രണ്ടരമണിക്കൂർ മറ്റെല്ലാം മറന്ന്‌ ആഘോഷം സൃഷ്ടിക്കാൻ വിജയ്‌ എന്ന പേരിനോള്ളം ഇന്നാരുമില്ല

0
149

Nidhin Nath

വിജയ്‌ സിനിമകൾ കലാമൂല്യം നിറഞ്ഞ്‌ നിൽകുന്നതാണെന്ന്‌ ആരും അവകാശപ്പെടുമെന്ന്‌ തോന്നുന്നില്ല. പക്ഷെ ചുരുക്കം ചിലതൊഴിച്ച്‌ തിയേറ്റർ കാഴ്‌ചയെ സന്തോഷിപ്പിക്കുന്നതാണ്‌. 2.30 മണിക്കൂർ മറ്റെല്ലാം മറന്ന്‌ ആഘോഷം സൃഷ്ടിക്കാൻ വിജയ്‌ എന്ന പേരിനോള്ളം ഇന്നാരുമില്ല.രക്ഷകനെന്ന്‌ പരിഹസിക്കപ്പെടുമ്പോഴും ആ THEATER EXPERIENCE തള്ളി പറയാൻ കഴിയല്ല.

ഒരു സിനിമയിൽ നിന്ന്‌ അടുത്തതിലേക്ക്‌ എത്തുമ്പോഴും ഉണ്ടാവുന്ന സമാനതകൾ നിർത്തി കൊണ്ട്‌ തന്നെ പ്രേക്ഷകനെ സന്തോഷിപ്പിക്കാൻ കഴിയുന്നിടതാണ്‌ വിജയ്‌ എന്ന ഷോ മാൻ വിജയിക്കുന്നത്‌ (ഇവിടെയാണ്‌ രജനിയടക്കമുള്ള താരങ്ങൾ വീണ്‌ പോകുന്നത്‌)സിനിമയെന്ന ഷോ ബിസിനസ്സിനെ സമീപ കാലത്ത്‌ ഇത്രയും സുരക്ഷിതമാക്കി നിർത്തിയ താരമുണ്ടാവില്ല. ശരാശരിയിൽ നിൽക്കുമ്പോഴും സൃഷ്ടിക്കപ്പെടുന്ന തിയേറ്റർ കാഴ്‌ചയുടെ മികവാണ് വിജയിയെ സിനിമ വ്യവസായത്തിന്റെ ദളപതിയാക്കുന്നത്‌‌.

Tamil Actor Vijay Questioned by I-T Officials on Sets of 'Master' Over  Alleged Tax Evasion by 'Bigil' Producersപലരും പരിഹസിക്കുന്ന വാ തുറന്ന്‌ സംഭാഷണം പറയാനറിയാത്ത, മുഖത്ത്‌ ഭാവം വരാത്ത പലരുടെയും സോ കോൾഡ്‌ അഭിനയ സ്കൂളുകളിലെ സർട്ടിഫിക്കേറ്റ്‌ ഇല്ലാത്ത ഒരാൾ ‘എൻ നെഞ്ചിൽ കുടിയിരുക്കും’ എന്ന ഒറ്റ വരിയിൽ ആരാധകരെ ഒപ്പം ചേർത്ത്‌ പിടിക്കാൻ കഴിയുന്നത്‌ അയാളിലെ സ്‌ക്രീനിലെയും ജീവിതത്തിലെയും കളങ്കമില്ലാത്ത ഇടപെടലാണ്‌…

ഇത്രയും അധിക്ഷേപം നേരിടുന്ന ആരാധകർ വേറെയുണ്ടാവില്ല. കോളനിവാണങ്ങൾ എന്ന മനുഷ്യവിരുദ്ധ പരാമർശങ്ങൾ നേരിട്ടവർ… സ്വന്തം തടിയും സേഫ്‌ സോണും വിട്ട്‌ ഇറങ്ങാൻ ആലോചിക്കാത്ത താരങ്ങളുടെ നാട്ടിലാണ്‌ ആരാധകരെ തൊട്ടരുതെന്ന്‌ താരം പൊതുവേദിയിൽ പറയുന്നത്‌.എല്ലാ രാഷ്ട്രീയകാരെയും ചേർത്ത്‌ നിർത്താൻ എന്തും ചെയ്യാൻ തയാറാകുന്നവരുടെ നാട്ടിലാണ്‌ ഓരോ റിലീസും പ്രതിസന്ധിയിലാക്കുന്ന നിലപാടുകളുണ്ടാകുന്നത്. രാഷ്ട്രീയ ഇടപെടലിനെ വകവയ്‌ക്കാതെ തൂതുക്കുടിയിൽ ഭരണകുടം പോയിന്റ്‌ ബ്ലാക്കിൽ ജനങ്ങളെ കൊന്നൊടിക്കിയപ്പോൾ ഓടിയെത്തിയത്‌…
നീറ്റ് പരീക്ഷ ജീവനെടുത്ത അനിതയുടെ വീട്ടിൽ, തെരഞ്ഞെടുപ്പ് ദിനം സൈക്കിളിൽ പോളിങ് ബൂത്തിലേക്ക് – അയാൾ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റാണ് .

പലരും ഭയക്കുന്ന ഒന്ന്, അതിനാലാണ് അയാളിലെ പേരിലെ മതം തപ്പി തുടങ്ങി കഴിയാവുമ്പോഴെല്ലാം ആക്രമിക്കാൻ നോക്കുന്നത്ത്. രജനികാന്തിനെതിരെയുള്ള കേസ്‌ കേന്ദ്രം പിൻവലിക്കുന്ന ദിവസം തന്നെ വിജയിയെ ചോദ്യം ചെയ്‌തത്‌ കേവലം സമയത്തിന്റെ സമാനതയല്ല. അതിനെല്ലാം ആരാധകരോട്‌ തെരുവിലിറങ്ങി നേരിടാനല്ല ആയാൾ പറഞ്ഞത്‌… മറിച്ച്‌ ഏറ്റവും മെച്ച്യുരിട്ടിയോടെ
‘റെയ്ഡുകളില്ലാത്ത ആ പഴയ ജീവിതം എനിക്ക് വേണം. സമാധാനമുള്ള ആ പഴയ ജീവിതം തിരിച്ചു ലഭിക്കണം. ശത്രുക്കളെ സ്‌നേഹം കൊണ്ട് നേരിടും എതിര്‍പ്പുകളെ വിജയം കൊണ്ട് നേരിടും’ എന്നാണ് പറഞ്ഞ്‌ വച്ചത്‌.ബസിനു മുകളിൽ നിന്ന്‌ ഒരറ്റ സെൽഫിയിൽ നിങ്ങൾക്ക്‌ കവർന്നെടുക്കാൻ കഴിയാത്ത സമ്പാദ്യമുണ്ടെന്ന് ആയാൾ വിളിച്ച്‌ പറഞ്ഞത്‌.സിനിമ നിരന്തരമായി കാണാൻ തുടങ്ങിയ കാലം മുതൽ മാറ്റമില്ലാതെ നിന്ന്‌ സന്തോഷിപ്പിച്ച്‌ കൊണ്ടിരിക്കുന്നത്‌. ആ സിനിമാന്റിക്ക്‌ വിസ്‌മയത്തിന്‌
ഒരിക്കല്ലും നഷ്ടമാക്കാത്ത ആ വലിയ സ്‌ക്രീനിലെ കമ്പക്കെട്ടിനെ വെല്ലുന്ന കാഴ്‌ചയുടെ മാസ്റ്റർ