Karthik Shajeevan
Nightmare Alley (2021)
Director : Guillermo Del Toro
Cinematographer : Dan Laustsan
Genre : Drama
Country : USA
Duration : 150 Minutes
🔸നാൽപതുകളിലെ ന്യൂയോർക് ആണ് കഥാ പശ്ചാത്തലം, നമ്മുടെ കേന്ദ്ര കഥാപാത്രമായ സ്റ്റാന്റൻ കാർലൈൽ ആകെ ജീവിതം മടുത്ത അവസ്ഥയിലൂടെ കടന്ന് പോവുകയാണ്. സ്വന്തം എന്ന് പറയാൻ ബന്ധുക്കളോ, സുഹൃത്തുക്കളോ ഒന്നും സ്റ്റാണ്ടണിന് ഇല്ല. നേരാം വണ്ണം കയ്യിൽ പൈസയോ, സ്വത്ത് വകകളോ, വരുമാനമോ, വരുമാന സ്രോതസ്സോ ഒന്നും ഇല്ല എന്നത് വേറെ കാര്യം. ഇങ്ങനെ പ്രതീക്ഷകൾ ഏതും ഇല്ലാത്ത അവസ്ഥയിലാണ് അയാൾ ഒരു കാര്ണിവലിൽ എത്തപ്പെടുന്നത്. ആദ്യം കാഴ്ചക്കാരനായി എത്തിയ സ്റ്റാണ്ടൻ താമസിയാതെ തന്നെ അവിടത്തെ ഒരു ജോലിക്കാരനും, അന്തേ വാസിയും എല്ലാമായി മാറുകയാണ്.
🔸ക്ളേം ഹോട്ലി എന്ന മധ്യവയസ്കന്റെ നേതൃത്വത്തിൽ ഉള്ള കാർണിവൽ വിചിത്രമായ ഒരുപാട് കാഴ്ചകളാൽ സമൃദ്ധമാണ്. മനുഷ്യനോ, മൃഗമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത, പച്ചച്ചോരയും പച്ചയിറച്ചിയും കഴിക്കുന്ന ഒരു അവതാരം. ഇലക്ട്രിക് ഷോക്ക് ഏൽക്കാത്ത യുവതി, മനുഷ്യനും ചിലന്തിക്കും ഇടയിൽ ഉള്ള ഒരു വിചിത്ര സത്വം, മനസ്സ് വായിക്കാൻ ഒക്കെ കഴിവുള്ള കഥാപാത്രങ്ങൾ തുടങ്ങി ഒരുപാട് ഒരുപാട് സവിശേഷ വ്യക്തിത്വങ്ങൾ. ഇവർക്കൊക്കെ ഇടയിലേക്കാണ് സഹായിയും, സഹചാരിയും ഒക്കെയായി സ്റ്റാണ്ടണിന്റെ വരവ്. ഇവിടെ വെച്ചാണ് സ്റ്റാണ്ടൻ മോളിയെ കണ്ട് മുട്ടുന്നത്, ഒരു നീണ്ട ബന്ധത്തിന്റെ ആരംഭം കൂടി ആയിരുന്നു അത്.
🔸ഈ ഒരു പോയിന്റിൽ വെച്ച് ആരംഭിക്കുന്ന കഥ സ്റ്റാണ്ടണിനെ ഒട്ടും പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് കൊണ്ട് പോവുന്നുണ്ട്, ന്യൂ യോർക്കിലെ എലൈറ്റ് ക്ലാസിന്റെ ഇടയിലേക്ക് ഒക്കെ അയാളെ കൊണ്ട് പോവുന്ന സിനിമ, അയാളുടെ അനിവാര്യമായ വീഴ്ചയും നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. മുപ്പതുകളിൽ പുറത്തിറങ്ങിയ നോവലിന്റെ ദൃശ്യ ആവിഷ്കാരം ആയ ചിത്രത്തിൽ മികച്ച ഒരു കാസ്റ്റ് തന്നെയാണ് ഉള്ളത്. അവതരണവും, മ്യൂസിക്കും, മികച്ചൊരു എൻഡിങ്ങും എല്ലാം കൂടി ആവുമ്പോൾ നല്ലൊരു അനുഭവമായി മാറുന്നുണ്ട് ഈ ഗില്ലർമോ ഡെൽ ടോരോ ചിത്രം, കണ്ട് നോക്കാവുന്നതാണ്.
Verdict : Good