Nidhin Nath
മലയാളത്തിലെ പുതിയ മേക്കർമാരിൽ ശ്രദ്ധേയനായ ഒരാളാണ് ജിതിൻ. ആദ്യ സിനിമകൾ നന്നായി ചർച്ച ചെയ്യപ്പെട്ടതാണ്. പുതിയ സിനിമ രേഖ വെള്ളിയാഴ്‌ച റിലീസ് ചെയ്‌തു. വളരെ കുറവ് സ്‌ക്രീൻ ആണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തിൽ മാത്രം 40സ്‌ക്രീനുണ്ട് (ഏകദേശം). 180–-200 ഷോ പ്രതിദിനം നടക്കും. ഇതിൽ ആകെ 10 ഷോയിൽ താഴെമാത്രമാണ് രേഖയ്‌ക്കുള്ളത്. അതും ശനിയാഴ്‌ചയാണ് പലയിടതും വന്നത്. അതും അധികം പേരും വരാത്ത ഒരു മണി പോലെ സമയത്ത്.
ഒടിടി റിലീസിനെതിരെ വാളെടുത്ത് വരുന്ന തിയറ്റർ സംഘടനകൾ സിനിമകൾക്ക് പ്രദർശിപ്പിക്കാനുള്ള ഇടവും ഒരുക്കി കൊടുക്കണം. സിനിമകളെ പൊളിക്കുന്ന പണിയെടുക്കുന്ന ഈ രീതി മലയാള സിനിമയ്‌ക്ക് നല്ലതല്ല. ചപ്പ്‌ചവറ് പടങ്ങൾ ഹോൾഡ്‌ഓവർ ആകാതെ നോക്കിയും ഒക്കെ കളിക്കുന്ന കളി നാളെ തിയറ്ററിൽ ആള് വരുന്നില്ല എന്ന് പറഞ്ഞ് നിലവിളിക്കാനെ വഴിയൊരുക്കു.
റിലീസ് സിനിമയ്‌ക്ക് കളിക്കാൻ സ്‌ക്രീനില്ല അതേസമയം പഴയ ഹിന്ദി സിനിമകൾ പ്രൈം ടൈമിൽ കളിക്കുന്നുമുണ്ട്. തമാശ, ജബ് വി മെറ്റ് പോലെയുള്ള പടങ്ങൾ തിയറ്ററിലുണ്ട്. ഹൃദയം വീണ്ടും കളിച്ചു. രേഖ പോലെയുള്ള സിനിമകളുടെ അവസരം കളഞ്ഞാണ് ഇത് എന്നതിലാണ് പ്രശ്‌നം. അത്യാവശ്യം നല്ല അഭിപ്രായം വന്ന ഇരട്ടയും ഏകദേശം ഹോൾഡാവാറാക്കിയത് പ്രദർശന സമയം തന്നെയാണ്. നട്ടുച്ചയ്‌ക്ക് ഒക്കെയാണ് പ്രദർശിപ്പിക്കുന്നത്. ആളുകൾ കാണാൻ വരുന്ന സമയത്ത് പ്രദർശനമില്ല…രേഖയടക്കമുള്ള സിനിമകൾ തിയറ്ററിൽ പിന്തുണ അർഹിക്കുന്നതാണ്.
***
തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്‌സ അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘രേഖ’ . വിൻസി അലോഷ്യസാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്.ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. ഇതിനോടകം നല്ല അഭിപ്രായങ്ങൾ വന്ന ചിത്രത്തിന്റെ ഗതികേടിനെ കുറിച്ച് പറയുകയാണ് കേന്ദ്രകഥാപത്രത്തെ അവതരിപ്പിച്ച വിൻസി അലോഷ്യസ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരം ചിത്രത്തിന്റെ അവസ്ഥയെ കുറിച്ച് പറയുന്നത്. പോസ്റ്റ് ഇങ്ങനെ
വിൻസി അലോഷ്യസ് പങ്കുവച്ച പോസ്റ്റ്
“ഞങ്ങളുടെ സിനിമ ‘രേഖ’ വലിയ തിയറ്ററുകളോ ഷോസ് ഒന്നും ഇല്ല,ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ ,ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ, സത്യം പറഞ്ഞാൽ നല്ല വിഷമം ഉണ്ട് ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളു ,വല്യ സ്റ്റാർ CAST ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു. ഇനി നിങ്ങളുടെ കയ്യിലാണ് എല്ലാം. ഉള്ള തിയേറ്ററിൽ ഉള്ള ഷോസ്(1SHOW ) അത് കാണാൻ ശ്രമിക്കണം ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല . നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.”
നായക കഥാപാത്രം ചെയ്ത ഉണ്ണി ലാലു പറയുന്നത്
“ഞങ്ങളുടെ സിനിമ “രേഖ “, വലിയ തീയേറ്ററുകളോ ഷോസ് ഒന്നും ഇല്ല , ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ , ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ , ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ ,പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ , സത്യം പറഞ്ഞാൽ നല്ല വിഷമം ഉണ്ട് ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളു , വല്യ സ്റ്റാർ CAST ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളൂ .ഇനി നിങ്ങളുടെ കയ്യിലാണ് .ഉള്ള തിയേറ്ററിൽ ഉള്ള ഷോസ് ( 1 SHOW) അത് കാണാൻ ശ്രമിക്കണം ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല . നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട് . ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു”