Nidhin Nath

തിയറ്ററിൽ സിനിമ കാണുമ്പേൾ സുഖമമായി കാണാൻ തന്നെയാണ്‌ എല്ലാവരും ആഗ്രഹിക്കുക. കുട്ടി കരയുന്നതിനേക്കാൾ ചർച്ച ചെയ്യേണ്ട തിരുത്തേണ്ട വിഷയങ്ങളാണ്‌ ആസ്വാദനക്കൊല്ലികളായ ഒരു വിഭാഗം. തിയറ്ററിലിരുന്ന്‌ ഫോൺ വിളിക്കുക, ഉറക്കെ സംസാരിക്കുക, ഡയലോഗിനെ വെല്ലുന്ന കമന്റ്‌ അടിക്കുക തുടങ്ങിയ ഒരു വിഭാഗം ‘പ്രേക്ഷകർ’. അവരുടെ പ്രശ്‌നം പരിഹരിക്കുകയാണ്‌ ആദ്യ ആവശ്യം. മറ്റുള്ളവരുടെ സിനിമ ആസ്വാദനത്തിനെ അപ്പാടെ ഇല്ലാതാക്കുന്ന സംഘം/ ആൾ ആണിവർ.അതുപോലെ വലിയ ശല്യമായി തോന്നിയിട്ടുള്ള ഒരു സംഭവമാണ്‌, സിനിമ നടക്കുന്നതിനിടയിൽ ഭക്ഷണം കൊണ്ട്‌ കൊടുക്കുന്ന തിയറ്റർ ജീവനക്കാർ. സിനിമ തുടങ്ങി 10 മിനിറ്റിൽ തുടങ്ങും, പലപ്പോഴും അരമണിക്കൂർ വരെ നീളും. ഇന്റർവെല്ലിന്‌ ശേഷവും ഇതുതന്നെ സ്ഥിതി. അവർ തലങ്ങും വിലങ്ങും നടക്കുന്നത്‌ വലിയ ബുദ്ധിമുട്ടാണ്‌. സ്‌ക്രീൻ മറയുന്നതിൽ തുടങ്ങി അവർ വരുമ്പോൾ അടിക്കുന്ന വെളിച്ചം വരെ വലിയ തടസ്സമാണ്‌.

സിനിമയ്‌ക്കിടയിൽ ഭക്ഷണം കഴിക്കുന്നതിൽ നിന്ന്‌ ഭക്ഷണം കഴിക്കുന്നതിനിടയിൽ സിനിമ കാണുന്ന രീതിയിലേക്ക്‌ സീറ്റ്‌ ഡെലിവറി സംവിധാനം ‘പ്രേക്ഷകനെ’ മാറ്റി.കുട്ടികൾ കരയുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം മേൽപറഞ്ഞവയെ വച്ചു നോക്കുമ്പോൾ ചെറുതാണ്‌. കൊച്ചുകുട്ടികളുമായി വരുന്നവർ സിനിമ കാണാനുള്ള ആഗ്രഹവുമായി വരുന്നവരാണ്‌. അവർ മറ്റുള്ളവർക്ക്‌ മനപൂർവം ശല്യം ഉണ്ടാക്കണമെന്ന്‌ ചിന്തിക്കുന്നവരല്ല, അതിന്‌ ഒരു ഘട്ടത്തിലും ശ്രമിക്കുകയുമില്ലെന്ന്‌ ഉറപ്പാണ്‌. പക്ഷെ തിയറ്ററിൽ മൊബൈലും പൊക്കി പിടിക്കുന്നവരും വർത്തമാനം പറയുന്നവരും അങ്ങനെയല്ല.

കുട്ടികൾ കരയുമ്പോൾ മാറ്റിയിരുത്താൻ, ഒപ്പം കുട്ടിയ്‌ക്കൊപ്പമുള്ളവർക്ക്‌ സിനിമ കാണാൻ സംവിധാനം ഉണ്ടാക്കിയാൽ തീരുന്ന പ്രശ്‌നം മാത്രമാണത്‌. തിരുവനന്തപുരത്ത്‌ പുതുക്കി പണിത കൈരളി, ശ്രീ, നിള തിയറ്ററിൽ ക്രൈ റൂം എന്ന സംവിധാനമുണ്ട്‌. അതിനകത്ത്‌ ഇരുന്നാൽ കുട്ടിയുടെ കരച്ചിലടക്കവുള്ള ശബ്ദങ്ങൾ പുറത്തേക്ക്‌ കേൾക്കില്ല. അതേസമയം കുട്ടിക്കൊപ്പമുള്ളവർക്ക്‌ സിനിമ കാണുകയും ചെയ്യാം. ഇത്തരം ഒരു സംവിധാനം വന്നാൽ പരിഹരിക്കാൻ പറ്റുന്നതേയൊള്ളു. കുട്ടിയുടെ കരച്ചിലുമായി ബന്ധപ്പെട്ട വിഷയം.അതുപോലെ കിടിലൻ സിനിമ അനുഭവത്തിന്റെ സാധ്യതയായിരുന്നു എസ്‌പിഐ സിനിമാസ്‌ അവതരിപ്പിച്ച DND Screen. ഫോൺ ഉപയോഗം വിലക്കിയിട്ടുള്ള, 13 വയസ്സിനു മുകളിലുള്ളവർക്ക്‌ മാത്രം പ്രവേശനം. വൈകി വരാൻ കഴിയില്ല, ഇടയ്‌ക്ക്‌ ഇറങ്ങിയാൽ പിന്നെ കയറാൻ കഴിയില്ല തുടങ്ങിയ സംവിധാനങ്ങളായിരുന്നു അതിലുണ്ടായിരുന്നത്‌.

Leave a Reply
You May Also Like

മാസ് ഐറ്റം ലോഡിംഗ്, ഷൂട്ടിംഗ് നടന്നത് ഹോളിവുഡ് സ്റ്റൈലിൽ, നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ പറയുന്നത് സത്യം

മാസ് ഐറ്റം ലോഡിംഗ്, ഷൂട്ടിംഗ് നടന്നത് ഹോളിവുഡ് സ്റ്റൈലിൽ, നിവിൻ പോളി ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ…

‘കൊറോണ പേപ്പേഴ്സ് ‘ ഒരു അടിപൊളി ത്രില്ലെർ സിനിമ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന…

കസ്തൂരിമാൻ സിനിമയിൽ കണ്ട അതെ ലുക്കിൽ മീര വർഷങ്ങൾക്കു ശേഷം

കസ്തൂരിമാൻ സിനിമയിൽ കണ്ട അതെ ലുക്കിൽ മീര വര്ഷങ്ങള്ക്കു ശേഷം . മീരയ്ക്ക് ഒരു മാറ്റവും…

വൻ ബഡ്ജറ്റിലും വലിയ കാൻവാസിലും ഒരുക്കിയ ഈ സിനിമക്ക് എന്ത് കൊണ്ട് അവർ വേണ്ട രീതിയിൽ ഹൈപ്പ് കൊടുത്തില്ല

Akshay Anurag സാക് ഹാരിസ് തിരക്കഥയും സംവിധാനവും നിർവഹിച്ച് ജോജു ജോർജ് , ഷറഫുദ്ധീൻ ,…