തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി. നടൻ ആദിയാണ് വരൻ. ദീർഘകാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. മാർച്ച് 24നായിരുന്നു വിവാഹ നിശ്ചയം. ഏറ്റവുമടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത് . ചെന്നൈയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു വിവാഹം.
തെന്നിന്ത്യൻ ഭാഷകളിൽ പ്രത്യകിച്ചും തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സജീവസാന്നിധ്യമായിരുന്നു തരാം . നിവിൻ പോളിയുടെ ‘1983’ , ബിജു മോനോനൊപ്പം വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, കുഞ്ചാക്കോ ബോബനോപ്പം രാജമ്മ അറ്റ് യാഹു, ദിലീപിനൊപ്പം മര്യാദ രാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാളത്തിന്റെ പ്രിയ നായികയായി. ധമാക്ക എന്ന സിനിമയിലാണ് നിക്കി അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.
@NameisNani dancing #AalumaDoluma Song in #AadhiNikki haldi ceremony yesterday. #AadhiWedsNikki #AjithKumar #AadhiPinisetty #Nikkigalrani #Nani pic.twitter.com/YNDx7BG6rw
— Prakash (@prakashpins) May 19, 2022