കമൽ, രജനി ചിത്രങ്ങൾ പോലും മൈക് മോഹന്റെ ചിത്രങ്ങളെ ഭയന്നിരുന്നിട്ടും മോഹന്റെ പിൻവാങ്ങൽ ദുരൂഹം

230

നിഖിൽ വേണുഗോപാൽ

മോഹൻ അഥവാ “മൈക് മോഹൻ“

എൺപതുകളിൽ കോടമ്പാക്കത്ത് സജീവമായിരുന്ന ചില സുഹൃത്തുക്കൾ പറഞ്ഞു കേട്ട ഒരു കഥയുണ്ട്. “പയണങ്കൾ മുടിവതില്ലൈ‌“ തമിഴിൽ അഭൂതപൂർവ്വമായ റിക്കാർഡുകൾ തീർത്തു പിൻവാങ്ങിയ സമയം. മദർലൻഡ് പിക്ചേർസിന്റെ കോവൈ തമ്പി പോലുള്ള നിർമ്മാതാക്കൾ ഇളയരാജയെ സമീപിക്കും. മനസ്സിലുള്ള സിനിമാപദ്ധതിയുടെ ഒരു ഏകദേശരൂപം അവതരിപ്പിച്ച ശേഷം അഞ്ചോ ആറോ ഗാനങ്ങൾ റിക്കാർഡു ചെയ്തു വാങ്ങും.ആ പാട്ടുകളുമായി അവർ വിവിധ സംവിധായകരെ സമീപിക്കും, അതിനൊപ്പിച്ച് ഒരു കഥയുണ്ടാക്കാൻ ആവശ്യപ്പെടും.ഏറ്റവും നല്ല കഥയുമായി വരുന്ന സംവിധായകന് നിർമ്മാതാവ് ആ പാട്ടുകൾ നൽകും.

പടം ചിത്രീകരിക്കും,റിലീസാവും..പടം കുറഞ്ഞത് 2 മാസമെങ്കിലും ഹൗസ്ഫുള്ളായി ഓടും.. പാട്ടുകൾ സിനിമയേക്കാൾ പോപ്പുലറാവും. റിക്കാർഡുകളും കാസറ്റുകളും ചൂടപ്പം പോലെ വിറ്റു പോവും..ആ സിനിമകളിലെയൊക്കെ നായകൻ മിക്കവാറും മോഹൻ ആയിരുന്നിരിക്കും. അതെ, “മൈക് മോഹൻ“ എന്നും “ജൂബിലി മോഹൻ“ എന്നും വിളിപ്പേരുണ്ടായിരുന്ന മോഹൻ റാവു. ഇതൊരു കെട്ടുകഥയാണോ അതോ സത്യമായ വസ്തുതയായിരുന്നോ എന്നൊന്നും ഉറപ്പില്ല.പക്ഷെ സത്യമാകാൻ ഏറെ സാധ്യതയുള്ള ഒരു കഥയാണ്.

What happened to actor Mohan who did some good movies in Kollywood back in 1970's? - Quoraബാംഗ്ളൂരിൽ ജനിച്ചു വളർന്ന മോഹൻ കന്നഡത്തിലൂടെയാണ് സിനിമാലോകത്ത് എത്തിപ്പെടുന്നത്. ബാലു മഹേന്ദ്രയുടെ ആദ്യ ചിത്രമായ “കോകില“ യാണ് മോഹൻ്റേയും ആദ്യചിത്രം. (കന്നഡത്തിൽ ഇദ്ദേഹത്തിന് “കോകില മോഹൻ“ എന്നൊരു വിളിപ്പേരും ഉണ്ടായിരുന്നു). മഹേന്ദ്രന്റെ “നെഞ്ചത്തൈ കിള്ളാതെ“ യിലൂടെ തമിഴിൽ മോഹൻ സജീവസാന്നിദ്ധ്യമായി.മോഹന്റെ സിനിമാജീവിതവും താരപദവിയും ഒക്കെ പാകപ്പെടുത്തിയെടുത്തത് ‌“പയണങ്കൾ മുടിവതില്ലൈ“ ആണെന്ന് നിസ്സംശയം പറയാം. തമിഴ് നാട്ടിൽ ഏകദേശം ഒരു വർഷത്തോളം ഓടിയ ഈ ചിത്രവും, വളരെ പ്രചാരം നേടിയ അതിലെ ഗാനങ്ങളും, മോഹനെ സൂപ്പർ താര പദവിയിൽ – കമലഹാസനും രജനീകാന്തിനും തൊട്ടു പിറകിൽ – പ്രതിഷ്ഠിക്കുകയുണ്ടായി.

Mike Mohan | Songs, Old song download, Evergreen songsഅത് ഒരു ആരംഭം മാത്രമായിരുന്നു. നാൻ പാടും പാടൽ, വിധി, ഇളമൈ കാലങ്കൾ, ഉദയഗീതം, തെൻട്രലേ എന്നൈ തൊട്, നൂറാവതു നാൾ, മെല്ല തിരന്തത് കതവ്, ഡിസംബർ പൂക്കൾ, ഉന്നൈ നാൻ സന്തിത്തേൻ, കുങ്കുമച്ചിമിഴ്, മൗനരാഗം, രെട്ടൈ വാൽ കുരുവി, ഓ മാനേ മാനേ, ഗോപുരങ്കൾ സായ്‍വതില്ലൈ, ശരണാലയം, ആയിരം പൂക്കൾ മലരട്ടും, ഉയിരേ ഉനക്കാഗ, പാടു നിലാവെ, നിനൈക്ക തെരിന്ത മനമേ.. ഒരു ചുരുങ്ങിയ കാലയളവിൽ തമിഴ് ബോക്സോഫീസിനെ ഇളക്കിമറിച്ച മോഹൻ ചിത്രങ്ങൾ നിരവധിയാണ്.പല ഉൽസവസീസണുകളിലും ഒന്നിലധികം മോഹൻ ചിത്രങ്ങളാണ് തമിഴ്നാട്ടിൽ മാറ്റുരയ്ക്കാനെത്താറ്.

മോഹന്റെ മിക്ക ചിത്രങ്ങളും കുറഞ്ഞത് 25 ദിവസം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചിരുന്നതു കൊണ്ടാണ് അദ്ദേഹത്തിന് “ജൂബിലി മോഹൻ“ എന്ന വിശേഷണം ലഭിച്ചത്. “സംഗീതമേഘം“ പോലുള്ള ഗാനരംഗങ്ങളിലെ അഭിനയം അദ്ദേഹത്തെ “മൈക് മോഹനും“ ആക്കി. കമൽ, രജനി ചിത്രങ്ങൾ പോലും മോഹൻ ചിത്രങ്ങളെ ഭയന്ന റിലീസ് മാറ്റി വയ്ക്കേണ്ട അവസ്ഥയുണ്ടാകാറുണ്ട് എന്നതും പഴയ കോടമ്പാക്കം കഥകൾ പറയുന്നു..മോഹൻ ചിത്രങ്ങളുടെ പ്രധാന ആകർഷണം അവയിലെ സംഗീതം തന്നെയായിരുന്നു. ഇളയരാജയുടെ ഏറ്റവും മികച്ച ചില സൃഷ്ടികൾ പിറന്നു വീണത് മോഹൻ ചിത്രങ്ങളിലാണ്. ഒരു പക്ഷേ മോഹൻ-ഇളയരാജ സഖ്യം പോലെ വേറൊരു നടൻ്റേയും കരിയർ ഒരു സംഗീതസംവിധായകന്റെ മികവിന്റെ മുകളിൽ കെട്ടിപ്പടുത്തു കാണില്ല. മോഹൻ-ഇളയരാജ-എസ്. പി. ബി/യേശുദാസ് എന്നിവർ ആസ്വാദകർക്ക് നൽകിയത് എക്കാലത്തേയും മികച്ച ചില സംഗീതസൃഷ്ടികളാണ്.

Mohan's Career Spoiled By An Actress! | NETTV4Uഗാനരംഗങ്ങളിൽ പാടി അഭിനയിക്കാൻ മോഹനുണ്ടായിരുന്ന കഴിവ് പ്രത്യേകം സ്മരിക്കേണ്ടതാണ്. അക്കാലത്തെ മറ്റേതു നടന്റെ ഗാനരംഗങ്ങളേക്കാൾ മോഹന്റെ ഗാനരംഗങ്ങൾ മികച്ചു നിന്നു. സംഗീതവുമായുള്ള അഭ്യേദമായ ഈ ബന്ധം മോഹൻ സിനികളിലെ കഥ-തിരക്കഥ എന്നിവയെപ്പോലും നിഷ്പ്രഭമാക്കുന്നതായിരുന്നു. (“മെല്ല തിരന്തത് കതവ്“ പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാഞ്ഞതിനാൽ വിതരണക്കാർ ആദ്യപകുതിയും രണ്ടാം പകുതിയും പരസ്പരം മാറ്റി റിലീസാക്കി എന്നൊരു കഥയും കേട്ടിട്ടുണ്ട്). ഇളയരാജയ്ക്കു പുറമേ ടി. രാജേന്ദർ(കിളിഞ്ചൽകൾ), ശങ്കർ-ഗണെഷ്(വിധി, നെഞ്ചമെല്ലാം നീയെ), എം. എസ് വിശ്വനാഥൻ (ശരണാലയം), ലക്ഷ്മികാന്ത്-പ്യാരേലാൽ(ഉയിരേ ഉനക്കാഗ), വി. എസ്. നരസിംഹൻ(ആയിരം പൂക്കൾ മലരട്ടും), ഗംഗൈ അമരൻ(ഇത് ഒരു തൊടർകഥൈ) എന്നിവർ സംഗീതം നൽകിയ മോഹൻ ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു.മോഹന്റെ നല്ല ഗാനങ്ങളിൽ ഏറിയ പങ്കും ആലപിച്ചിരിക്കുന്നത് എസ്. പി. ബി യാണ്. ഇങ്ങനെ സർവ്വസജീവമായി തമിഴിൽ നിറഞ്ഞു നിന്ന മോഹൻ വളരെ പെട്ടെന്ന് അപ്രത്യക്ഷമാകുകയാണുണ്ടായത്. സിനിമയ്ക്കു പുറത്തുള്ള കാരണങ്ങളായിരുന്നു ഏറെയും.

സ്വന്തമായി ശബ്ദം നൽകാതിരുന്നത് മോഹന്റെ നില നില്പിനെ ഏറെ ബാധിച്ച ഒരു ഘടകമായിരുന്നു. സ്ഥിരമായി അദ്ദേഹത്തിന് ശബ്ദം നൽകിക്കൊണ്ടിരുന്ന എസ്. എൻ. സുരേന്ദറിൽ നിന്നും മാറി സ്വന്തം ശബ്ദവുമായി എത്തിയത് പ്രേക്ഷകർ അംഗീകരിച്ചില്ല. സിനിമയുടെ പിന്നമ്പുറങ്ങളിൽ പ്രചരിച്ച ചില അപവാദകഥകളും മോഹനെ തമിഴ് സിനിമയിലെ നായകസ്ഥാനത്തു നിന്നും നിഷ്കാസിതനാക്കി.തിരിച്ചു വരവുകൾ ഏതാണ്ട് അസാധ്യമാക്കിതീർത്ത അത്രയും ആഴത്തിലുള്ള പിൻവാങ്ങൽ ആയിരുന്നു മോഹൻ്റേത്.

അതിനു ശേഷവും പിന്നണിപ്രവർത്തനങ്ങളിൽ സജീവമായി മോഹൻ തന്റെ സിനിമാ ജീവിതം തുടർന്നു. തമിഴിൽ ചില സീരിയലുകൾ മോഹൻ നിർമ്മിക്കുകയുണ്ടായി.സിവിക് സിനിമ എന്ന ബാനറിൽ “തലപ്പാവ്“ എന്ന മലയാള ചിത്രം നിർമ്മിച്ചത് മോഹൻ ആയിരുന്നു.
എൺപതുകളിലെ തമിഴ് സിനിമയുടെ സംഗീതാത്മക മുഖമായിരുന്നു മോഹൻ എന്ന നടൻ.അദ്ദേഹം ഒഴിച്ചിട്ട സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു.

മോഹൻ-ഇളയരാജ കൂട്ടുകെട്ടിലെ തെരഞ്ഞെടുത്ത ഗാനങ്ങൾ..
1. പറുവമേ പുതിയ പാടൽ – നെഞ്ചത്തൈ കിള്ളാതെ https://www.youtube.com/watch?v=ikjfm4yg1uM
2. ഇളയനിലാ – പയണങ്കൾ മുടിവതില്ലൈ
3. ഇസൈ മേടയിൽ – ഇളമൈ കാലങ്കൾ
4. വിഴിയിലേ മനി വിഴിയിൽ – നൂറാവതു നാൾ https://www.youtube.com/watch?v=tKFiu5mWOXc
5. സംഗീത മേഘം – ഉദയഗീതം https://www.youtube.com/watch?v=kbY5Nog0eOo
6. തെൻറ്റ്രൽ വന്ത് എന്നൈ തൊടും – തെൻട്രലേ എന്നൈ തൊട് https://www.youtube.com/watch?v=ec2uGvfVF_U
7. പാടു നിലാവെ തേൻ കവിതൈ – ഉദയഗീതം https://www.youtube.com/watch?v=Tzg0L-DTqB4
8. ഉയിരേ ഉറവേ – അൻപിൻ മുഖവരി https://www.youtube.com/watch?v=74ShZZNRbeM
9. ദേവൻ തന്ത വീണൈ – ഉന്നൈ നാൻ സന്തിത്തേൻ https://www.youtube.com/watch?v=4a2H1_Mg-kM
10. നിലാവേ വാ – മൗനരാഗം https://www.youtube.com/watch?v=wWE0RXvFYp4
11. പുതിയ പൂവിത് പൂത്തത് – തെൻട്രലേ എന്നൈ തൊട് https://www.youtube.com/watch?v=4Sf9-HiJ00k
12. രാജ രാജ സോഴൻ നാൻ – ഇരട്ടൈ വാൽ കുരുവി https://www.youtube.com/watch?v=7C4FzTqA_Pw
13. നിലവു തൂങ്കും നേരം – കുങ്കുമച്ചിമിഴ് https://www.youtube.com/watch?v=Sx1613o_uDA
14. വാ വെണ്ണിലാ – മെല്ല തിരന്തത് കതവ് (With MS Viswanthan) https://www.youtube.com/watch?v=hKtiXUDCLSM
15. വാനുയർന്ത സോലയിലെ – ഇദയക്കോവിൽ https://www.youtube.com/watch?v=0XjICQeUWxQ
16. കുഴലൂതും കണ്ണനുക്ക് – മെല്ല തിരന്തത് കതവ് (With MS Viswanthan) https://www.youtube.com/watch?v=jfc0jCPiSVE
17. മൻട്രം വന്ത തെൻട്രലുക്ക് – മൗനരാഗം https://www.youtube.com/watch?v=PS6xcEsCkZM
18. കണ്ണുക്കും കണ്ണുക്കും മോദൽ – നിനൈക്ക തെരിന്ത മനമേ https://www.youtube.com/watch?v=qPrXSngdzHs
19. മലയോരം വീസും കാറ്റ്ര് – പാടു നിലാവേ https://www.youtube.com/watch?v=sac2kEhQoNg
20. അഴകാക സിരിത്തത് – ഡിസംബർ പൂക്കൾ https://www.youtube.com/watch?v=XYPllqyAF08
21. ജോടി നദികൾ – അൻപേ ഓടി വാ https://www.youtube.com/watch?v=zJAwOQHnf0Y
22. റോജാ ഒണ്ട്ര് – ഓ മാനേ മാനേ https://www.youtube.com/watch?v=iYDszxJ6frY
23. രാജാ മകൾ – പിള്ളൈ നിലാ https://www.youtube.com/watch?v=lV5hvaaMTIM
24. കണ്മണീ നീ വര കാത്തിരുന്തേൻ – തെണ്ട്രലേ എന്നൈ തൊട് https://www.youtube.com/watch?v=EtIaWuk-64I
25. പൂവാടൈ കാറ്റ്ര് – ഗോപുരങ്കൾ സായ്`വതില്ലൈ https://www.youtube.com/watch?v=MU0GMZy0jsI