fbpx
Connect with us

Entertainment

എന്താണ് മുകേഷ്- ജഗദീഷ്- സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത് ?

Published

on

Nikhil Venugopal

മുകേഷ്-ജഗദീഷ്-സിദ്ദിഖ്

മനസ്സു മടുത്തിരിക്കുമ്പോൾ, നേരം പോകാതുഴറുമ്പോൾ, അനുസരണക്കേടു കാട്ടുന്ന മനസ്സിനെ പെട്ടെന്ന് നേരെ പിടിച്ചിരുത്തണമെന്നു തോന്നുമ്പോൾ പെട്ടെന്ന് ഓർമ്മകളിൽ ഓടിയെത്തുക തൊണ്ണൂറുകളുടെ ആദ്യം പുറത്തിറങ്ങിയ ഒരു പിടി മലയാള ചിത്രങ്ങളാണ്.ആ ചിത്രങ്ങൾക്കൊക്കെ വലിയ തോതിലുള്ള ചില സമാനതകളുണ്ട് –മുകേഷ്, ജഗദീഷ്, സിദ്ദിഖ് – ഈ മൂവ്വർ സംഘത്തിലെ കുറഞ്ഞതു രണ്ടു പേരെങ്കിലും ഈ ചിത്രങ്ങളിലുണ്ടാകും.

ഗഹനമായ പ്രമേയങ്ങളൊന്നുമായിരിക്കില്ല കഥ. മിക്കവാറും ഏറെ പറഞ്ഞു പഴകിയ, തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ കഥയായിരിക്കും.ഹാസ്യപ്രധാനമായിരിക്കും ഒന്നാം പകുതി. ശ്രീനിവാസൻ ശൈലിയുള്ള ഡയലോഗുകളുടെ ആകർഷണീയതയോ, പ്രിയദർശൻ കോമഡികളുടെ പൊലിമയോ അതിനുണ്ടായെന്നു വരില്ല. പക്ഷെ എന്നിരിക്കിലും മനസ്സിനെ സ്പർശിക്കുന്ന, ലളിതമായ കോമഡികൾ നമുക്ക് ആസ്വദിക്കാനാകും. ഡയലോഗ് ഡെലിവറിയിലെ മോഡുലേഷൻ കൊണ്ടു മാത്രം അവർ നമ്മെ ഉല്ലാസഭരിതരാക്കും. (“ഒന്ന് ഒതുങ്ങിയിരിക്കുവൊ“ എന്ന് ചോദിച്ചത് മുകേഷ് ആയതു കൊണ്ടാണ് നമുക്ക് ഇന്നും ആ രംഗം കാണുമ്പോൾ ചിരി വരുന്നത്!!!)

Advertisement

 

കഥയ്ക്ക് പ്രത്യേകിച്ച് കെട്ടുറപ്പൊന്നും കാണില്ല, ആദ്യപകുതിയുമായി ചിലപ്പോൾ പുലബന്ധം പോലുമില്ലാത്ത മേഖലകളിലേക്ക് കഥ പടർന്നു കയറും. എങ്കിലും നമ്മെ മുഷിപ്പിക്കാതെ കഥ പറഞ്ഞവസാനിപ്പിച്ച് സന്തോഷമായി യാത്രയാക്കും.ഈ ചിത്രങ്ങൾ പലതും എറണാകുളത്തോ പരിസരപ്രദേശങ്ങളിലോ ചിത്രീകരിച്ചവയാണ്. പഴയ എറണാകുളം നഗരത്തിൻ്റെ ഫുട്ടേജുകൾ കാണണമെങ്കിൽ ഈ ചിത്രങ്ങൾ മറിച്ചു നോക്കിയാൽ മതി.

ഹാസ്യം മേമ്പൊടിയായി ഉണ്ടാകുമെങ്കിലും, കഥയുടെ അടിയൊഴുക്കുകളിൽ ജീവിതപ്രാരാബ്ധങ്ങളുടെയും തൊഴിലില്ലായ്മയുടെയും യുവചാപല്യങ്ങളുടേയും ശക്തമായ സാന്നിധ്യമുണ്ടായിരിക്കും. കുരുവികുളത്തെ നന്ദുവും (ചെപ്പു കിലുക്കണ ചങ്ങാതി), ഭാര്യയുടെ പാതിശമ്പളം മേടിക്കാൻ നടക്കുന്ന ഉണ്ണികൃഷ്ണനും (കുണുക്കിട്ട കോഴി), സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ആൾമാറാട്ടം നടത്തേണ്ടി വന്ന ജോജി മാഷും (മലപ്പുറം ഹാജി മഹാനായ ജോജി) എന്നിവരെല്ലാം നിത്യജീവിതത്തിലെ സംഘർഷസാഹചര്യങ്ങളിൽ നിന്ന് ഹാസ്യം സൃഷ്ടിച്ചവരാണ്.

 

Advertisement

“ഇൻ ഹരിഹർ നഗർ“ കാലഘട്ടം തുടക്കമിട്ട ഈ ട്രെൻഡ് ഒരു കൊച്ചു കാലയളവിനുള്ളിൽ ഒരു പാട് ശരാശരി-മികച്ച ഹാസ്യചിത്രങ്ങൾ മലയാളത്തിനു സമ്മാനിക്കുകയുണ്ടായി. പക്ഷെ പോകെപ്പോകെ അവയിലെ ഹാസ്യത്തിൻ്റെ നൈർമ്മല്യം കൈമോശം വരികയുണ്ടായി. പകരം സ്ലാപ്സ്റ്റിക്, അസംസ്കൃതമായ സാന്ദർഭിക ഹാസ്യത്തിൻ്റെ അതിപ്രസരം ചിത്രങ്ങളുടെ മൊത്തതിലുള്ള ആസ്വാദനത്തെ വിപരീതമായി ബാധിച്ചു.
തൊണ്ണൂറുകളുടെ പകുതി ആകാറാകുമ്പോഴേക്കും ഈ തരംഗം ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞിരുന്നു. (മുകേഷ് പിന്നെയും പിടിച്ചു നിന്നു എന്നത് വേറെ കാര്യം).

 

ഇൻഹരിഹർ നഗർ, മൂക്കില്ലാരാജ്യത്ത്, ചെപ്പു കിലുക്കണ ചങ്ങാതി, കുണുക്കിട്ട കോഴി, തിരുത്തൽവാദി, മുഖചിത്രം, മുഖമുദ്ര, ഗാനമേള, ഗജകേസരിയോഗം, എഴുന്നള്ളത്ത്, ഇന്നത്തെ പ്രോഗ്രാം, മിമിക്സ് പരേഡ്, കാസർകോട് കാദർഭായി, പാവം ഐ.എ.ഐവാച്ചൻ, കൗതുകവാർത്തകൾ, നഗരത്തിൽ സംസാരവിഷയം, മാന്യന്മാർ, മാന്ത്രികച്ചെപ്പ്, മക്കൾ മാഹാത്മ്യം, പ്രിയപ്പെട്ട കുക്കു, ഗൃഹപ്രവേശം, കള്ളൻ കപ്പലിൽ തന്നെ, പ്രവാചകൻ, അദ്ദേഹം എന്ന ഇദ്ദേഹം, അദ്ദേഹം എന്ന ഇദ്ദേഹം, മലപ്പുറം ഹാജി മഹാനായ ജോജി, ഇരിക്കൂ എംഡി അകത്തുണ്ട്, പോസ്റ്റ് ബോക്സ് നമ്പർ 27, എന്നോടിഷ്ടം കൂടാമോ, ജേർണലിസ്റ്റ്… ചിത്രങ്ങളുടെ നിര നീണ്ടതാണ്.

 

Advertisement

ചില ചിത്രങ്ങളിൽ ഈ മൂവ്വരിലൊരാൾക്കു പകരം ജയറാം ആയിരിക്കും – ഫസ്റ്റ് ബെൽ, വക്കീൽ വാസുദേവ്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, കൂടിക്കാഴ്ച, കൺകെട്ട്, കടിഞ്ഞൂൽ കല്യാണം, കാവടിയാട്ടം, ആയുഷ്കാലം, ഊട്ടിപ്പട്ടണം, ജോർജ്ജൂട്ടി C/O ജോർജ്ജൂട്ടി– ഈ ചിത്രങ്ങളെയും സ്വഭാവം കൊണ്ട് മേൽപ്പറഞ്ഞ ഗണത്തിൽ തന്നെ പെടുത്താം..

കുറ്റങ്ങളും കുറവുകളും ഏറെയുള്ള ചിത്രങ്ങളാണ്… ദുർബലമായ, പരസ്പരബന്ധമില്ലാത്ത തിരക്കഥകളായിരിക്കും പലതും.. എന്നിരിക്കിലും പലരും ഗ്രുഹാതുരത്വത്തോടെ ഓർക്കുന്ന, മനസ്സു തുറന്നു ചിരിക്കാനവസരം നൽകിയ ഒരു പറ്റം ചിത്രങ്ങളാണ് മുകേഷ്-ജഗദീഷ്-സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത്…

 645 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment2 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment4 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy5 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment5 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment5 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment6 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment6 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy8 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment8 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment9 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment9 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment9 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »