സുരേഷ് ഗോപിയെ രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം വെറുക്കുന്നവർ ഉണ്ടാവും, പക്ഷെ സിനിമയെ സ്നേഹിക്കുന്നവർക്ക് അയാളുടെ രാഷ്ട്രീയം തേങ്ങയാണ്

186
Nijith Uppott
ബിഗ് സ്ക്രീനിൽ ആദ്യമായി ഒരു സിനിമ കണ്ടത് കണ്ണൂർ കൃഷ്ണ തീയേറ്ററിൽ വെച്ചാണ്.സുരേഷ് ഗോപിയുടെ യാദവം.ഹൗസ് ഫുൾ ഷോ.നമ്മുക്കന്ന് എഴോ എട്ടോ വയസ്സ് കാണും.തീയേറ്റർ അനുഭവം ആദ്യമായത് കൊണ്ട് നല്ല കൗതുകവും അതിലേറെ ആകാംഷയും ഉണ്ടായിരുന്നു.പടം തുടങ്ങി..കടപ്പുറത്തു സംഘർഷം.വില്ലന്മാരെ നേരിടാനായി നരേന്ദ്രപ്രസാദിന്റെ ചട്ടമ്പി കഥാപാത്രം കൂടിയ ചട്ടമ്പിയായ അനിയനെ വിളിക്കാൻ പറയുന്ന സീൻ. “വിളിക്ക് വിഷ്ണുവിനെ വിളിക്ക്.. വിഷ്ണുവിനെ വിളിക്കാൻ”. ബുള്ളറ്റിൽ കയറ്റമുള്ള റോഡ് കേറി വരുന്ന അനിയൻ വിഷ്ണു.. Image result for suresh gopi moviesസൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ഇൻട്രോ.അകത്തിട്ടിരിക്കുന്ന കറുത്ത ബനിയൻ കാണാൻ വിധത്തിൽ ഷർട്ടിന്റെ ബട്ടൻസ് മുഴുവൻ തുറന്നിട്ടിരിക്കുന്നു,കഴുത്തിൽ കറുത്ത ചരടിൽ രുദ്രാക്ഷ മാല, വെളുത്ത കാൻവാസ് ഷൂസ്. SG യെ കണ്ടതോട് കൂടി കാതടപ്പിക്കുന്ന ആർപ്പു വിളികൾ, കരഘോഷങ്ങൾ കൊണ്ട് ഓലപ്പുര തീയേറ്റർ പ്രകമ്പനം കൊണ്ടു.. ഈ ആൾക്കാർക്ക് ഇതെന്താ ഭ്രാന്ത് പിടിച്ചോ എന്ന മട്ടിൽ നമ്മളങ്ങനെ നാലുപാടും നോക്കി ഇരിക്കുന്നു.. അടി തുടങ്ങി.ഇതിനിടെ സുരേഷ് ഗോപി കഴുത്തിൽ ഒളിപ്പിച്ച ചുവന്ന തുണിയിലേക്ക് കടപ്പുറത്തെ കക്ക എടുത്തിട്ട് വരിഞ്ഞു കെട്ടി വില്ലൻമാരെ വീശി അടിക്കുന്നു..അത് കൂടി ആയപ്പോ സിനിമ കാണുന്ന മനുഷ്യമ്മാര് പൊട്ടിത്തെറിച്ചു…അന്ന് ആദ്യമായിട്ടാണ് രോമാഞ്ചം എന്ന വികാരം തോന്നുന്നത് .അടി മുതൽ മുടി വരെ രോമാഞ്ച പുളകിതം.
Image result for suresh gopi moviesഅതിന് ശേഷമുള്ള കുറെ കൊല്ലങ്ങൾ ഈ മനുഷ്യനെ കണ്ടത് മിനി സ്‌ക്രീനിൽ പ്രദർശിപ്പിച്ച സിനിമകളിലൂടെയാണ്.ആൾക്കാരുടെ ആരവം ഇല്ലായിരുന്നെങ്കിലും തരിച്ചു കേറിയ രോമാഞ്ചം ഒരിഞ്ചു കുറയാതെ SG യുടെ ഇടിപടങ്ങൾ കണ്ട് തീർത്തു.കമ്മീഷണർ, ഹൈവെ,ഏകലവ്യൻ മാഫിയ, യുവതുർക്കി,ക്രൈം ഫയൽ എഫ്.ഐ.ആർ പത്രം, ലേലം, വാഴുന്നോർ, സത്യമേവ ജയതേ,രണ്ടാം ഭാവം, ടൈഗർ അങ്ങനെ നീണ്ടു പോകുന്ന ലിസ്റ്റ്.ആക്ഷൻ ഹീറോ എന്ന ലേബലിൽ മാത്രം സുരേഷ് ഗോപിയെ അടയാളപ്പെടുത്തുന്നത് നെറികേടാണ്.ഇന്നലെ സിനിമയിലെ നരേന്ദ്രനെ കണ്ട് കണ്ണ് നനയാത്തവർ ഉണ്ടാകുമോ.മനു അങ്കിളിലെ മിന്നൽ പ്രതാപൻ, സമ്മർ ഇൻ ബെത് ലേഹമിലെ ഡെന്നിസ്, തെങ്കാശി പട്ടണത്തിലെ കണ്ണൻ അങ്ങനെ നമ്മൾ കണ്ട് ചിരിച്ച, കണ്ണ് നനയിച്ച നിരവധി കഥാപാത്രങ്ങൾ.. പൈതൃകം,സിന്ദൂര രേഖ, മണിച്ചിത്രത്താഴ്, രക്തസാക്ഷികൾ സിന്ദാബാദ്‌ തുടങ്ങി നോട്ട് ബുക്കിലെ ബ്രിഗേഡിയർ വരെയുള്ള എണ്ണം പറഞ്ഞ വേഷങ്ങൾ.കളിയാട്ടത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരവും.ചെറുപ്പത്തിൽ തീയേറ്ററിൽ ചെന്ന് സിനിമ കാണൽ ആർഭാടം ആയിരുന്നു.പിന്നീട് തോന്നുമ്പോ സിനിമ കാണാം എന്ന ചുറ്റുപാടിലേക്ക് എത്തിയപ്പോഴേക്കും സുരേഷ് ഗോപി കളം വിടുകയും ചെയ്തു .Image result for suresh gopi moviesസുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം അയാളെ വെറുക്കുന്നവർ ഉണ്ടാവും.കുറ്റം പറയാനും പറ്റില്ല അത് വേറെ കാര്യം.പക്ഷെ സിനിമയെ സ്നേഹിക്കുന്നവർക്ക് അയാളുടെ രാഷ്ട്രീയം തേങ്ങയാണ്. ഞങ്ങൾക്ക് അയാൾ എന്നും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയാണ്.ലാലേട്ടനും മമ്മൂക്കയ്ക്കും ഒപ്പം നിൽക്കുന്ന മലയാളത്തിലെ മൂന്നാമത്തെ സൂപ്പർ സ്റ്റാർ ഇപ്പോൾ വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചു വന്ന് കഴിഞ്ഞു. ഇനി കാവലിന്റെ ഊഴം.കാത്തിരിപ്പ് എന്ന് പറഞ്ഞാൽ ഇതാണ് കാത്തിരിപ്പ്.പടം നല്ലതോ മോശമോ ആവാം.എന്തായാലും FDFS കേറണം. ഇങ്ങേരുടെ ഇൻട്രോയ്ക്ക് തീയേറ്റർ ഇളകിമറിയുന്നത് സാക്ഷ്യം വഹിക്കണം.രണ്ട് ദശാബ്ദങ്ങൾക്ക് മുൻപ് കണ്ട കാഴ്ച ആവർത്തിക്കപ്പെടണം.