നൗഷാദിക്ക കമ്മ്യൂണിസ്റ്റുകാരനാണ്, അതിന്റെ ആശയദൃഢത ആ മനുഷ്യനുണ്ട്. ഫിറോസ് ലീഗുകാരനാണ്, അതിന്റെ ആർത്തിയും അയാളിലുണ്ട്

7755

എഴുതിയത്  : നിബിൽ എം എസ്

പ്രളയ സമയത്ത് സഹജീവികളെ സഹായിച്ച നൗഷാദിക്കക്ക് സഹായം നൽകാൻ എത്ര പേരാണ് ഓടിയെത്തിയത്? നൗഷാദിക്ക കാണിച്ച കാരുണ്യ മനസ്ഥിതി അല്ല മറിച്ചു സെലിബ്രിറ്റി സ്റ്റാറ്റസ് ആണ് അവരെ അതിലേക്കെത്തിച്ചത്. നൗഷാദിക്ക വ്യത്യസ്തനായത് ആ സഹായങ്ങൾ കൈപറ്റാതിരുന്നാണ്.

ഫേസ്‌ബുക്കിൽ കാണുന്ന ഒരു നന്മമരം ആണ് ഫിറോസ് കുന്നുംപറമ്പിൽ. ആളുകളെ അയാൾ മറ്റുള്ളവരുടെ പണം കൊണ്ട് സഹായിക്കുന്നു. നല്ല കാര്യം. ഈ സഹായത്തിന്റെ കൂട്ടത്തിൽ ഫിറോസിന് രണ്ട് ഇന്നോവ ക്രിസ്റ്റയും ഒരു ആഡംബര വീടും കൂടി ‘സഹായം’ ആയി കിട്ടിയതായി ഫേസ്‌ബുക്കിൽ കാണുന്നു.

മറ്റുള്ളവരെ സഹായിക്കൽ ആണ് ഉദ്ദേശ്യമെങ്കിൽ ഈ സഹായം നൗഷാദിക്കയെ പോലെ ഇയാളും നിരസിക്കുമായിരുന്നു. നമ്മുടെ നാട്ടിൽ സഹായം കിട്ടേണ്ടവർ തീർന്നു പോയിട്ടില്ലല്ലോ. സഹായവാഗ്ദാനം ചെയ്തവരോട് അവരെ സഹായിക്കാൻ അല്ലെ നന്മമരം പറയേണ്ടത്?

നൗഷാദിക്കയും ഫിറോസും തമ്മിൽ ഞാൻ കാണുന്ന വ്യത്യാസം അവരുടെ ബോധ്യങ്ങൾ തന്നെയാണ്. നൗഷാദിക്ക കമ്മ്യൂണിസ്റ്റുകാരനാണ്, അതിന്റെ ആശയദൃഢത ആ മനുഷ്യനുണ്ട്. ഫിറോസ് ലീഗുകാരനാണ്. അതിന്റെ ആർത്തിയും അയാളിലുണ്ട്.

Advertisements