Nikila M
മോളിവുഡ് ഇൻഡസ്ട്രിയിലെ അധികമാരും പറഞ്ഞു കേൾക്കാത്ത ഒരു പരീക്ഷണ ചിത്രം. മലയാളത്തിലെ ആദ്യത്തെ റിവേഴ്‌സ് സ്ക്രീൻപ്ലേ മൂവി. സാധാരണ സിനിമകൾ തുടക്കത്തിൽ നിന്ന് ക്ലൈമാക്സിലേക്ക് പോകുന്ന രീതിയിലാണ് കണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഒരു റിവേഞ്ച് സിനിമയാവുമ്പോൾ ആദ്യം കാണിക്കുന്നത് നായകനേയും ശേഷം നായകന്റെ ബാക്ക്ഗ്രൗണ്ട് സ്റ്റോറി പിന്നീട് വില്ലൻ, വില്ലൻ ചെയ്യുന്ന ക്രൂരത അവസാനം നായകൻ വില്ലനോട് ചെയ്യുന്ന പ്രതികാരം അങ്ങനെയൊരു ഓർഡറിലാണ് സിനിമയുടെ സ്ക്രീൻപ്ലേ പോകാറുള്ളത്. ചില പടങ്ങളിൽ നായകൻ തുടക്കത്തിലെ വില്ലനോട് പ്രതികാരം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത് കാണിച്ചിട്ട് പിന്നീട് നായകന്റെ ഫ്ലാഷ് ബാക്ക് കാണിക്കുകയും അതിനു ശേഷം കഥ പ്രസെന്റിലോട്ട് എത്തിച്ചിട്ട് അവസാനം നായകൻ പ്രതികാരം ചെയ്യുന്നിടത്തു കഥ അവസാനിക്കുകയും ചെയ്യും.
എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് 2012ൽ പുറത്തിറങ്ങിയ ഈ മലയാള സിനിമ. പതിവു റിവഞ്ച് സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായി നായകൻ വില്ലനോട് പ്രതികാരം ചെയ്യുന്നിടത്തുന്നാണ് സിനിമയുടെ ടൈറ്റിൽ കാർഡ് ആരംഭിക്കുന്നത്. പിന്നീട് സിനിമയിലെ ആദ്യപകുതിയിൽ നായകൻ ചെയ്യുന്ന പ്രതികാരമാണ് കാണിക്കുന്നത്. അതുവരെയും പടം കാണുന്നവർക്ക് നായകൻ എന്തിനാണ് വില്ലനെ ഉപദ്രവിക്കുന്നതെന്ന് യാതൊരു ധാരണയുമുണ്ടാകില്ല. അതുക്കൊണ്ട് തന്നെ നായകന് ഒരു വില്ലൻ ഇമേജ് ആണ് സിനിമയുടെ ആദ്യപകുതിയിൽ കിട്ടുന്നത്.
വളരെ ക്രൂരമായ രീതിയിലുള്ള പ്രതികാരമൊക്കെ കഴിഞ്ഞ ശേഷം രണ്ടാം പകുതി തൊട്ടാണ് നായകന്റെ ഫ്ലാഷ് ബാക്ക് കാണിക്കുന്നത്. അപ്പോഴാണ് അതുവരെ പടം കണ്ടവർക്കും മനസിലാവുക തുടക്കത്തിൽ വില്ലനെന്ന് തോന്നിയ ആളാണ് യഥാർത്ഥത്തിൽ നായകനെന്ന്. ഇങ്ങനെ ക്ലൈമാക്സിൽ നിന്ന് പിന്നിലോട്ട് കഥ പറഞ്ഞു പോകുന്ന ഒരു സിനിമ മലയാളത്തിൽ വേറെയില്ലെന്നാണ് എന്റെ അറിവ്. 1998 ൽ ഇറങ്ങിയ ‘A’ എന്ന കന്നഡ പടത്തിലും ഇതേ പാറ്റേണായിരുന്നു ഫോള്ളോ ചെയ്തത്. പിന്നീട് മലയാളത്തിൽ തല്ലുമാല എന്നൊരു നോൺ ലീനിയർ സ്ക്രിപ്റ്റ് വന്നതും മറ്റൊരു കാര്യം.
തീവ്രത്തിന്റെ തമിഴ് ഡബ്ബ് (യൂട്യൂബ് )