നായകനോളം കയ്യടി നേടിയ വില്ലന്മാർ തമിഴിൽ അപൂർവ്വമാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
39 SHARES
469 VIEWS

Nikhil Venugopal

“എനക്കു നീ വേണോം..“
“AC പൻനീർ സെൽവമാ വേണോം…“
“ഉങ്കളുക്കാക കാത്ത്ട്ടിരുപ്പേൻ AC സാർ…“
നായകനോളം കയ്യടി നേടിയ വില്ലന്മാർ തമിഴിൽ അപൂർവ്വമാണ്.

മലയാളത്തിലെ കളരികളിൽ പയറ്റിത്തെളിഞ്ഞ തിലകനെ സംബന്ധിച്ചിടത്തോളം “ക്ഷത്രിയ“ നിലെ അറുമുഖം അണ്ണാച്ചി ഒരു വെല്ലുവിളിയേ ആയിരുന്നില്ല. പക്ഷെ തമിഴന് അദ്ദേഹം ഒരു പുതുമയായിരുന്നു. ശക്തരായ വില്ലൻ കഥാപാത്രങ്ങളാണ് പലപ്പോഴും നായകകഥാപാത്രങ്ങളേയും വളർത്തുന്നത്. ഡയലോഗ് ഡെലിവറിയിലെ തീക്ഷണത, ഭാവപ്രകടനങ്ങളിലെ അഗാധത്വം എന്നിവയിലൂടെ നായകനു തുല്യം നിൽക്കുന്ന പ്രതിനായകനെ സൃഷ്ടിക്കാൻ തിലകനായി. മലയാളച്ചുവയുള്ള തമിഴ് ഒരു കല്ലുകടിയായി അനുഭവപ്പെടുന്നുണ്ടെങ്കിലും തിലകൻ സ്വന്തം ശബ്ദത്തിൽ തന്നെ ഡബ്ബ് ചെയ്തു എന്നതാണ് ഈ കഥാപാത്രത്തിന്റെ വിജയം.

മലയാളികൾക്ക് ഒരുപക്ഷെ അസാധാരണമായൊന്നും അനുഭവപ്പെട്ടെന്നു വരില്ല പക്ഷെ അട്ടഹാസം മുഴക്കുന്ന, അത്യാധുനിക വസ്ത്രങ്ങൾ ധരിക്കുന്ന, തമിഴിൽ കണ്ടു മടുത്ത ക്ളീഷേ വില്ലനിസങ്ങളെ അപേക്ഷിച്ച് തിലകന്റെ അറുമുഖം അണ്ണാച്ചി ഏറെ വ്യത്യസ്തനായിരുന്നു. (അഗ്നിനക്ഷത്രത്തിൽ മണിരത്നം അവതരിപ്പിക്കാൻ ശ്രമിച്ചതും ഇതേ ശൈലിയിലുള്ള ഒരു വില്ലനെയായിരുന്നു).

ക്ഷത്രിയന്റെ പുനരവതരണമായ “തെറി“ എന്ന വിജയ്ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്തത് പ്രശസ്ത തമിഴ് സംവിധായകൻ മഹേന്ദ്രനായിരുന്നു, തിലകനോളം മികവു പുലർത്താനായില്ലെങ്കിലും. മണിരത്നം തിരക്കഥയെഴുതി കെ. സുഭാഷ് സംവിധാനം നിർവ്വഹിച്ച, വിജയകാന്ത് നായകവേഷം കൈകാര്യം ചെയ്ത “ക്ഷത്രിയൻ“ തമിഴിലെ ഏറ്റവും മികച്ച പോലീസ് സ്റ്റോറികളിലൊന്നായ് കണക്കാക്കപ്പെടുന്നു. തിരക്കഥയിൽ ക്ളീഷേത്തരം ഉണ്ടെങ്കിലും തമിഴ് മസാല ചിത്രങ്ങളുടെ സ്ഥിരം ഫോർമാറ്റിൽ നിന്നും മാറി, അവതരണത്തോട് ഗൗരവതരമായൊരു സമീപനം പുലർത്താനുള്ള ശ്രമം “ക്ഷത്രിയ“ നിൽ ഉണ്ട്. തമിഴ് ചിത്രങ്ങളുടെ സ്ഥിരം ദൗർബല്യങ്ങൾ ഒഴിച്ചു നിർത്തിയാൽ നല്ലൊരു ചിത്രം തന്നെയാണ് “ക്ഷത്രിയൻ“.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ