9 കുലീന കുടുംബങ്ങൾ ഒരു സിംഹാസനത്തിനായി നടത്തുന്ന ജീവൻ മരണ പോരാട്ടത്തിന്റെ കഥ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
45 SHARES
538 VIEWS

നിള

ഗെയിം ഓഫ് ത്രോൺസ് / ഹൗസ് ഓഫ് ദ ഡ്രാഗൺ

ഏത് ആദ്യം കാണണം .ഗെയിം ഓഫ് ത്രോൺസ് കാണാതെ ഹൗസ് ഓഫ് ദ ഡ്രാഗൺ കണ്ടാൽ കുഴപ്പമുണ്ടോ ഇതുരണ്ടും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ? ഗെയിം ഓഫ് ത്രോൺസ് /ഹൗസ് ഓഫ് ദ ഡ്രാഗൺ എന്നിവ കുടുംബസമേതം കാണാൻ കഴിയുമോ ? ഗെയിം ഓഫ് ത്രോൺസ് ഇതുവരെ കാണാൻ കഴിയാത്ത ,അല്ലെങ്കിൽ ഇഷ്ടപ്പെടാതെ പാതിവഴിയിൽ നിർത്തിയ ഹത ഭാഗ്യൻമാരുടെ ന്യായവും സത്യസന്ധവുമായ സംശയങ്ങളാണ്. ഉത്തരം പരിമിതമായ സിനിമ സീരിസ് കാഴ്ചകളിലൂടെയുള്ള എൻറെ അനുഭവത്തിൽ നിന്നും പറയാം.

” വേണമെങ്കിൽ സ്വീകരിക്കുക വേണ്ടെങ്കിൽ തിരസ്കരിക്കുക. “ഇത് 9 കുലീന കുടുംബങ്ങൾ ഒരു സിംഹാസനത്തിനായി നടത്തുന്ന ജീവൻ മരണ പോരാട്ടത്തിന്റെ കഥ ആണ്. അതായതു ഒൻപതു രാജ്യങ്ങളും അവർക്കു എല്ലാവർക്കും കൂടി ഒറ്റ രാജാവും. ആ രാജാവ് ആണ് അയൺ ത്രോണിൽ ഇരിക്കുക, ശേഷം ഭരിക്കുക .മറ്റു എട്ട് രാജ്യത്തിനും രാജാക്കന്മാർ ഉണ്ടാവും പക്ഷെ അന്തിമ തീരുമാനം അയൺ ത്രോണിൽ ഇരിക്കുന്ന രാജാവിന്റെ ആയിരിക്കും. ആ സിംഹാസനം അത്ര പെട്ടെന്ന് സ്വന്തമാക്കുവാൻ കഴിയും എന്നു കരുതിയാൽ തെറ്റി.അത് ലഭിക്കാൻ ശക്തി വേണം യുദ്ധം ചെയ്യണം ബുദ്ധിവേണം ചതിക്കണം വഞ്ചിക്കണം ഒറ്റണം കൂട്ടികൊടുക്കണം അങ്ങനെ ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്ന എല്ലാ കൊള്ളരുതായ്മയും ചെയ്യണം .ഏതാണ് ആ ഒൻപതു രാജ്യങ്ങൾ എന്ന് നിർബന്ധമായും നിങ്ങൾ അറിഞ്ഞിരിക്കണം അവയുടെ പേരുകൾ ചുവടെ ചേർക്കുന്നു

01.Targaryen of King’s Landing
02.Stark of Winterfell
03.Lannister of Casterly Rock
04.Arryn of the Eyrie
05.Tully of Riverrun
06.Greyjoy of Pyke
07.Baratheon of Storm’s End
08.Tyrell of Highgarden
09.Martell of Sunspear

ഇത്രെയും ആണ് ആരാജ്യങ്ങൾ വർഷങ്ങളായി മഞ്ഞിൽ ഉറങ്ങിക്കിടന്നിരുന്ന മനുഷ്യരുടെ പൊതു ശത്രു ഉറക്കം ഉണരുന്നതോടുകൂടി കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു പോരാഞ്ഞിട്ട് കിരീടത്തിനു വേണ്ടിയുള്ള യുദ്ധം വേറെ രാജാക്കന്മാരുടെയും അവരുടെ ഭാര്യമാരുടെയും മറ്റു പ്രെധാന കഥാപാത്രങ്ങളുടെയും പേരുകൾ നിങ്ങൾ പെട്ടെന്ന് പഠിക്കും കാരണം ..(അതും അത്യാവശ്യമാണ് പുൽകൊടിക്കു പോലും അതിന്റെതായ പ്രാധാന്യം ഈ കഥയിലുണ്ട്)ഒരാൾക്ക് കുറഞ്ഞത് മുപ്പതു കളി വെച്ച് ഈ സീരീസിൽ ഉണ്ട് അതിൽ incest gay Lesbian Straight തുടങ്ങി നമ്മൾ കേട്ടതും കേൾക്കാത്തതും ആയ എല്ലാ വിഭാഗവും ഒരു മറയും ഇല്ലാതെ നല്ല വൃത്തികേടായി തന്നെ കാണിച്ചിട്ടുണ്ട് .അതുകൊണ്ടു നല്ല കുടുംബാന്തരീക്ഷത്തിനു ഇത് ഒറ്റയ്ക്ക് കാണുന്നതാണ് അഭികാമ്യം .ആദ്യം ഗെയിം ഓഫ് ത്രോൺസ് കാണുക ..

HBO യുടെ Meking Quality ഞൻ എടുത്തു പറയുന്നില്ല (ഓരോ വാർ എപ്പിസോഡുകൾ ഡ്രാഗൻസ് എന്നിവക്ക് 260 കോടി രൂപ വരെയാണ് മുതൽ മുടക്ക് തള്ള് അല്ല എന്ന് പ്രത്യേകം പറയുന്നു)കഥ തിരക്കഥ സംഭാഷണം അഭിനയം ഛായാഗ്രഹണം പശ്ചാത്തലസംഗീതം എഡിറ്റിങ് തുടങ്ങിയ സർവ്വമേഖലയിലും 8 സീസണുകളിൽ 73 എപ്പിസോഡുകളിലായി ഇവർ എക്കാലത്തെയും മഹാത്ഭുതമാണ് സൃഷ്ടിച്ചു വെച്ചിരിക്കുന്നത് (Red Wedding Reaction എന്നു yutubil സേർച്ചു ച്ചെയ്തു കണ്ടാൽ നിങ്ങൾക്ക് മനസിലാകും ഇതിന്റെ കദയുടെ ആ കിടപ്പ് വശവും ആഴവും പരപ്പും)ഒരുപോലെ സന്തോഷവും ദുഖവും ഞെട്ടലും ഉണ്ടാക്കുന്ന കഥയുടെ വഴിത്തിരുവുകൾ അക്ഷരാർത്ഥത്തിൽ അമ്പരപ്പിക്കും (ട്വിസ്റ്റുകൾ പ്രവചനാതീതം ആണ്)

ഇതുകണ്ട് ഇഷ്ടപ്പെട്ടു പോയാൽ ഒരുവിധം സിനിമയോ സീരീസോ നമുക്ക് പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയില്ല എന്ന് ഞൻ അടിവരയിട്ടു പറയുന്നു (സത്യത്തിൽ അതു ഒരു ന്യുനതയായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്)Ramin Djawadi ഈ പേര് നിങ്ങൾ ഒരിക്കലും മറക്കില്ല കാരണം ഈ സീരീസിൽ സ്ലോ മോഷൻ സീനുകൾ ഒന്നോ രണ്ടോ ഉള്ളു ബാക്കി എല്ലാം ഇദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതത്തിൽ അതിന്റെ കെട്ടുറപ്പിൽ ഇമോഷണൽസീനുകൾ മുക്കിയെടുത്തിരിക്കുകയാണ് ഇതിൻറെ ക്രിയേറ്റേഴ്സ്.  george r. r. martin ന്റെ game of thrones books നെ ആസ്പദം ആക്കിയാണ് ഈ ടീവീ സീരീസ് നിർമ്മിച്ചിരിക്കുന്നത് ( ഞൻ അത് വായിച്ചിട്ടില്ല )ആദ്യ ഒരു 4 ,5 എപ്പിസോഡുകൾ നിങ്ങള്ക്ക് ചിലപ്പോൾ മനസില്ക്കിയെടുക്കാൻ അൽപ്പം പ്രയാസം നേരിട്ടേക്കാം , നിർത്തരുത്

മൂന്ന് ഡ്രാഗൺ മുട്ടയും ആയി വിധവയായ ഒരു പെൺകുട്ടി തീയിലേക്ക് രാത്രി നടന്നു കയറുന്ന ഭാഗം ആകുന്ന വരെ നിങ്ങൾ ക്ഷമയോടെ കണ്ടിരുന്നാൽ അതു കഴിഞ്ഞാൽ..അതിനൊന്നേ ആർദ്ധം ഉള്ളു. നിങ്ങൾ ഗെയിം ഓഫ് ത്രോൺസ് എന്ന ടിവി ഷോക്ക് അടിമയായി നിങ്ങൾക്ക് ഊണും ഉറക്കവും നഷ്ടപ്പെടും പിന്നെ നിങ്ങളെ കാർന്നു തിന്നും ഈ ടി വി ഷോ .ഗെയിം ഓഫ് ത്രോൺസീനും 172 വര്ഷങ്ങള്ക്കു മുൻപ് നടക്കുന്ന ഇതിന്റെ പുരാതന ചരിത്രമാണ് ഹൗസ് ഓഫ് ദ ഡ്രാഗണിൽ പറയുന്നത് (3 എപ്പിസോഡുകൾ ഇതിനകം വന്നു കഴിഞ്ഞു )ഗെയിം ഓഫ് ത്രോൺസീന്റെ പ്രീക്യുൽ ആയതു കൊണ്ട് തന്നെ ഹൗസ് ഓഫ് ദ ഡ്രാഗണിൽ കഥ അങ്ങു വളരെ വേഗത്തിൽ ആണ് പറഞ്ഞു പോകുന്നത് .അതുകൊണ്ടു തന്നെ അത് “വേ” ഇത് “റേ” (വേറെ എന്നു തന്നെ ആർദ്ധം)ഏതാണ് മികച്ചത് എന്ന് ചോദിച്ചാൽ ഒരു ഉത്തരം പറയുക പ്രയാസമാണ് എന്തെന്നാൽ ഗെയിം ഓഫ് ത്രോൺസ് ഒരിക്കലും മറക്കാൻ കഴിയില്ല. അപ്പോൾ ഏകദേശം ഒരു രൂപം കിട്ടിക്കാണും എന്ന് കരുതുന്നു .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു

ഉണ്ണിമുകുന്ദൻ പ്രതിഫലം തരാതെ പറ്റിച്ചു എന്നും സ്ത്രീകൾക്ക് മാത്രമേ പണം നൽകയുള്ളൂ എന്നും നടൻ ബാലയുടെ ഗുരുതര ആരോപണം

ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകാതെ പറ്റിച്ചു എന്ന് ആരോപിച്ചുകൊണ്ടു നടൻ ബാല രംഗത്ത്.