Sanraj തിരക്കഥയും സംവിധാനവും നിർവഹിച്ച നിഗൂഡം മനസിന്റെ നിഗൂഢതകൾ ലഹരിബോധത്തിൽ മാറിമറിയുന്ന കഥയാണ്. ആസ്വാദകർക്ക് സ്വന്തം ഇഷ്ടപ്രകാരം വ്യാഖ്യാനിക്കാനുള്ളത് നിഗൂഢമായി തന്നെ ഈ ഷോർട്ട് ഫിലിം ബാക്കി വയ്ക്കുന്നുണ്ട്. അങ്ങനെ ചിന്തകൾക്ക് ഇടനൽകുമ്പോൾ ആണ് ഒരു സൃഷ്ടി ആവർത്തിച്ച് ആസ്വാദക മനസുകളിൽ ചർച്ച ചെയ്യപ്പെടുന്നത്.
ഇത് പ്രധാനമായും ലഹരിവിരുദ്ധമായ ഒരാശയമാണ്. ഒരുപക്ഷെ മദ്യത്തെ ഇത്ര അനിയന്ത്രിതമായി ഉപയോഗിക്കുന്ന സമൂഹം നമ്മുടേത് തന്നെയാകും. ലഹരി നമ്മെക്കൊണ്ട് അരുതാത്ത പല പ്രവർത്തികളും ചെയ്യിക്കുന്നു. ‘കുടിച്ചത് നൂറുമില്ലി കുപ്രസിദ്ധി അയ്യായിരം കിലോമീറ്റർ ‘ എന്ന് പ്രശസ്ത കവി കുരീപ്പുഴ നഗ്നകവിതയിൽ എഴുതിയതും എത്ര ശരി.
നിഗൂഢം ബൂലോകം ഒടിടിയിൽ ആസ്വദിക്കാം
നിഗൂഡം മനസിന്റെ നിഗൂഢതകൾ ലഹരിബോധത്തിൽ മാറിമറിയുന്ന കഥയാണ് എന്ന് വ്യാഖ്യാനിച്ചാലും ലഹരി ബാധിച്ചു വീണുമരിച്ചവന്റെ ആത്മാവാണ് എന്ന് പറഞ്ഞാലും വ്യാഖ്യാനങ്ങൾ ശരിയാണ്. കാരണം മദ്യത്തെയാണ് പ്രണയം എന്ന് പറയുമ്പോൾ , പ്രണയിനി ചതിക്കുന്ന ഒരാൾ മരണാന്തരം അരൂപിയായി മാറിക്കഴിഞ്ഞു, മുന്നിൽ കാണുന്നവരോട് തന്നെ തന്നെ രക്ഷപെടുത്താൻ പറഞ്ഞിട്ട് എന്തുകാര്യം ?
മറ്റൊരു അർഥം വ്യാഖ്യാനിച്ചാൽ, അയാൾ മരിച്ചില്ലെങ്കിൽ തന്നെ…അയാളുടെ മനസിന്റെ ഭ്രമാത്മക കല്പനകൾ എന്നിരുന്നാൽ തന്നെ….അയാൾ തനിക്കു തോന്നിയ കാര്യം മുന്നിൽ കാണുന്നവരോട് വിളിച്ചു അലറിയാൽ തന്നെ…..ഒരു മദ്യപാനിക്ക് ആരാണ് ചെവി കൊടുക്കുക അല്ലെ ? അവനെ നികൃഷ്ടമായ രീതിയിൽ അവഗണിക്കുക തന്നെയാണ് മറ്റുള്ളവർ ചെയുന്നത്.
ഇങ്ങനെ പലവ്യാഖ്യാനങ്ങൾ പറയുമ്പോഴും അവിടെ വില്ലൻ ലഹരി തന്നെയാണ്. മദ്യവും മയക്കുമരുന്നും ഒരാളെ എല്ലാത്തിൽ നിന്നും അകറ്റുന്നു. സകല നന്മകളും അയാളിൽ നിന്നും വിടപറയുന്നു. നിരാശയും ബോധമില്ലായ്മയും അക്രമവാസനയും ആത്മഹത്യാ പ്രവണതയും അയാളിൽ കുടിയേറി പാർക്കുന്നു. ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും മദ്യത്തിലേക്ക് ഒളിച്ചോടിയിട്ടു എന്ത് ഫലം ? നമ്മുടെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കാം എന്നല്ലാതെ മറ്റൊരു പ്രയോജനവുമില്ല. നിങ്ങൾ അകത്താക്കുന്ന ഓരോ കുപ്പിയും നിങ്ങളുടെ കുട്ടികൾക്കും ഭാര്യയ്ക്കും മാതാപിതാക്കൾക്കും വിശപ്പും ദുഖവും ഭീതിയും ആണ് സമ്മാനിക്കുക.
ഒന്നിരുത്തി ചിന്തിപ്പിക്കാൻ ഈ ഷോർട്ട് മൂവിക്കു സാധിക്കുന്നുണ്ട്. എന്ന് ഉറപ്പായും പറയാം. സൻരാജിനും അണിയറപ്രവർത്തകർക്കും എല്ലാവിധ ആശംസകളും.
Sanraj ബൂലോകം ടീവിയോട് സംസാരിക്കുന്നു – ശബ്‌ദരേഖ
[zoomsounds_player artistname=”BoolokamTV Interview” songname=”Sanraj sanu” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/03/nigoodam-final.mp3″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
**
TITANIC FRIENDS Humbly presents
NIGOODAM malayalam shortfilm
Script & Direction : Sanrajsanu
Shoot & Editing : Sunilsarangi
Producer : Shabeer
Technical support : Vineesh & Baburaj
Completely shot & edited on mobile phone