കുറിയേടത്ത് താത്രി, കാമാസക്തയായ വേശ്യയായി മാത്രം വിലയിരുത്തപ്പെട്ടവൾ

0
1212

Nijukumar Venjaramoodu

കുറിയേടത്ത് താത്രി, കാമാസക്തയായ വേശ്യയായി മാത്രം വിലയിരുത്തപ്പെട്ടവൾ

ആരായിരുന്നു കുറിയേടത്ത് താത്രി..? 1879-ൽ‍ തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കില്‍ കല്‍പകശേരി ഇല്ലത്താണ് താത്രി ജനിച്ചത്.. താത്രിയുടെ യഥാർത്ഥ നാമം സാവിത്രി എന്നായിരുന്നു..! താത്രിക്കുട്ടി ജനിച്ച ദിവസം ജാതകമെഴുതാന്‍ പിതാവ് ഒരു ജോത്സ്യനെ കാണുകയും ജനിച്ച കുഞ്ഞ് ആ തറവാട് നശിപ്പിക്കുമെന്ന് ആ ജോത്സ്യന്‍ പ്രവചിക്കുകയുമുണ്ടായി.. മൂന്ന് വര്‍ഷത്തിനു ശേഷം മറ്റൊരു പെണ്‍കുഞ്ഞ് കൂടി ആ തറവാട്ടിലുണ്ടായി… അതിനു ശേഷം താത്രിക്കുട്ടിക്ക് സ്വന്തം അമ്മയില്‍ നിന്നോ അച്ഛനില്‍ നിന്നോ യാതൊരുവിധ പരിലാളനയോ സ്നേഹമോ ലഭിക്കാതായി.. അവര്‍ ഇളയ കുഞ്ഞിനെ മാത്രം കൂടുതല്‍ സ്നേഹിക്കുകയും ചെയ്തു… ജോത്സ്യന്‍റെ പ്രവചനം മൂലം മറ്റ് കുടുംബാംഗങ്ങളും താത്രിക്കുട്ടിയെ വെറുക്കാന്‍ തുടങ്ങി.. ജന്മനാ വളരെ ബുദ്ധിമതിയായിരുന്നു താത്രിക്കുട്ടി.. സ്കൂളില്‍ പഠിക്കാനും അവളൊരുപാട് ആഗ്രഹിച്ചിരുന്നു.. എന്നാല്‍ അക്കാലത്ത് യാഥാസ്ഥിതികരായ നമ്പൂതിരി കുടുംബങ്ങള്‍ പെണ്‍കുട്ടികളെ വീടിനു പുറത്തുവിട്ടു പഠിപ്പിക്കാന്‍ അനുവദിച്ചിരുന്നില്ല..!

കുറിയേടത്ത് താത്രി (Nijukumar Venjaramoodu Painting)
കുറിയേടത്ത് താത്രി (Nijukumar Venjaramoodu Painting)

13 വയസായപ്പോള്‍ താത്രിക്കുട്ടി അതീവസുന്ദരിയായ ഒരു യുവതിയെ പോലെയായി. അവളുടെ മാദകത്വം തുളുമ്പുന്ന ശരീരം ഏവരേയും മോഹിപ്പിച്ചു.. പലരും അവളെ സ്വന്തമാക്കാനും ചങ്ങാത്തം കൂടാനും ആഗ്രഹിച്ചു. അക്കാലത്ത് നമ്പൂതിരി കുടുംബങ്ങളില്‍ 11 വയസ് മുതലുള്ള പെണ്‍കുട്ടികളെ വൃദ്ധന്മാരെ കൊണ്ട് വിവാഹം കഴിപ്പിക്കുന്ന പതിവുണ്ടായിരുന്നു. പിന്നീടവര്‍ പുറംലോകം കാണാതെ ഏതെങ്കിലുമൊരു മൂലയില്‍ ശേഷിച്ച കാലമത്രയും തള്ളിനീക്കണമായിരുന്നു.. അങ്ങനെ അവളുടെ പതിമൂന്നാം വയസില്‍ അപ്പന്‍ നമ്പൂതിരി എന്നറിയപ്പെട്ടിരുന്ന കുറിയേടത്ത് രാമന്‍ നമ്പൂതിരി എന്ന വൃദ്ധനെ കൊണ്ട് താത്രിയുടെ വിവാഹം നടത്തി.. അപ്പന്‍ നമ്പൂതിരിക്ക് അപ്പോള്‍ താത്രിക്കുട്ടിയുടെ പിതാവിനേക്കാളും പ്രായമുണ്ടായിരുന്നു.. അദ്ദേഹത്തിന് വേറെയും ഭാര്യമാരുണ്ടായിരുന്നു.
വൃദ്ധനായ അയാള്‍ക്ക് താത്രിക്കുട്ടിയെ ലൈംഗിക കാര്യങ്ങളില്‍ അല്‍പം പോലും തൃപ്തിപ്പെടുത്താന്‍ സാധിച്ചിരുന്നില്ല… നിരാശപ്പെട്ട താത്രി അവളുടെ മാദകസൌന്ദര്യത്തിനു മുമ്പില്‍ പുരുഷലോകം മുഴുവന്‍ കീഴ്പ്പെട്ടിരുന്നുവെന്ന് മനസിലാക്കി പല പുരുഷന്മാരേയും അവളും മോഹിച്ചു… അവള്‍ ആരുമറിയാതെ പല പുരുഷന്മാരുമായും ശാരീരികബന്ധം പുലര്‍ത്തിത്തുടങ്ങി.. ഭര്‍ത്താവറിയാതെ അവളുടെ സ്വകാര്യസുഖത്തിനു വേണ്ടി ഒരു വീടും വീടിനുള്ളില്‍ ഒരു തോഴിയേയും നിര്‍ത്തി.

What are the unknown facts about India and Indians? – Raakhee on Quoraഅക്കാലത്തെ പ്രസിദ്ധരായ പുരുഷന്മാരുമായി ശയിക്കാനായിരുന്നു അവള്‍ക്കിഷ്ടം. പേരുകേട്ട പണ്ഢിതന്മാരും, സംഗീതജ്ഞരും, കഥകളി കലാകാരന്മാരും, തുടങ്ങി പലരും താത്രിയുമായി കിടക്ക പങ്കിട്ടു… അങ്ങനെയിരിക്കെ ഒരിക്കല്‍ താത്രിയുടെ ഭര്‍ത്താവ് അവളുടെ പരപുരുഷബന്ധം മനസിലാക്കി.. അയാള്‍ കുടുംബത്തിലുള്ളവരേയും പുറത്തുള്ള പ്രമാണിമാരേയും വിവരമറിയിച്ചു.. ജനങ്ങള്‍ തടിച്ചുകൂടി.. അപ്പന്‍ നമ്പൂതിരി താത്രിയെ വിചാരണ ചെയ്യാനുള്ള അപേക്ഷ കൊച്ചിരാജാവിന് സമര്‍പ്പിച്ചു..!

പാതിവ്രത്യം തെറ്റിച്ച താത്രിക്കുട്ടിയും അവളുടെ 65 ജാരന്മാരും അടങ്ങിയ വിചാരണക്കഥ അക്കാലങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു… അക്കാലത്തെ പ്രസിദ്ധ കഥകളികലാകാരന്മാരായിരുന്ന കാവുങ്കല്‍ ശങ്കരപണിക്കര്‍, കാറ്റാലത്ത് മാധവന്‍ നായര്‍, പനങ്കാവില്‍ നാരായണനമ്പിയാര്‍, അച്യുതപൊതുവാള്‍, എന്നിവര്‍ താത്രിയുമായുള്ള രഹസ്യബന്ധം പുറംലോകമറിഞ്ഞതിലുള്ള മാനക്കേടു കൊണ്ട് തൊഴിലുപേക്ഷിച്ച് നാടുവിടുകയും ചെയ്തു… വിചാരണ നടത്തിയപ്പോള്‍ അനേകം പുരുഷന്മാരുമായി തനിക്ക് ബന്ധമുണ്ടെന്ന് അവള്‍ സമ്മതിച്ചിരുന്നു.. തന്നെപ്പോലെ തെറ്റുചെയ്ത ആ പുരുഷന്മാര്‍ക്കൊപ്പം തന്നെ ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും താത്രി അറിയിച്ചു… എന്നാല്‍ അക്കാലത്ത് പുരുഷന്മാര്‍ക്ക് ലൈംഗിക കാര്യങ്ങളില്‍ ശിക്ഷ ഇല്ലായിരുന്നു.

കേരളത്തില്‍ രേഖപ്പെടുത്തപ്പെട്ട ...പുരുഷന്മാരെ വിസ്തരിക്കാന്‍ അവര്‍ തയ്യാറായില്ല… എന്നാല്‍ ധീരയായ താത്രി അതിനെ തിരിച്ചു ചോദ്യം ചെയ്തു.. താത്രിയുടെ പക്ഷം ചേരാനും ധാരാളം പേര്‍ രംഗത്തുവന്നു.. അവര്‍ ഈ പ്രശ്നം കൊച്ചിരാജാവിനെ അറിയിച്ചു.. തുടര്‍ന്ന് രാജാവിന്‍റെ കല്‍പന അനുസരിച്ച് താത്രിയുമായി ബന്ധത്തിലേര്‍പ്പിട്ടിരുന്ന എല്ലാ പുരുഷന്മാരേയും വിചാരണ നടത്താന്‍ തീരുമാനിച്ചു… എന്നാല്‍ അവര്‍ താത്രിക്കുട്ടിയുടെ ആരോപണത്തെ എതിര്‍ത്തു.. ഇതൊക്കെ നുണക്കഥകളാണെന്നും മാന്യന്മാരായ തങ്ങളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.. എന്നാല്‍ ബുദ്ധിമതിയായ താത്രിക്കുട്ടി ഓരോ പുരുഷന്‍റേയും ജനനേന്ദ്രിയത്തിനു ചുറ്റുമുള്ള അടയാളങ്ങള്‍ സഹിതം കൃത്യമായ തെളിവുകള്‍ പറഞ്ഞതുകൊണ്ട് ആര്‍ക്കും വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല. അതില്‍ 14 വയസുള്ള കുട്ടികള്‍ മുതല്‍ 85 വയസുള്ള വൃദ്ധന്മാര്‍ വരെ ഉണ്ടായിരുന്നു. താത്രി അറുപത്തിനാലാമത്തെ പുരുഷന്‍റെ പേരും വെളുപ്പെടുത്തിയപ്പോള്‍ ആ ഗ്രാമം മാത്രമല്ല അടുത്ത ഗ്രാമത്തിലെ കുടുംബങ്ങള്‍ പോലും ഭയപ്പെട്ടു. അവരുടെ കുടുംബങ്ങളിലേയും പുരുഷന്മാര്‍ താത്രിക്കുട്ടിയുമായി ബന്ധമുണ്ടാവുമോയെന്നും ചില സ്ത്രീകള്‍ ഭയപ്പെട്ടു ! വിചാരണയിൽ താത്രി തങ്ങളുടെ പേരെടുത്തു പറയുമെന്ന് ഉറപ്പുണ്ടായിരുന്ന പ്രമാണിമാരിൽ പലരും അവളെ അപായപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ വധഭീഷണിയുണ്ടെന്നുള്ള വാർത്തകളെച്ചൊല്ലി താത്രിയെ ഇരിഞ്ഞാലക്കുടയിൽ നിന്നും അതീവ സുരക്ഷാസൗകര്യങ്ങളോട് കൂടി തൃപ്പൂണിത്തുറയിലെ ഹിൽപാലസിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീടുള്ള വിചാരണകൾ നടന്നത് ഹിൽപാലസിൽ കൊച്ചിരാജാവിന്റെ സാന്നിധ്യത്തിലായിരുന്നു..!

ആണുങ്ങൾക്ക് എട്ടിന്റെ പണി കൊടുത്ത ...ഹിൽപാലസിലെ രാജസദസ്സിൽ വിചാരണ തകൃതിയായി നടക്കുന്നു.. കാതടപ്പിക്കുന്ന പോലെ ഒച്ചപ്പാട് മുഴങ്ങി.. “ഭ്ഫാ…സാധനമേ.. ഇങ്ങോട്ടു മാറി നിൽക്കാ.. എന്തേലും പറയാനുണ്ടോ..? നോം ചോദിച്ചത് കേട്ടില്ലാന്നുണ്ടോ ? ശബ്ദം കേട്ട ഭാഗത്തേക്ക് ദേവാംഗനയെപ്പോലെ സുന്ദരിയായ താത്രിക്കുട്ടി കുനിഞ്ഞ ശിരസ്സുയർത്തി നോക്കി.. അവളുടെ കണ്ണുകളിൽ പരിഭ്രമം തീരെയുണ്ടായിരുന്നില്ല.. എന്തിനോടോ ഉള്ള പക മാത്രം.വ്യഭിചാരദോഷം ആരോപിക്കപ്പെട്ട സ്ത്രീകളെ “സാധനം” എന്നാണ് വിളിക്കപ്പെട്ടിരുന്നത്..!സ്മാർത്തകനായ നമ്പൂതിരി വിയർത്തു തുടങ്ങിയിരുന്നു.മഹാരാജാവിന്റെ മുഖത്തും അസ്വസ്ഥതകളുടെ നേരിയ നിഴൽ കാണാം.താത്രിക്കുട്ടിയുടെ കണ്ണുകളിൽ വന്യമായൊരു തിളക്കം.”ഹേ.. സാധനമേ നിന്നോടൊപ്പം കിടക്ക പങ്കിട്ട അറുപത്തിയഞ്ചാമൻ ആര്..??? സ്മാർത്തകൻ ഉച്ചത്തിൽ അലറി.താത്രിക്കുട്ടി മഹാരാജാവിന്റേയും സ്മാർത്തകന്മാരുടേയും മുഖത്തേക്ക് മാറിമാറി നോക്കി, എന്നിട്ടൊന്നു പതിയെ പുഞ്ചിരിച്ചു.ഒടുവിൽ അറുപത്തിയഞ്ചാമന്റെ പേര് പറയാതെ തനിക്ക് അദ്ദേഹം സമ്മാനമായി നൽകിയ സ്വർണ്ണമോതിരം ദാസി മുഖേന സ്മാർത്തകരെ കാണിച്ച ശേഷം ”ഈ പേരും ഞാൻ പറയണമോ?? എന്നാണവൾ ചോദിച്ചത്.ആ മോതിരം കണ്ട മഹാരാജാവ് പരിഭ്രമത്തോടെ “വേണ്ട..മതി..മതി..! എന്നു പറഞ്ഞു വിചാരണ എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഉത്തരവിട്ടു.. പക്ഷേ അപ്പോഴും രാജാവിന്റെ മുഖത്തു നിന്നും പരിഭ്രമം വിട്ടുമാറിയിരുന്നില്ല..!

ഒരുപക്ഷേ ആ അടയാളമോതിരം വിചാരണ തുടങ്ങുന്നതിനു മുമ്പേ അവൾ പുറത്തെടുത്തിരുന്നെങ്കിൽ ഈ സ്മാർത്തവിചാരം തന്നെ ചരിത്രത്തിൽ സംഭവിക്കുമായിരുന്നില്ല..!അക്കാലത്ത് പരസ്ത്രീ ബന്ധമുണ്ടായാൽ പുരുഷന്മാർക്ക് ശിക്ഷ ഇല്ലായിരുന്നു.. എന്നാൽ താത്രി ആ അന്യായത്തെ തിരിച്ചു ചോദ്യം ചെയ്യുകയും താൻ വിചാരണ ചെയ്യപ്പെടുകയാണെങ്കിൽ തന്നോടൊപ്പം ശയിച്ച പകൽമാന്യന്മാർ ആരും രക്ഷപ്പെട്ടു പോകാതിരിക്കാനുള്ള എല്ലാ തെളിവുകളും സമർത്ഥമായി താത്രി സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്നു..! അതുകൊണ്ടു മാത്രമാണ് താത്രി പേര് പറഞ്ഞ 64 പേർക്കും രക്ഷപ്പെടാനാവാതെ പോയത്.. അറുപത്തഞ്ചാമൻ രക്ഷപ്പെട്ടതാവട്ടെ താത്രി കാണിച്ച കാരുണ്യം ഒന്നു കൊണ്ടുമാത്രം..!പക്ഷേ ആ അറുപത്തഞ്ചാമൻ യഥാർത്ഥത്തിൽ ആരായിരുന്നു..??
ആ ചോദ്യത്തിന് ഇന്നും കൃത്യമായൊരു ഉത്തരമില്ല.. തൃപ്പൂണിത്തുറ ഹിൽപാലസിൽ ഇന്നും സൂക്ഷിക്കുന്ന സ്മാർത്തവിചാരരേഖകൾ മാത്രമാണ് ഇതിനുള്ള ഏകതെളിവ്.. പക്ഷേ അതൊട്ട് പൂർണ്ണമെന്ന് പറയാനുമാകില്ല..!ഒരുപക്ഷേ സ്ത്രീചൂഷണവ്യവസ്ഥക്കെതിരെ മഹാരാജാവിനെപ്പോലും ധീരമായി ചോദ്യം ചെയ്ത ആദ്യത്തെ വനിതയായിരുന്നു കുറിയേടത്ത് താത്രി.. അക്കാലങ്ങളിൽ കേരളത്തിലെ നമ്പൂതിരിസമുദായത്തിൽ നിലനിന്നിരുന്ന രണ്ട് സദാചാരവൈരുദ്ധ്യങ്ങളായിരുന്നു സംബന്ധവും, സ്മാർത്തവിചാരവും.

അന്നത്തെ നമ്പൂതിരിമാർ സംബന്ധം എന്ന പേരിൽ നായർ സമുദായത്തിലെ സ്ത്രീകളേയും പെൺകുട്ടികളേയും ശാരീരികമായി ചൂഷണം ചെയ്തിരുന്നത് ഒരു ആചാരവും അവകാശവുമായിരുന്നെങ്കിൽ സ്മാർത്തവിചാരം അതിന് നേർവിപരീതവുമായിരുന്നു..
ഒരേ സമയം വ്യഭിചാരത്തെ ഒരു ഉത്സവമായി ആഘോഷിക്കുകയും എന്നാൽ സ്വന്തം ഇല്ലത്തെ സ്ത്രീകളുടെ ചാരിത്ര്യത്തിന്റെ പേരിൽ അതിക്രൂരമായ ശിക്ഷകൾ നടപ്പാക്കുകയും ചെയ്തിരുന്ന ഇരട്ടത്താപ്പിനെയാണ് ഇവിടെ താത്രി ചോദ്യം ചെയ്തത്..! തന്‍റെ കൂടെ ശരീരം പങ്കിട്ട പ്രമുഖവ്യക്തിത്വങ്ങള്‍ക്കോപ്പം താത്രിക്കും സാമുദായികഭ്രഷ്ട് ശിക്ഷയായി ലഭിക്കുമ്പോഴും സദാചാരവിചാരണ നടത്തിയ രാജാവിനെപ്പോലും നിയന്ത്രിക്കാനുള്ള കടിഞ്ഞാണ്‍ താത്രിക്കുട്ടിയുടെ കൈവശം സുരക്ഷിതമായിരുന്നു.ഈ സംഭവത്തിനു ശേഷം താത്രിയെ വേശ്യ എന്നും അഭിസാരിക എന്നും മാത്രം സമൂഹം അവളെ വിളിച്ചു.. എന്നാൽ താത്രിയുടെ ജീവിതത്തിൽ അവർക്കാർക്കും അറിയാത്ത മറ്റൊരു ഭൂതകാലം കൂടി ഉണ്ടായിരുന്നു…!

9 വയസ് തികഞ്ഞപ്പോൾ മുതൽ താത്രിയെ സ്വന്തം കുടുംബാംഗങ്ങൾ ഉൾപ്പെടെ പലരും സ്വന്തം തറവാട്ടിൽ വച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവത്രേ.. അതിൽ താത്രിയുടെ സ്വന്തം പിതാവും ഉണ്ടായിരുന്നുവെന്നാണ് കഥ.. അതൊക്കെ ഇല്ലത്തുള്ള എല്ലാർക്കും അറിയാമായിരുന്നു എന്നാണ് താത്രിയുടെ മൊഴി.. തറവാട് നശിപ്പിക്കാൻ ജനിച്ചവളെന്ന് പണ്ടേ ജോത്സ്യൻ പ്രവചിച്ചതല്ലേ.. അതുകൊണ്ട് ഇല്ലത്തുള്ളവർ തന്നെ താത്രിയുടെ ദുർനടപ്പുകളെ പ്രോത്സാഹിപ്പിക്കുകയും മുതലെടുക്കുകയും ചെയ്തിരുന്നു… അതു കൊണ്ടാവാം നേരവും കാലവും നോക്കാതെ ഇല്ലത്തെ പത്തായപ്പുരയിലും ഇല്ലത്തിനുള്ളിലും വെച്ച് പല ജാരന്മാർക്കും ഭയം കൂടാതെ താത്രിയെ പ്രാപിക്കാൻ കഴിഞ്ഞതും.. ഇത്തരം ഒരു പ്രോത്സാഹനവും അവസരവും ലഭിച്ചിട്ടുണ്ടെങ്കിൽ രതിസുഖത്തിന്റെ ബാലപാഠങ്ങൾ ആദ്യമായറിഞ്ഞ ഒരു കൗമാരക്കാരിയുടെ മൂല്യബോധത്തെ എപ്രകാരമാവും സ്വാധീനിക്കുകയെന്ന് പ്രത്യേകം ചിന്തിക്കേണ്ടതില്ലല്ലോ.. അതിന്റെ അനന്തിര ഫലം താത്രിക്കുട്ടി അനിയന്ത്രിതമായ ലൈംഗിക സാഹസങ്ങളിലേക്ക് കൂപ്പുകുത്തി വീണു. ജാരന്മാർക്കും ഇളം മാംസത്തിന്റെ രുചി തേടിയെത്തിയ പകൽ മാന്യന്മാർക്കും അതൊരു അനുഗ്രഹം കൂടിയായി..!

താത്രി വെറുമൊരു വേശ്യ ആയിരുന്നില്ല.. പണത്തിനു വേണ്ടി അവൾ ശരീരം വിറ്റിട്ടില്ല.. പ്രാപിച്ചവർ കൊടുത്ത പാരിതോഷികങ്ങൾ അവളോ അവളെ വിറ്റവരോ വാങ്ങിയിട്ടുണ്ടാവാം.. ഒന്നും കൊടുക്കാത്തവരും ഉണ്ടായിരുന്നു.. ബാലസഹജമായ കൗതുകം തോന്നിയ ചിലതൊക്കെ അവൾ ചോദിച്ചു വാങ്ങിയിട്ടുണ്ട്.. ഒരു മുത്തുമാലയോ പട്ടുവസ്ത്രമോ കൺമഷിയോ പൊട്ടോ ഒക്കെയാണ് ആ പ്രായത്തിൽ താത്രിക്ക് വേണ്ടിയിരുന്നത്… കിട്ടിയ പണവും പൊന്നും ഒക്കെ എങ്ങോട്ടാണ് പോയതെന്ന് ആർക്കുമറിയില്ല.. തെറ്റും ശരിയും പറഞ്ഞു പഠിപ്പിക്കേണ്ടവർ കണ്ണടച്ചപ്പോൾ താത്രിയും തെറ്റിന്റെ വഴിയിലേക്കങ്ങു പോയി… കൽപകശേരി ഇല്ലത്തെ വയസ്സൻ കാര്യസ്ഥൻ പോലും ഇല്ലത്തു നിന്നും കൂലി കിട്ടാത്ത നഷ്ടം നികത്തിയിരുന്നത് താത്രിക്കുട്ടിയുടെ ഇളം ശരീരത്തിലായിരുന്നു..!
താത്രിയെ കാമാസക്തയായ ഒരു വേശ്യയായി മാത്രം കണ്ട് ലൈംഗികമായ വീക്ഷണകോണിലൂടെ മാത്രമാണ് അവളെ പലരും വിലയിരുത്തിയിട്ടുള്ളത്.. അതിഭാവുകത്വം നിറഞ്ഞ ആ നിഗമനങ്ങൾ പലപ്പോഴുംസത്യസന്ധമായിരുന്നില്ല എന്നതാണ് ശരിയായ സത്യം.

സാമുദായിക ഭ്രഷ്ട് കൽപിച്ച് പടിയടച്ച് പിണ്ഡം വച്ച് പുറത്താക്കിയ ശേഷം താത്രിക്ക് പിന്നീടെന്തു സംഭവിച്ചു എന്നതിന് കൃത്യമായ തെളിവുകളൊന്നും നിലവിലില്ല… പിന്നീടുണ്ടായെന്നു പറയപ്പെടുന്ന കഥകളൊക്കെ വെറും ഊഹാപോഹങ്ങൾ മാത്രമാണ്..! താത്രിക്കുട്ടിക്ക് പിന്നീടെന്തു സംഭവിച്ചു എന്നു കണ്ടുപിടിക്കാൻ പത്രപ്രവർത്തകരും, ഗവേഷകരും, എഴുത്തുകാരുമൊക്കെ ഒരുപാട് കാലം അലഞ്ഞു.. ഒരുപക്ഷേ ചരിത്രത്തിൻ്റെ അനിവാര്യമായ വിയോഗമായിരിക്കാം.. ആരും എത്തേണ്ടിടത്ത്‌ എത്തിയില്ല..!
താത്രിയുടെ സ്മാർത്തവിചാരം നടന്നിട്ട് ഇപ്പോൾ 114 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.. ഇന്നിപ്പോൾ താത്രിയോ അവളോടൊപ്പം ഭ്രഷ്ടാക്കപ്പെട്ട 64 പേരിൽ ആരുംതന്നെയോ ഇന്ന് ജീവിച്ചിരിപ്പില്ല.. താത്രിക്കുട്ടി ജനിച്ചുവളർന്ന കൽപ്പകശ്ശേരി ഇല്ലവും ക്ഷയിച്ചു പോയി.. താത്രി ഇന്നും ഒരു യക്ഷിക്കഥയിലെയെന്ന പോലെ ഒരു അവിശ്വസനീയകഥാപാത്രമായി പലരുടേയും മനസ്സിൽ ഇന്നും ജീവിക്കുന്നു..!

താത്രിയെ ദേവീസങ്കൽപ്പമായി കാണുന്ന മാടമ്പ് കുഞ്ഞിക്കുട്ടനും, ഒരു വേശ്യയായി മാത്രം കണ്ട ആലങ്കോട് ലീലാകൃഷ്ണനും,ഒരു മനോരോഗിയായി മാത്രം വിലയിരുത്തിയിട്ടുള്ള മറ്റുപലരും ചേർന്നു താത്രിക്ക് പല പരിവേഷങ്ങളും ചാർത്തിക്കൊടുത്തിട്ടുണ്ട്.ഇതിനിടയിൽ യഥാർത്ഥ താത്രിക്കുട്ടി ശരിക്കും ആരായിരുന്നു എന്ന ചോദ്യം എന്റെ മനസ്സിൽ ഇപ്പോഴും ബാക്കിനിൽക്കുന്നു..!

നിജു

(താത്രിക്കുട്ടിയുടെ കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ ഇവിടെ പങ്കു വെയ്ക്കൂ)