Entertainment
വിജയ് പടം വേണ്ടെന്ന് പറഞ്ഞ തിയേറ്റർ ഉടമകളെ കൊണ്ട് തിരുത്തി പറയിപ്പിച്ച മനുഷ്യൻ

Nidhin Nath
സിനിമയുടെ ആസ്വാദക തലത്തിൽ അതിന്റെ പൂർണതയെന്നാൽ വിജയ് എന്നാണ് ഉത്തരം. വിജയ് സിനിമകൾ കലാമൂല്യം നിറഞ്ഞ് നിൽകുന്നതാണെന്ന് ആരും അവകാശപ്പെടുമെന്ന് തോന്നുന്നില്ല. പക്ഷെ ചുരുക്കം ചിലതൊഴിച്ച് തിയേറ്റർ കാഴ്ചയെ സന്തോഷിപ്പിക്കുന്നതാണ്. ടൈറ്റിൽ കാർഡ് മുതൽ എൻഡ് ക്രെഡിറ്റ് വരെയുള്ള സമയം മറ്റെല്ലാം മറന്ന് ആഘോഷിക്കാൻ അതിന് ആരാധകരെ പ്രാപ്തരാക്കാൻ ഇന്ന് വിജയ് എന്ന പേരിന് ബദലുകളില്ല.
രക്ഷകനെന്ന് പരിഹസിക്കപ്പെടുമ്പോഴും ആ THEATER EXPERIENCE തള്ളി പറയാൻ ആർക്കുമാക്കാത്ത തലത്തിൽ അയാൾ സ്ക്രീനിന് തീ പിടിപ്പിക്കുന്നുണ്ട്.ഒരു സിനിമയിൽ നിന്ന് അടുത്തതിലേക്ക് എത്തുമ്പോഴും ഉണ്ടാവുന്ന സമാനതകൾ നിലനിർത്തി കൊണ്ട് തന്നെ പ്രേക്ഷകനെ സന്തോഷിപ്പിക്കാൻ കഴിയുന്നിടതാണ് വിജയ് എന്ന ഷോ മാൻ വിജയിക്കുന്നത് (ഇവിടെയാണ് രജനിയടക്കമുള്ള താരങ്ങൾ വീണ് പോകുന്നത്). സിനിമയെന്ന ഷോ ബിസിനസ്സിനെ സമീപ കാലത്ത് ഇത്രയും സുരക്ഷിതമാക്കി നിർത്തിയ താരമുണ്ടാവില്ല. ശരാശരിയിൽ നിൽക്കുമ്പോഴും സൃഷ്ടിക്കപ്പെടുന്ന തിയേറ്റർ കാഴ്ചയുടെ മികവാണ് വിജയിയെ സിനിമ വ്യവസായത്തിന്റെ ദളപതിയാക്കുന്നത്. ബീസ്റ്റ് പോലെ മോശം വർക്ക് പോലും 230 കോടിയോളം തിയറ്ററിൽ നിന്ന് നേടിയെന്നാണ് കണക്ക്. അതായത് നിർമാതാവിന് സുരക്ഷിതമാണ് വിജയ് എന്ന ബ്രാന്റ്.
പലരും പരിഹസിക്കുന്ന വാ തുറന്ന് സംഭാഷണം പറയാനറിയാത്ത, മുഖത്ത് ഭാവം വരാത്ത പലരുടെയും സോ കോൾഡ് അഭിനയ സ്കൂളുകളിലെ സർട്ടിഫിക്കേറ്റ് ഇല്ലാത്ത ഒരാൾ. നായകനായി എത്തിയ ആദ്യ സിനിമ നാളയ്യ തീർപ്പ് പൊട്ടിയപ്പോൾ ഈ മുഖം ആര് കാണാനാണെന്ന് ചോദിച്ചവർക്ക് മറുപടി മൂന്ന് പതിറ്റാണ്ടിനപ്പുറം തിയറ്ററുകളിലെ ആൾകൂട്ടം തന്നെ പറയുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിൽ തിയറ്ററുകൾക്ക് പുതുജീവൻ നൽകിയത് അയാളാണ്. മാസ്റ്റർ തിയറ്ററിൽ മതിയെന്ന നിലപാടായിരുന്നു. വിജയ് പടം വേണ്ടെന്ന് പറഞ്ഞ തിയേറ്റർ ഉടമകൾ തന്നെ തിരുത്തി പറയിപ്പിച്ച മനുഷ്യൻ. സിനിമയിൽ മാത്രമല്ല, ജീവിതത്തിലും രക്ഷകനാണെന്ന് പരിഹസിക്കുന്നവർക്ക് മറുപടി പറഞ്ഞയാൾ.
‘എൻ നെഞ്ചിൽ കുടിയിരുക്കും’ എന്ന ഒറ്റ വരിയിൽ ആരാധകരെ ഒപ്പം ചേർത്ത് പിടിക്കാൻ കഴിയുന്നത് അയാളിലെ സ്ക്രീനിലെയും ജീവിതത്തിലെയും കളങ്കമില്ലാത്ത ഇടപെടലാണ്… ഇത്രയും അധിക്ഷേപം നേരിടുന്ന ആരാധകർ വേറെയുണ്ടാവില്ല. കോളനിവാണങ്ങൾ എന്ന മനുഷ്യവിരുദ്ധ പരാമർശങ്ങൾ നേരിട്ടവർ… സ്വന്തം തടിയും സേഫ് സോണും വിട്ട് ഇറങ്ങാൻ ആലോചിക്കാത്ത താരങ്ങളുടെ നാട്ടിലാണ് ആരാധകരെ തൊട്ടരുതെന്ന് താരം പൊതുവേദിയിൽ പറയുന്നത്. എല്ലാ രാഷ്ട്രീയകാരെയും ചേർത്ത് നിർത്താൻ എന്തും ചെയ്യാൻ തയാറാകുന്നവരുടെ നാട്ടിലാണ് ഓരോ റിലീസും പ്രതിസന്ധിയിലാക്കുന്ന നിലപാടുകളുണ്ടാകുന്നത്. രാഷ്ട്രീയ ഇടപെടലിനെ വകവയ്ക്കാതെ തൂതുക്കുടിയിൽ ഭരണകുടം പോയിന്റ് ബ്ലാക്കിൽ ജനങ്ങളെ കൊന്നൊടിക്കിയപ്പോൾ ഓടിയെത്തിയത്… നീറ്റ് പരീക്ഷ ജീവനെടുത്ത അനിതയുടെ വീട്ടിൽ, തെരഞ്ഞെടുപ്പ് ദിനം സൈക്കിളിൽ പോളിങ് ബൂത്തിലേക്ക്–- – അയാൾ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെൻ്റാണ്. നിശബ്ദനായി എന്നാൽ പറയാനുള്ള കൃത്യമായി പറയുന്നയാൾ.
ഇഡിയെ ഉപയോഗിച്ചുള്ള വേട്ടയോട് പ്രതികരണം ചോദിച്ചവരോട് പതിവ് നിശബ്ദത പാലിച്ചത്. എന്നാൽ എല്ലാത്തിനും മറുപടിയെന്നൊണം, ബസിനു മുകളിൽ നിന്ന് ഒരറ്റ സെൽഫിയിൽ നിങ്ങൾക്ക് കവർന്നെടുക്കാൻ കഴിയാത്ത സമ്പാദ്യമുണ്ടെന്ന് ആയാൾ വിളിച്ച് പറഞ്ഞത്. ആ വർഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീ ട്വീറ്റ് ചെയപ്പെട്ട ട്വീറ്റായി ആ സെൽഫി മാറി.സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ മാറ്റമില്ലാതെ നിന്ന് സന്തോഷിപ്പിച്ച് കൊണ്ടിരിക്കുന്നത്.ആ സിനിമാന്റിക്ക് വിസ്മയത്തിന് ഒരിക്കല്ലും നഷ്ടമാക്കാത്ത ആ വലിയ സ്ക്രീനിലെ കമ്പക്കെട്ടിനെ വെല്ലുന്ന കാഴ്ചയുടെ മാസ്റ്റർ.
564 total views, 4 views today