1999, 2003 ലോകകപ്പിലെ നിർണ്ണായക മൽസരങ്ങളിലെല്ലാം സച്ചിൻ മഗ്രാത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
41 SHARES
497 VIEWS

Nikhil Venugopal

സച്ചിനും മഗ്രാത്തും

സുദീർഘമായ, ഓവർലാപ്പിംഗ് കരിയറുകളുണ്ടായിരുന്ന രണ്ട് ക്രിക്കറ്റർമ്മാരാണ് സച്ചിൻ ടെണ്ടുൽക്കറും ഗ്ലെൻ മഗ്രാത്തും. രണ്ടു പേരും അവരുടെ കാലത്തെ ഏറ്റവും മികച്ച ബാറ്റ്സമാനെന്നും ബൗളറെന്നും പേരെടുത്തവർ. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലുകൾ തൊണ്ണൂറുകളിലെ ക്രിക്കറ്റ് തലമുറയുടെ തിളക്കമുള്ള അദ്ധ്യായങ്ങളാണ്.

ആ ഏറ്റുമുട്ടലുകളിൽ ആർക്കായിരുന്നു വിജയം ?

ടെസ്റ്റ് ക്രിക്കറ്റിൽ
1993 ലാണ് ഗ്ളെൻ മഗ്രാത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. വിരമിക്കുന്നത് 2007 ലും. പതിനാലു വർഷം സച്ചിൻ്റെ അതേ കാലത്തു തന്നെ ഗ്രൗണ്ടിലുണ്ടയിരുന്നെങ്കിലും വെറും “രണ്ടര” ടെസ്റ്റ് സീരീസുകളിൽ മാത്രമേ ഇവർ മുഖാമുഖം വന്നിട്ടുള്ളൂ.

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ആസ്ട്രേലിയ ഇന്ത്യൻ പര്യടനത്തിനെത്തുന്നത് 1998 ലാണ്. മൂന്ന് ടെസ്റ്റുകളുടെ ആ പരമ്പരയിൽ പക്ഷെ മഗ്രാത്ത് ഇല്ലായിരുന്നു.

1999 ലെ ആസ്ട്രേലിയൻ പര്യടനത്തിലാണ് ആദ്യമായി സച്ചിനും മഗ്രാത്തും ഏറ്റുമുട്ടുന്നത്. ഇന്ത്യൻ ടീമും സച്ചിനും മറക്കാനാഗ്രഹിച്ച ഒരു പരമ്പരയായിരുന്നു അത്. മൂന്നു ടെസ്റ്റുകളിലും ഇന്ത്യ വൻ മാർജിനിൽ പരാജയപ്പെട്ടു. സച്ചിനൊഴികെ മറ്റൊരു ബാറ്റ്സ്മാനും ആസ്ട്രേലിയൻ പിച്ചുകളുടെ ബൗൺസിനെ നേരിടാനായില്ല.

രണ്ട് അർദ്ധ സെഞ്ചുറികളും ഒരു സെഞ്ചുറിയുമായി ഒരു മാൻ ഒഫ് ദി മാച്ചും മാൻ ഒഫ് ദി സീരീസും സച്ചിൻ കരസ്ഥമാക്കിയെങ്കിലും മഗ്രാത്തിൻ്റെ പന്തുകളെ നേരിടുന്നതിൽ സച്ചിൻ നന്നേ ബുദ്ധിമുട്ടി. ഷോർട്ട് ഓഫ് ലെങ്തിൽ കണിശമായി, കൃത്യമായി കുത്തിയുയരുന്ന മഗ്രാത്തിൻ്റെ പന്തുകൾ സച്ചിന് അലോസരമുണ്ടാക്കി. അമ്പയറിംഗും സച്ചിന് അനുകൂലമായിരുന്നില്ല. രണ്ടു തവണ സച്ചിൻ മഗ്രാത്തിനു വിക്കറ്റു സമ്മാനിച്ചു മടങ്ങി. മെൽബർണിലെ സെഞ്ചുറിയിൽ പോലും മഗ്രാത്തിനെ ഡിഫൻസീവ് ആയി മാത്രം നേരിടുക എന്ന തന്ത്രമായിരുന്നു സച്ചിൻ പുറത്തെടുത്തത്. (അതിലും ആധികാരികമായായിരുന്നു സിഡ്നിയിൽ ലക്ഷ്മൺ നേടിയ 167). അവസാന ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ ഏതാനും പ്രീ മെഡിറ്റേറ്റഡ് ഷോട്ടുകളിലൂടെ മഗ്രാത്തിനെ കടന്നാക്രമിക്കാൻ ശ്രമിച്ചെങ്കിലും സച്ചിനെ വിക്കറ്റിനു മുന്നിൽ കുടുക്കി വിജയമാഘോഷിച്ചു മഗ്രാത്ത്.

ഈ പരമ്പരയിലൂടെ മാനസികമായി സച്ചിനു മേൽ മേൽക്കോയ്മ നേടാൻ മഗ്രാത്തിനു സാധിച്ചു.

ആസ്ട്രേലിയയുടെ 2001 ലെ ഇന്ത്യൻ പര്യടനം സച്ചിനു മറുപടി നൽകാനുള്ള അവസരമായിരുന്നു. പക്ഷെ ആ അവസരം മികച്ച രീതിയിൽ വിനിയോഗിക്കാൻ സച്ചിനു കഴിഞ്ഞില്ല. ആദ്യ ടെസ്റ്റിൽ ഭേദപ്പെട്ട സ്കോറുകൾ നേടിയെങ്കിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു. രണ്ടാമത്തെ ടെസ്റ്റിലാകട്ടെ വളരെ തുച്ഛമായ സ്കോറുകൾക്കു പുറത്തായതും ലക്ഷ്മൺ, ദ്രാവിഡ് എന്നിവർ നടത്തിയ ഐതിഹാസികമായ പോരാട്ടവും സച്ചിനെ ചിത്രത്തിൽ നിന്നു തന്നെ മായ്ച്ചു കളഞ്ഞു. വിജയത്തിൽ കലാശിച്ച മൂന്നാം ടെസ്റ്റിൽ, ബാറ്റിംഗിനനുകൂലമായ ചെപ്പോക്കിൽ നേടിയ സെഞ്ചുറി മാത്രമായിരുന്നു സച്ചിൻ്റെ പ്രധാന സംഭാവന. പക്ഷെ ആസ്ട്രേലിയയിൽ മഗ്രാത്ത് നേടിയ മാനസികാധിപത്യം ഇല്ലാതാക്കാൻ ആ ഇന്നിംഗ്സ് പര്യാപ്തമായിരുന്നില്ല.

2005 ൽ ഇന്ത്യയിൽ വച്ചു നടന്ന പരമ്പരയിൽ 2 ടെസ്റ്റുകളിൽ മാത്രമാണ് സച്ചിൻ കളിച്ചത്. ഇന്ത്യ വിജയം നേടിയ അവസാന ടെസ്റ്റിൽ പൊരുതി നേടിയ ഒരേയൊരു അർദ്ധ സെഞ്ച്വറി മാത്രമായിരുന്നു സച്ചിൻ്റെ സമ്പാദ്യം.

പിന്നീടൊരിക്കലും ടെസ്റ്റ് മാച്ചുകളിൽ സച്ചിനും മഗ്രാത്തും മുഖാമുഖം വന്നിട്ടില്ല.

മഗ്രാത്ത് അംഗമായിരുന്ന ഓസ്ട്രേലിയൻ ടീമിനെതിരെ, 2001 ലെ ചെന്നൈ ടെസ്റ്റ് ഒഴിച്ചു നിർത്തിയാൽ, Decisive ആയ, ടീമിനു വിജയം സമ്മാനിക്കുന്നൊരിന്നിംഗ്സ് കളിക്കാൻ സച്ചിനു കഴിഞ്ഞിട്ടില്ല.

ഏകദിനങ്ങളിൽ
സച്ചിൻ്റെ ആദ്യ ഏകദിന സെഞ്ചുറി മഗ്രാത്ത് ഉൾപ്പെടുന്ന ആസ്ട്രേലിയൻ ബൗളിംഗ് നിരയ്ക്കെതിരായിരുന്നു. ആ സെഞ്ചുറിയുടെ ബലത്തിൽ ഇന്ത്യ മിന്നുന്ന വിജയവും കരസ്ഥമാക്കി.

96 ലെ ലോകകപ്പ് മൽസരത്തിലാണ് മഗ്രാത്തിനെതിരെയുള്ള സച്ചിൻ്റെ ഏറ്റവും മനോഹരമായ ഇന്നിംഗ്സ് പിറന്നു വീണത്. ഓസ്ട്രേലിയയുടെ 256 എന്ന സ്കോർ പിന്തുടർന്ന ഇന്ത്യ എട്ടോവറിൽ 17/2 എന്ന ദയനീയാവസ്ഥയിലായിരുന്നു. അടുത്ത നാല് ഓവറുകൾ കഴിഞ്ഞപ്പോൾ ഇന്ത്യയുടെ സ്കോർ 60/2. സച്ചിൻ 50 നോട്ടൗട്ട്. മഗ്രാത്ത് എറിഞ്ഞ ഒൻപതാം ഓവറിലാണ് സച്ചിൻ പ്രത്യാക്രമണം തുടങ്ങിയത്. സച്ചിൻ്റെ പ്രീ മെഡിറ്റേറ്റഡ് പുൾ ഷോട്ടിൽ ആദ്യ ബൗണ്ടറി. മഗ്രാത്തിൻ്റെ ഏകാഗ്രത തകർക്കാൻ അതു പര്യാപ്തമായിരുന്നു. തുടർന്നുള്ള രണ്ടോവറുകളിൽ അഞ്ചു ബൗണ്ടറികൾ, മിഡ്‌വിക്കറ്റിലേക്ക് ലോഫ്റ്റ് ചെയ്തു നേടിയ സിക്സർ എന്നിവയുൾപ്പടെ 26 റൺസാണ് മഗ്രാത്ത് വഴങ്ങിയത്. സച്ചിനു പിന്തുണ നൽകാൻ മറ്റു ബാറ്റ്സ്മാന്മാരില്ലാതെ പോയതിനാൽ ഈ മൽസരത്തിൽ ഇന്ത്യ തോൽക്കുകയാണുണ്ടായത്.

1996 ലെ ഇന്ത്യയിൽ വച്ചു നടന്ന ടൈറ്റൻ കപ്പിലും മഗ്രാത്തിനെതിരെ സച്ചിൻ മിന്നുന്ന പ്രകടനം കാഴ്ച വച്ചു. അക്കാലത്തൊന്നും മഗ്രാത്ത് സച്ചിനൊരു പ്രശ്നമേ ആയിരുന്നില്ല.

തുടർന്ന് ഒരു നീണ്ട ഇടവേളയുണ്ടായി. 1998 ഇൽ ഓസ്ട്രേലിയക്കെതിരെ സെഞ്ച്വറികളുടെ പരമ്പര തന്നെ സച്ചിൻ തീർക്കുകയുണ്ടായെങ്കിലും ഒരു മൽസരത്തിൽ പോലും മഗ്രാത്തോ ഗില്ലെസ്പിയോ ഉണ്ടായിരുന്നില്ല.

1999 ലോകകപ്പിലാണ് വീണ്ടും സച്ചിനും മഗ്രാത്തും മുഖാമുഖം വരുന്നത്. നിർണ്ണായകമായ ക്വാർട്ടർ ഫൈനൽ മൽസരത്തിൽ സച്ചിനെ മഗ്രാത്ത് വീഴ്ത്തി. ഷോട്ട് ഓഫ് ലെങ്തിൽ കുത്തിയുയർന്ന പന്ത് സച്ചിൻ്റെ പ്രതിരോധം തകർത്തു.

തുടർന്നു നടന്ന ആസ്ട്രേലിയൻ പര്യടനത്തിലെ തിരിച്ചടികൾക്കു ശേഷം മഗ്രാത്തിനു മേൽ ആധിപത്യം നേടേണ്ടത് സച്ചിന് അത്യാവശ്യമായിത്തീർന്നു. ആ ശ്രമമായിരുന്നു 2000 ൽ നൈറോബിയിലെ ഏകദിനത്തിൽ നാം കണ്ടത്. മഗ്രാത്തിനെതിരെ ഏതാനും റൺസ് നേടാൻ കഴിഞ്ഞെങ്കിലും സച്ചിൻ്റെ ക്ളാസ്സിക് ക്രിക്കറ്റിംഗ് ഷോട്സ് ആയിരുന്നില്ല അവയൊന്നും. 2-3 മിസ് ഹിറ്റുകൾ, പ്രീ മെഡിറ്റേറ്റഡ് ഷോട്ടുകൾ എന്നിവയായിരുന്നു ആ ഇന്നിംഗ്സിൻ്റെ ആകെത്തുക. ഭാഗ്യം സച്ചിനെ നന്നെ തുണച്ചു.

2001 ഇലെ പരമ്പരയിൽ സച്ചിൻ കണക്കു തീർത്തു. മഗ്രാത്ത് തീരെ നിറം മങ്ങിപ്പോയ ഈ പരമ്പരയിൽ മഗ്രാത്തിനെതിരെ തൻ്റെ ക്ലാസ്സിക് ശൈലിയിൽ നിറയെ റൺസ് നേടാൻ സച്ചിനു കഴിഞ്ഞു. മൽസരം ഇന്ത്യ തോറ്റെങ്കിലും വിശാഖപട്ടണം ഏകദിനത്തിൽ സച്ചിൻ നേടിയ 62 റൺസ് മികച്ച ഒരിന്നിംഗ്സായിരുന്നു. സച്ചിൻ്റെ എണ്ണം പറഞ്ഞ ഷോട്ടുകൾക്ക് ഒരു മറുപടിയും നൽകാൻ മഗ്രാത്തിനു കഴിഞ്ഞില്ല.

2003 ലോകകപ്പ് വീണ്ടും മഗ്രാത്തിൻ്റെ അവസരമായിരുന്നു. സച്ചിൻ്റെ ഇന്നിംഗ്സ് നല്ല രീതിയിൽ തുടങ്ങിയെങ്കിലും ആദ്യമൽസരത്തിൽ ഇന്ത്യ 125 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു. പിന്നീട് നിർണ്ണായകമായ ലോകകപ്പ് ഫൈനലിൽ ആദ്യ ഓവറിൽ തന്നെ മഗ്രാത്തിനു വിക്കറ്റ് സമ്മാനിച്ച് സച്ചിൻ പവലിയനിലേക്കു മടങ്ങി.

തുടർന്നു നടന്ന പരമ്പരയിൽ സച്ചിൻ 2 സെഞ്ച്വറികൾ നേടുകയുണ്ടായെങ്കിലും ഓർസ്ട്രേലിയൻ നിരയിൽ മഗ്രാത്ത് ഉണ്ടായിരുന്നില്ല.

1999, 2003 ലോകകപ്പിലെ നിർണ്ണായകമൽസരങ്ങളിലെല്ലാം സച്ചിൻ മഗ്രാത്തിനു മുന്നിൽ കീഴടങ്ങുകയായിരുന്നു. എങ്കിലും മറ്റു പരമ്പരകളിൽ എണ്ണം പറഞ്ഞ ചില ഇന്നിംഗ്സുകൾ കളിക്കാൻ സച്ചിനു കഴിഞ്ഞിട്ടുണ്ട്.
—————-
ടെസ്റ്റിൽ വ്യക്തമായ മുൻ തൂക്കം മഗ്രാത്തിനു തന്നെയായിരുന്നു. അദ്ദേഹത്തിൻ്റെ കൃത്യത സച്ചിന് പലപ്പോഴും അലോസരം സൃഷ്ടിച്ചു. മഗ്രാത്ത് ഉൾപ്പെട്ട ഓസ്ട്രേലിയൻ ടിമിനെതിരെ ഇന്ത്യയ്ക്കു വിജയം സമ്മാനിക്കാൻ പോന്ന എണ്ണം പറഞ്ഞ ഇന്നിംഗ്സുകൾ കളിക്കാൻ സച്ചിനു കഴിഞ്ഞിട്ടില്ല.

ഏകദിനത്തിൽ രണ്ടു പേരും തുല്യനിലയിൽ സ്കോർ ചെയ്തു എന്നു പറയേണ്ടി വരും. ആദ്യകാലങ്ങളിൽ മഗ്രാത്തിനെതിരെ മികച്ച ചില ഇന്നിംഗ്സുകൾ കളിക്കാൻ സച്ചിനു കഴിഞ്ഞിട്ടുണ്ട്. അതു പോലെ ലോകകപ്പിലെ നിർണ്ണായക മൽസരങ്ങളിൽ സച്ചിനെ വീഴ്ത്താൻ മഗ്രാത്തിനും കഴിഞ്ഞിട്ടുണ്ട്.

But overall, may be, Sachin could have done a bit better against Glenn Mcgrath.

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ