ജാർഖണ്ഡിൽ തോറ്റു തൊപ്പിയിട്ടിട്ടും സാധാരണ ചെയ്യുന്നതുപോലെ അമിത് ഷാ ജനവിധി അട്ടിമറിക്കാത്തത് എന്തുകൊണ്ടെന്നറിയാമോ ?

224

Nihal

സാധാരണ ഗതിയിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാത്ത ഒരു നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാൽ, എതിർ പാർട്ടിയിൽ നിന്നും എംഎൽഎമാരെ കളം മാറ്റി സർക്കാരുണ്ടാക്കാൻ അമിത് ഷാ പതിനെട്ടടവും പയറ്റിനോക്കാറുണ്ട്.

എത്രത്തോളമെന്നാൽ അരുണാചൽപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ തന്നെ സമ്പൂർണമായി ഒരു രാത്രി കൊണ്ട് ബിജെപി സർക്കാരാക്കിയ ആ കളി പോലും ഇന്ത്യ കണ്ടതാണ്. അതേ അമിത് ഷാ ഇന്ന് ജാർഖണ്ഡ് ഫലം വന്നപ്പോൾ പറഞ്ഞത് ജനവിധി അംഗീകരിക്കുന്നു എന്നാണ്.

കേവലം ഒരു മാസം മുൻപ് നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ , മറു ഭാഗത്ത് ശിവസേന പോലുള്ള ഒരു കേഡർ പാർട്ടിയും ശരത് പവാറിനെ പോലുള്ള നേതാവും മഹാരാഷ്ട്രയിലെ അതികായരായ കോൺഗ്രസ് നേതാക്കളും ഒരുമിച്ചു നിന്നിട്ട് പോലും ബിജെപി സർക്കാരിനെ വാഴിക്കാൻ വേണ്ടി അമിത് ഷാ പരമാവധി കളിച്ചു നോക്കി. രാഷ്ട്രപതി പുലർച്ചെ ഓഫീസിൽ വന്നു ഒപ്പിട്ടത് ആരും മറന്നിട്ടില്ല.

ഇന്ന് ജാർഖണ്ഡിൽ മറുഭാഗത്ത് താരതമ്യേന ദുർബലമായ ഒരു പ്രാദേശിക പാർട്ടിയും കോൺഗ്രസും ആയിരുന്നിട്ടും ആഞ്ഞുപിടിച്ചാൽ ചെറു പാർട്ടികളിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കുന്ന അത്രയും എംഎല്‍‌എമാർ ഉണ്ടായിരുന്നിട്ടും ബിജെപി സർക്കാർ രൂപീകരിക്കാൻ ശ്രമം നടത്താതെ, അമിത് ഷാ ജനവിധി അംഗീകരിക്കുന്നു എന്ന് പറയാൻ കാരണം, പൗരത്വ ബില്ലിനെതിരെ രാജ്യത്തുടനീളം പ്രക്ഷോഭത്തിൽ അണിനിരന്ന ജനങ്ങളെ കണ്ടിട്ടാണ്.

ഇത്തവണ ജനവിധി അട്ടിമറിക്കാൻ നോക്കിയാൽ ഇന്ത്യ മുഴുവൻ തെരുവിലിറങ്ങും എന്ന് ഇവർക്ക് നല്ലവണ്ണം മനസിലായി. ഇത് ഇന്ത്യയിലെ സാധാരണക്കാരന്റെ വിജയമാണ്. തനിക്ക് ശക്തിയുണ്ടെന്ന് രാജ്യത്തെ സാധാരണക്കാരൻ തിരിച്ചറിഞ്ഞ ദിവസം.

Nihal.