വെറുപ്പിൻ്റെ രാഷ്ട്രീയമാണ് അവർക്കറിയുക. അത് കൃത്യമായി മാർക്കറ്റ് ചെയ്യാനും, മതത്തിൻ്റെ പേരിൽ ആൾക്കൂട്ടത്തെ തെരുവിലിറക്കാനും അവർക്കറിയാം. അവരുടെ ഒന്നാമത്തെ ശത്രു മുസ്ലീമാണ്. അതുകൊണ്ട് തന്നെ മുസ്ലീമുകൾ കൊല്ലപ്പെടണം എന്നത് അവരുടെ നിലനിൽപ്പിൻ്റെ പ്രശ്നമാണ്. മതസൗഹാർദത്തെക്കുറിച്ച് പരസ്യം ചെയ്യുകയെന്നുവെച്ചാൽ എത്ര വലിയ കുറ്റമാണല്ലേ? പശൂൻ്റെ പേരുപറഞ്ഞ് മുസ്ലീം ജനതയെ കൊന്നുതള്ളിയപ്പോൾ അതിനെതിരെ പ്രതികരിക്കാത്തവരൊക്കെ ‘ലവ് ജിഹാദ്’ എന്ന് അലറി വിളിച്ച് മുൻനിരയിലുണ്ട്.ഇന്ത്യയെ ഹിന്ദുവെന്നും മുസ്ലീമെന്നും മറ്റ് മതങ്ങളെന്നും ഭിന്നിപ്പിക്കുന്നത് ഹിന്ദു തീവ്രവാദികളുടെ ആവശ്യമാണ്.
ഇന്ത്യയിൽ ജനാധിപത്യം കൊല ചെയ്യപ്പെടുകയും ഹിന്ദുത്വം അതിൻ്റെ പൂർണ്ണരൂപത്തിലെത്തുകയും ചെയ്തു. ഭിന്നിപ്പിൻ്റെ രാഷ്ട്രീയമാണ് തനിഷ്കിൻ്റെ പരസ്യത്തിനെതിരെ അവർ ഉപയോഗിക്കുന്നത്. അതാകട്ടെ കൃത്യമായി ആസൂത്രണം ചെയ്തതുമാണ്.ഇനിയും ഹിന്ദു തീവ്രവാദികളുടെ ഇടപെടലുകൾ നിസ്സാരമെന്ന് തോന്നുന്നുണ്ടോ? മതം, ജാതി, ലിംഗം എല്ലാം നോക്കി മനുഷ്യർ ഇടപെടേണ്ടി വരുന്ന ഒരു കാലത്തേക്ക് നിങ്ങളെ കൂട്ടികൊണ്ടു പോകാൻ അവർ ഉത്സാഹിക്കുന്നുണ്ട്.