ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ആരാധകർ ഇഷ്ടപ്പെട്ടതും ഏറ്റവും കൂടുതൽ റേറ്റിങ്ങ് ഉള്ളതുമായ ഒരു സീസൺ ആയിരുന്നു ബിഗ് ബോസ് സീസൺ. അതിനുള്ള കാരണം ബിഗ് ബോസ് ഹൗസിൽ ഒരു പ്രണയം വന്നതായിരുന്നു. പേളിയും ശ്രീനിഷും തമ്മിലായിരുന്നു പ്രണയം. ആ പ്രണയം ആരാധകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. അതുമാത്രമല്ല ബിഗ്ബോസ് എന്ന പരിപാടിയുടെ റേറ്റിങിനെയും നിലനിർത്തുവാൻ ആ പ്രണയത്തിന് സാധിച്ചു. ഇവർ ഗെയിം കളിക്കാൻ വേണ്ടി ചെയ്തതാണോ എന്ന് പലരും ചോദിച്ചിരുന്നു.അങ്ങനെയല്ല എന്ന് തെളിയിച്ചു കൊണ്ട് ആയിരുന്നു ഇരുവരും ജീവിതത്തിൽ ഒന്നു ചേർന്നത്.
തനിക്ക് ഒരു മലയാളി പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ഇതിനു മുൻപേ തന്നെ ശ്രീനിഷ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അത് പെർളി ആയിരിക്കുമെന്ന് ഒരിക്കൽപോലും ശ്രീനിഷ് വിചാരിച്ചിട്ടുണ്ടാവില്ല. ബിഗ് ബോസ് ഹൗസിൽ വന്നതിനു ശേഷം കുറച്ചുകാലം നല്ല സുഹൃത്തുക്കൾ ആയിരുന്നു ഇവർ പിന്നീട് ഇരുവർക്കുമിടയിൽ പ്രണയത്തിൻറെ മധുരം കടന്നു വരാൻ തുടങ്ങി. പിന്നീട് ഇവരുടെ വിവാഹവും പ്രണയവും വിവാഹശേഷമുള്ള ജീവിതവുമെല്ലാം ആരാധകർക്ക് മുൻപിൽ ഇവർ തന്നെ വെളിപ്പെടുത്തുന്നുണ്ടായിരുന്നു.പേളിയുടെയും ശ്രീനിഷിൻറെയും കുഞ്ഞിൻറെ 28 കെട്ട് ചടങ്ങ് ആയിരുന്നു അടുത്തകാലത്ത് സോഷ്യൽ മീഡിയ കൊണ്ടാടിയ ഒരു വാർത്ത.
അതിനുശേഷം വീണ്ടും സോഷ്യൽ മീഡിയ വാർത്തകളിൽ നിറയുകയാണ് പെർളി. തൻറെ പ്രസവ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ഇത്തവണ താരം സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്. ഭർത്താവായ ശ്രീനിഷ് ആണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് പേളി പറയുന്നുണ്ട്.ഇരുവർക്കും സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ആ ചാനൽ വഴിയാണ് വീഡിയോ പുറത്ത് വിട്ടത്. വീഡിയോ പുറത്തുവന്നിരിക്കുന്നത് മകളുടെ വരവ് എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ്. ഇതിനോടകം ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗം തീർത്തു കഴിഞ്ഞു.