ഒരു ബ്രിട്ടീഷ് – ഇന്ത്യൻ നടിയാണ് നികേഷ പട്ടേൽ . 2010-ൽ പുലി എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവർ പിന്നീട് തെലുങ്ക്, കന്നഡ, തമിഴ്, മലയാളം സിനിമകളിലായി 30-ലധികം ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു ഗുജറാത്തി കുടുംബത്തിൽ ജനിച്ച നികേഷ പട്ടേൽ അവിടെയാണ് വളർന്നത്. അവർ വെയിൽസിലെ കാർഡിഫിൽ ജനിച്ചു വളർന്നു, അവളുടെ മാതാപിതാക്കൾ ഇപ്പോഴും വെയിൽസിലെ പോണ്ടിപ്രിഡിലാണ് താമസിക്കുന്നത്. 2006-ലെ മിസ് വെയിൽസ് സൗന്ദര്യമത്സരത്തിൽ അവർ ഫൈനലിസ്റ്റായിരുന്നു . കൂടാതെ മിസ് ഇന്ത്യ യുകെയ്ക്ക് വേണ്ടി 5 കിരീടങ്ങൾ നേടി. അവൾ 15 വയസ്സ് മുതൽ, കാഷ്വാലിറ്റി , ട്രേസി ബീക്കർ , ഡോക്ടർ ഹൂ തുടങ്ങിയ ബിബിസി ടിവി ഷോകളുടെ ഭാഗമാണ് . പിന്നീട് ബോളിവുഡിൽ ജോലി ചെയ്യാനായി പട്ടേൽ ഇന്ത്യയിലേക്ക് മാറി. ഇപ്പോൾ ക്രിക്കറ്റ് തരാം ശ്രീശാന്തുമായി ബന്ധപ്പെട്ട ഒരു ആരോപണത്തിനാണ് താരം മറുപടി പറയുന്നത്. ബിഗ് ബോസിൽ ശ്രീശാന്ത് തന്റെ പ്രണയത്തെക്കുറിച്ചും ഭാര്യയെ കുറിച്ചും ഒക്കെ പറയുന്ന കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു.

തന്റെ പ്രണയിനിയെ ഭാര്യയുമായിരുന്ന ഭുവനേശ്വരിയെ താൻ വിവാഹം കഴിക്കുന്നതിനു മുൻപ് ഏഴുവർഷം പ്രണയിച്ചിരുന്നു എന്നാണ് ബിഗ് ബോസ് പരിപാടിയിൽ ശ്രീശാന്ത് പറഞ്ഞത്. തന്റെ പ്രണയ നിമിഷങ്ങളെ കുറിച്ചും ശ്രീശാന്ത് പറഞ്ഞിരുന്നു. ശ്രീശാന്തിന്റെ ഈ വാദത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടിയും താരത്തിന്റെ മുൻ കാമുകിയുമായ നികേഷ പട്ടേൽ. ബിഗ് ബോസിൽ ശ്രീശാന്ത് പറഞ്ഞത് മുഴുവൻ പച്ചക്കള്ളം ആണെന്നും, ഞാൻ വലിയ ആളായി എന്ന ഭാവമാണ് ബിഗ്ബോസിൽ എത്തിയപ്പോൾ ശ്രീശാന്തിന് ഉണ്ടായിരുന്നത് എന്നും അതിന്റെ ആവശ്യമില്ല എന്നും അയാൾ നല്ലൊരു മനുഷ്യൻ ആണെന്ന് തോന്നിയിട്ടില്ല എന്നും കള്ളനാണ് എന്നുമാണ് നികേഷ പറയുന്നത്.

ഭുവനേശ്വരിയുമായി ഏഴുവർഷത്തെ പ്രണയമായിരുന്നു എന്നാണ് അയാൾ ബിഗ്ബോസിൽ പറയുന്നത്. എന്നാൽ ആ സമയങ്ങളിൽ അയാൾ താനുമായി ലിവിങ് ടുഗതർ ആയിരുന്നു. അപ്പോൾ താനുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേര് എന്താണ്. ആ സമയത്ത് ഭവനേശ്വരിയുമായി പ്രണയത്തിലായിരുന്നുവെങ്കിൽ താനുമായുള്ള ബന്ധത്തിന് അയാൾ നൽകിയ പേര് എന്തുവായിരുന്നു എന്നും എന്തുകൊണ്ട് ആ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല എന്നും ഒക്കെയാണ് നികേഷ ചോദിക്കുന്നത്.

രണ്ടുപേരെയും അയാൾ ചതിക്കുകയായിരുന്നു അല്ലെങ്കിൽ അവിടെ വെറുതെ പറഞ്ഞതാണ്. തന്നെ ശ്രീശാന്ത് ചതിക്കുകയായിരുന്നു എന്നും നികേഷ് വ്യക്തമാക്കുന്നുണ്ട്. ബിഗ്ബോസ് റിയാലിറ്റി ഷോയിൽ ശ്രീശാന്ത് പറഞ്ഞ കാര്യങ്ങളൊക്കെ കള്ളമാണ് എന്ന നിലയിലായിരുന്നു നികേഷ സംസാരിച്ചിരുന്നത്. ഈ വാക്കുകൾ എല്ലാം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

 

You May Also Like

വൈകി കണ്ടവരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഉറപ്പായും കാണാൻ സാധ്യതയുള്ള ഒരു ചിത്രം കൂടിയാണ് ‘ഡോൾഫിൻസ്’

Jerry James അനൂപ് മേനോൻ തിരക്കഥ എഴുതി ദീപൻ സംവിധാനം നിർവ്വഹിച്ച ചിത്രം ആയിരുന്നു ഡോൾഫിൻസ്(2014).…

കാമുകിയെ പെണ്ണ് ചോദിക്കാൻ വീട്ടിൽ പോയപ്പോൾ പെൺകുട്ടിയുടെ അച്ഛൻ ഒരു ഡിമാൻഡ് വയ്ക്കുന്നു

‘കോമാളി’ സംവിധാനം ചെയ്ത, പ്രദീപ്‌ രംഗനാഥൻ, കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം…

പച്ചപ്പ് തേടി തിയേറ്ററിലേയ്ക്ക്

പച്ചപ്പ് തേടി തിയേറ്ററിലേയ്ക്ക് എഴുത്തുകാരനും, സംവിധായകനുമായ കാവിൽ രാജ് സംവിധാനം ചെയ്ത പച്ചപ്പ് തേടി എന്ന…

‘ലൗ ബീച്ച്’ റിലീസായി

‘ലൗ ബീച്ച്’ റിലീസായി. ലാൽ, റൗഫ് റേ, ഹാരിസ്, സയന സന, അനു നന്ദൻ, അഞ്ജന…