സന്ത്യൻ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് നിഖിലയുടെ തുടക്കം. ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ് ഈ ചിത്രത്തിൽ നിഖില കൈകാര്യം ചെയ്തത്. ശാലോം ടി വി യിലെ അൽഫോൻസാമ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്. ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നിഖില വിമൽ ലവ് 24ഃ7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ചിത്രത്തിൽ ദിലീപിന്റെ ശക്തമായ നായികാ കഥാപാത്രമായിരുന്നു നിഖില. ഒരു യമണ്ടൻ പ്രേമകഥ, ഞാൻ പ്രകാശൻ, മേരാ നാം ഷാജി തുടങ്ങിയ സിനിമകളിൽ തിളങ്ങി അവസാനമായി മലയാളത്തിൽ താരം അഭിനയിച്ചത്. ജോ അൻഡ് ജോ എന്ന സൂപ്പർ ഹിറ്റ് സിനിമയിലാണ്.

ലവ് 24ഃ7 എന്ന ചിത്രത്തിന് ശേഷം നിഖില വെട്രിവേൽ എന്ന തമിഴ് ചിത്രത്തിൽ ശശികുമാറിന്റെ നായികയായി. വീണ്ടും കിടാരി എന്ന ചിത്രത്തിൽ ശശികുമാറിനൊപ്പം അഭിനയിച്ചു.രണ്ട് തമിഴ് ചിത്രത്തിന് ശേഷം നിഖില വിമൽ തെലുങ്കിലേക്ക് ചേക്കേറുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫിയുടെ റീമേക്കുമായിട്ടാണ് നിഖില തെലുങ്കിലേക്ക് പോകുന്നത്. ചിത്രത്തിൽ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ഇപ്പോൾ ഷാഫി ഷക്കീർ എന്ന ഫോട്ടോ​ഗ്രാഫർ എടുത്ത നിഖില വിമലിന്റെ പുത്തൻ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ബ്ലൗസ് ലെസ് സാരിയിലുള്ള നിഖിലയുടെ പുത്തൻ ചിത്രങ്ങൾ വളരെ വേ​ഗം വൈറലായി മാറിയിരിക്കുന്നു.

***

Leave a Reply
You May Also Like

അവെഞ്ചേഴ്‌സ് മഹാഭാരതത്തിൽ നിന്നെന്ന് കങ്കണ

എപ്പോഴും വിവാദനായികയാണ് കങ്കണ റണൗത് . രാഷ്ട്രീയത്തിലായാലും സിനിമയിലായാലും കങ്കണയ്ക്ക് സ്വന്തമായി അഭിപ്രായമുണ്ട്. മുഖംനോക്കാതെ പ്രതികരിക്കുകയും…

‘പാപ്പച്ചൻ ഒളിവിലാണ്’ ടീസർ

” പാപ്പച്ചൻ ഒളിവിലാണ് ” ടീസർ. സൈജു കുറുപ്പ്- സ്രിന്ദ-ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ…

ജോജു ജോർജിന്റെ ഓവർ ദി ടോപ് ഹീറോയിസം

ആന്റണി : ഓൾഡ് ടെംപ്ളേറ്റ് ആണ്, പക്ഷേ ഇഷ്ടമായി..!! തീയറ്റർ : മല്ലികപ്ലക്സ് , അങ്ങാടിപ്പുറം…

മാത്യു തോമസ്, അന്നാ ബെൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ‘അഞ്ചു സെന്റും സെലീനയും’ കൊച്ചിയിൽ

” അഞ്ചു സെന്റും സെലീനയും “കൊച്ചിയിൽ. മാത്യു തോമസ്, അന്നാ ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി…