – 25 നല്ല എഴുത്തുകാ൪ ഉണ്ടായിരുന്നു ..90 – 2000 ആയപ്പോഴേക്കും നല്ല എഴുത്തുകാരുടെ എണ്ണം ആറോ ഏഴോ ആയി ചുരുങ്ങി ..
നല്ല സിനിമകളുടെ കാര്യവും അതിന് അനുസരിച്ചായി മാറി ..2000 ത്തിന് ശേഷം പത്ത് സിനിമകൾ ഇറങ്ങിയാൽ ഒരു വ൯വിജയം ഒരു വിജയം ഒരു ശരാശരി വിജയം ഏഴ് പരാജയങ്ങൾ എന്ന നിലയിലായി ഏകദേശം കാര്യങ്ങൾ ..ഇപ്പോഴാകട്ടെ എഴുത്തുകാരുടെ എണ്ണം അതിലും കുറവാണ് ..

ആ സ്ഥിതിക്ക് താരങ്ങളും സംവിധായകരും , വളരെ സെലക്ടീവായി , സമയമെടുത്ത് , ശ്രദ്ധിച്ച് , സിനിമകൾ സ്വീകരിക്കുന്നതാണ് നല്ലത് .. അത് ഹൈ പൊട്ട൯ഷ്യലിൽ ചെയ്യാ൯ പരിശ്രമിക്കുക ..അങ്ങനെ ചെയ്യുമ്പോൾ മുഴുവ൯ ശ്രദ്ധയും കഴിവും അറിവും ആ ഒരു സിനിമയിലേക്ക് കേന്ദ്രീകരിക്കാനാകും .. അതി൯റ്റെ ഫലമായി ഒരു വ൪ഷത്തിൽ ചെയ്യാനുദ്ദേശിക്കുന്ന നാലോ അഞ്ചോ സിനിമകളിലൂടെ കിട്ടുന്നതി൯റ്റെ എത്രയോ ഇരട്ടി പ്രേക്ഷകപ്രീതിയും സാമ്പത്തികനേട്ടവും പ്രശസ്തിയും ഒരൊറ്റ സിനിമയിലൂടെ കൈവരിക്കാനാകും ..
ഇപ്പോഴത്തെ സ്ഥിതിയിൽ രണ്ട് തരം സിനിമകളായിരിക്കും സിനിമാപ്രവ൪ത്തകരുടെ മുമ്പിലുണ്ടാവുക ..
ഒന്ന് .., OTT ക്ക് കൊടുക്കണോ തിയ്യേറ്ററിൽ റിലീസ് ചെയ്യണോ എന്ന കൺഫ്യൂഷനോടെ , ശരാശരി കഥയുമായി വരുന്ന ഒരു സാധാരണ സിനിമ ,

രണ്ട് .., വലിയ സാധ്യതകൾ ഉള്ള വൈഡ് റിലീസിന് പറ്റിയ കഥയുള്ള സിനിമ ..നമ്മൾ ചിന്തിച്ച് ആലോചിച്ച് create ചെയ്യുന്നതോ , അപൂ൪വ്വമായി നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നതോ ആയ മനോഹരങ്ങളായ ഇ൯സിഡ൯റ്റുകളും ‘ മാസ്സ് + ക്ലാസ്സ് ‘ ഡയലോഗുകളും മുകളിൽ പ്രതിപാദിച്ച രണ്ട് ടൈപ്പ് സിനിമകളിൽ ഏതിൽ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും , നമ്മുടെ വിജയവും , ഉയ൪ച്ചയും , സിനിമയുടേയും സിനിമാ ഇ൯ഡസ്ട്രിയുടേയും നേട്ടങ്ങളും ..ഒപ്പം ജനങ്ങൾ നമ്മിൽ അ൪പ്പിച്ചിട്ടുള്ള വിശ്വാസം ശരി വെക്കുന്നതും ..ഈ അടുത്ത കാലത്തായി ഇതര ഭാഷകളിലെ സിനിമാപ്രവ൪ത്തകരുടെ വ൯വിജയങ്ങളുടെ അടിസ്ഥാനകാരണം ഈ ഒരു സെലക്ടീവ് ശൈലി സ്വീകരിച്ചതു കൊണ്ടാണ് .രാജമൌലി( ഈച്ച , മഗധീര , ബാഹുബലി 1 , 2 , RRR ), പ്രശാന്ത് നീൽ ( KGF 1 , 2 ),  ലോകേഷ് കനകരാജ് ( കൈതി , വിക്രം )

etc ..
എണ്ണത്തിലല്ല , ഗുണത്തിലാണ് കാര്യമെന്ന് നിശ്ചയിച്ചു കൊണ്ട് മലയാളസിനിമാ പ്രവ൪ത്തകരും ഈ പാത പിന്തുടരുന്നതാണ് നല്ലത് .ഇല്ലെങ്കിൽ തിരക്കഥ വായിച്ചു കഴിയുമ്പോഴോ പ്രിവ്യൂ ഷോ കണ്ടു കഴിയുമ്പോഴോ സിനിമയെ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിക്കാനുള്ള മാനസികാവസ്ഥ ഉണ്ടായെന്ന് വരില്ല ..

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ