നിഖിലിന്റെ പാൻ ഇന്ത്യൻ ചിത്രം ‘സ്പൈ’; ജൂൺ 29ന് തീയേറ്ററുകളിലെത്തും

കാർത്തികേയ 2ന്റെ വമ്പൻ വിജയത്തിന് ശേഷം നിഖിന്റെ മറ്റൊരു പാൻ ഇന്ത്യൻ ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നു. ഭരത്തിന്റെ ആർക്കും അറിയാതെ ജീവിതമാണ് സിനിമ സംസാരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം ജൂൺ 29ന് തീയേറ്ററുകളിലെത്തും. ബഹുഭാഷ റിലീസിന് ഒരുങ്ങുകയാണ് നിഖിലിന്റെ ചിത്രം സ്പൈ. പ്രശസ്ത എഡിറ്റർ ഗാരി ബി എച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ചരൻതേജ് ഉപ്പലാപ്തി സി ഇ ഒ ആയ ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ കെ രാജശേഖർ റെഡ്ഢിയാണ് നിർമിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രത്തിൽ വേനൽക്കാലത്ത് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

“നിങ്ങൾ എനിക്ക് രക്തം തരു..ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” എന്നുള്ള സുബാഷ് ചന്ദ്രബോസിന്റെ വാക്കുകളും അദ്ദേഹത്തിന്റെ മരണവും ഇപ്പോഴും നിഗൂഢമാണ്. ഈ കഥയാണ് സ്പൈ സംസാരിക്കുന്നത്. സാധാരണയായ സ്പൈ ത്രില്ലർ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് സിനിമ ഒരുങ്ങുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ചില ഗ്ലിമ്പ്സസ്‌ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ നോൺ തീയറ്റർ റൈറ്റ്‌സ് വമ്പൻ തുകയ്ക്കാണ് വിറ്റ് പോയത്. ആമസോണും സ്റ്റാർ നെറ്റ് വർക്കും ചേർന്ന് 40 കോടിയോളം രൂപയ്ക്കാണ് നോൺ തീയേറ്റർ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. നിഖിലിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ തുകയാണ് ഇത്. ചിത്രത്തിലെ ചില രംഗങ്ങൾ കാണുകയും അതിൽ ഗംഭീര അഭിപ്രായം തോന്നിയതിന് ശേഷമാണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

ഐശ്വര്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കുറച്ച് നാളുകൾക്ക് ശേഷം ആര്യൻ രാജേഷ് മികച്ച കഥാപാത്രത്തിലൂടെ തിരിച്ച് വരുകയാണ്. ഒരു മുഴുനീള ആക്ഷൻ സ്പൈ ത്രില്ലറാണ് ചിത്രമെന്ന് നിർമാതാവ് കെ രാജശേഖർ റെഡ്ഢി അറിയിച്ചിട്ടുണ്ട്. തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. സിനിമാറ്റോഗ്രഫി – വംസി പച്ചിപുലുസു, എഴുത്ത് – അനിരുദ്ധ് കൃഷ്‌ണമൂർത്തി , പി ആർ ഒ – ശബരി

Leave a Reply
You May Also Like

‘ഏഴിമല പൂഞ്ചോല’ വീണ്ടും പാടി മോഹൻലാലും ചിത്രയും, ‘സ്ഫടികം’ വീണ്ടുമെത്തുന്നു

ആടുതോമയുടെയും ചാക്കോമാഷിന്റെയും ഒക്കെ കഥ പറഞ്ഞ സ്ഫടികം ഇറങ്ങിയിട്ട് കാൽനൂറ്റാണ്ട് കഴിഞ്ഞു . മോഹൻലാലിനെ നായകനാക്കി…

റെസ്റ്റോറന്റിലെ വെയിറ്ററോട് സെക്സ് ചോദിച്ചു റിയ സെൻ

ഹോട്ടൽ വെയിറ്ററോട് സെക്സ് ചോദിച്ചു റിയാ സെൻ. ഇതുകേട്ട വെയിറ്റർ അന്ധാളിച്ചു പോയി. സംഭവം ഇതാണ്…

ഹൃത്വിക് റോഷനുമായുള്ള ലിപ്‌ലോക് രംഗം തന്നെ എങ്ങനെയൊക്കെ ബാധിച്ചു എന്നതിനെ കുറിച്ച് ഐശ്വര്യ റായ് തുറന്നുപറയുന്നു

2004-ൽ പുറത്തിറങ്ങിയ ധൂം, സഞ്ജയ് ഗാധ്വിയും യാഷ് രാജ് ഫിലിംസും നല്ലൊരു ബോളിവുഡ് ആക്ഷൻ-ത്രില്ലർ നൽകി,…

അനീതിക്കും അഴിമതിക്കും എതിരെ ഇന്ത്യൻ വീണ്ടും എത്തുന്നു, ടോവിനോയുടെ വഴിയേ പ്രഭുദേവയും (ഇന്നത്തെ സിനിമാ വാർത്തകൾ )

1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യൻ 2’