Connect with us

മറ്റുനടന്മാരെ അപേക്ഷിച്ചു ശാരീരിക പരിമിതികൾ ഉണ്ടെങ്കിലും മലയാളത്തിന്റെ ആക്ഷൻ ഹീറോ ആയതിനു പിന്നിലൊരു രഹസ്യമുണ്ട്

കൊറിയൻ സിനിമകൾ കാണുന്നവർക്ക് സുപരിചിതനായ നടനാണ് ഡോൺ ലീ..എത്ര കരുത്തുറ്റ വില്ലൻമ്മാർ എതിരെ വന്ന് പൊതിഞ്ഞു നിന്നാലും

 62 total views

Published

on

Nijith Uppott

Happy B’day Super Star Suresh Gopi ❤

May be an image of 1 person and beardകൊറിയൻ സിനിമകൾ കാണുന്നവർക്ക് സുപരിചിതനായ നടനാണ് ഡോൺ ലീ..എത്ര കരുത്തുറ്റ വില്ലൻമ്മാർ എതിരെ വന്ന് പൊതിഞ്ഞു നിന്നാലും ലീയുടെ കൈപ്പാങ്ങിന് ഒന്ന് കിട്ടി കഴിഞ്ഞാൽ കഥ തീർന്നു…സത്യത്തിൽ മറ്റ് ഹീറോകളെ പോലെ ചുറു ചുറുക്കുള്ള ആക്ഷനോ,ഫ്ലൈയിങ് കിക്കുകളോ ഡോൺ ലീയിൽ നമ്മുക്ക് കാണാൻ പറ്റില്ല…പക്ഷെ അയാൾ ഒരു കെട്ടിടത്തിന്റെ ഭിത്തി കൈ ചുരുട്ടി ഇടിച്ചു തകർക്കുന്നതായി കാണിച്ചാലും നമ്മൾ വിശ്വസിച്ചു പോകും…അത് പോലെയാണ് സുരേഷ് ഗോപിയും..

മോഹൻലാലോ, ബാബു ആന്റണിയോ, എന്തിനേറെ പൃഥ്വിരാജോ പോലും ആക്ഷൻ സീനുകളിൽ കാണിക്കുന്ന മെയ് വഴക്കം സുരേഷ് ഗോപിയിൽ ദൃശ്യമാകില്ല..എന്നിട്ടും മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ ആ മനുഷ്യനാണ്… സ്ക്രീൻ പ്രസൻറ്സ്, ക്ഷുഭിത ഭാവങ്ങൾ,സ്ഫുടമായ ഡയലോഗ് ഡെലിവറി,ആകാര ഭംഗി ഇവയെല്ലാം സമാസമം ചേർത്താണ് സുരേഷ് ഗോപി ഇത് സാധ്യമാക്കുന്നത്…മറ്റൊരു കാര്യം എതിരാളികളെ നിലം പരിശാക്കാൻ കൈത്തണ്ടയുടെ ബലം തന്നെ വേണമെന്നില്ല തീ പാറുന്ന സംഭാഷണങ്ങൾ മതിയാകും ഇദ്ദേഹത്തിന്…

May be an image of 7 people and people standingലേലത്തിൽ മന്ത്രി ബാലകൃഷ്ണനെ പാർട്ടി ഓഫീസിൽ കയറി കോളറിന് കുത്തിപ്പിടിച്ചു ഭിത്തിയിൽ ചുരുട്ടി കേറ്റി നിർത്തുന്ന സീൻ ഓർക്കുന്നില്ലേ..പറയാൻ ആണെങ്കിൽ ഒരൊറ്റ ചവുട്ട് മാത്രമാണ് ചാക്കോച്ചി ചവുട്ടുന്നത്…ബാക്കി എല്ലാം സംഭാഷണങ്ങളാണ്…
”തന്റെയീ ഒടുക്കത്തെ പണക്കൊതി ഉണ്ടല്ലോ ചക്കരക്കുടത്തിലല്ല, സെപ്റ്റിടാങ്കിൽ ആയാൽ പോലും കൈ ഇട്ടാൽ പിന്നെ നക്കാതെ അടങ്ങില്ലെന്നുള്ള തന്റെയീ പരവേശം,ആക്രാന്തം.. ഇതും വെച്ചോണ്ട് കടയാടികൾക്കൊപ്പം തന്നെ കൂടാനാണ് പരിപാടിയെങ്കില് പിന്നെ പരസ്യമായിട്ടങ്ങ് പറിച്ചു കീറും
ചാക്കോച്ചി..തന്റെയീ സ്യൂഡോ സോഷ്യലിസ്റ്റിക്ക്,സ്യൂഡോ പ്രോലറ്റേറിയൻ, സ്യൂഡോ ഫിലാൻത്രോപിക്ക് ബാംബൂസിൽ…തന്റെയീ കപട കമ്മ്യൂണിസ്റ്റിന്റെ മുഖം മൂടി…പറിച്ചു കീറി കാർക്കിച്ചു തുപ്പും ചാക്കോച്ചി… തന്റെ മോന്തയ്ക്ക്..വേണ്ടി വന്നാൽ തന്റെ ശവത്തിന്റെ മോന്തയ്ക്ക്…ഓർത്തോണം..ഓർത്തു വെച്ചോണം”…🔥🔥

രഞ്ജി പണിക്കരുടെ തീ പാറുന്ന സംഭാഷണങ്ങൾ എഴുതി വെച്ചതിനേക്കാൾ തീക്ഷ്ണമായി അവതരിപ്പിക്കാൻ സുരേഷ് ഗോപിയെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്ന് തോന്നി പോകും …ഒരു മുഴു നീള ആക്ഷൻ സീൻ കാണുന്നതിനേക്കാൾ തീവ്രമായ ഫീലാണ് സുരേഷ് ഗോപി അവതരിപ്പിച്ച ഇത്തരം സീനുകൾ കാണുമ്പോൾ കിട്ടുന്നത്…അത് കൊണ്ടാവും ഇരട്ട ചങ്കൻ എന്ന പേര് കേൾക്കുമ്പോ മനസ്സിൽ ഒരു രാഷ്ട്രീയക്കാരനേയും ഓർമ്മ വരാത്തത്…

കരിയർ പ്ലാനിങ്ങിൽ സംഭവിച്ച വീഴ്ചയും,പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള യാത്രയും സുരേഷ് ഗോപിയെ സിനിമാ ആസ്വാദകർക്കിടയിൽ ഒട്ടും അകറ്റി നിർത്തിയതായി തോന്നിയിട്ടില്ല..ദുൽക്കർ പറഞ്ഞ പോലെ ആ സ്റ്റാർഡം എങ്ങും പോയിട്ടുമില്ല…തീരുമാനിച്ചുറപ്പിച്ച് ഒരുങ്ങിക്കെട്ടി ഇറങ്ങിയാൽ പിന്നെ തകർത്തു വാരിയിട്ടേ തിരിച്ചു കയറുള്ളൂ എന്നുറപ്പാണ്…പ്രീയപ്പെട്ട സുരേഷ് ഗോപീ, തൃശൂർ എന്നല്ല കേരളത്തിന്റെ ഒരു അസംബ്ലി മണ്ഢലവും സമീപ ഭാവിയിലെങ്ങും മലയാളികൾ നിങ്ങൾക്ക് തരാൻ ഒരു സാധ്യതയുമില്ല… പക്ഷേ കോവിഡ് ഒതുങ്ങി കഴിഞ്ഞാൽ കടുവാ കുന്നിൽ കുറുവാച്ചനായും,തമ്പാനായും നിങ്ങൾ സിനിമാ കൊട്ടകകളിലേക്ക് വന്നേക്കുക..അവിടെ വർണാഭമായ ഉത്സവത്തെ വരവേൽക്കാൻ ഒത്തു കൂടുന്നത് പോലെ ഞങ്ങൾ തടിച്ചു കൂടിയിരിക്കും…ആഘോഷമാക്കിയിരിക്കും…ഉറപ്പ് !!!

 63 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema9 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement