തിയേറ്ററിൽ വൻവിജയമായ ജനഗണമനയിൽ തമിഴരസി ആയി അഭിനയിച്ചതു തമിഴ്നാട്ടിൽ നിന്നുള്ള സ്റ്റേജ് ആർട്ടിസ്റ്റ് ഒന്നുമല്ല, മലപ്പുറം എടവണ്ണപ്പാറ വാഴക്കാട് സ്വദേശി നിമിഷയാണ്. ആ വേഷം വളരെയധികം പ്രകീർത്തിക്കപ്പെടുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പൃഥ്വിരാജിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പറയുന്ന നിമിഷയുടെ വാക്കുകൾ ആണ്.
“പൃഥ്വിരാജിനൊപ്പം മുഖാമുഖം അഭിനയിക്കുന്നു എന്നറിഞ്ഞപ്പോൾ പകച്ചുപോയി എന്ന് നിമിഷ പറയുന്നു…
എറണാകുളം പാതാളത്തെ ഷൂട്ടിങ് കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു . ആദ്യം ഷൂട്ട് ചെയ്തത് കോടതി രംഗങ്ങളാണ് . കോടതിക്കുള്ളില്‍ മേക്കപ്പുമിട്ട് രണ്ടു ദിവസം ഇരുന്നു. ശാരി മാഡം, വിന്‍സി അലോഷ്യസ്, ചിത്ര അയ്യര്‍, വൈഷ്ണവി, ദിവ്യാ കൃഷ്ണ തുടങ്ങിയവരെല്ലാമായി അടുപ്പത്തിലായി. എന്നെ ഓഡിഷന് ചെയ്ത അസിസ്റ്റന്റ് ഡയറക്ടര്‍, കാണുമ്പോഴെല്ലാം ‘നന്നായി ചെയ്യണം’ എന്നു പറഞ്ഞുകൊണ്ടേയിരുന്നു. രണ്ടു ദിവസം ഷൂട്ട് കണ്ടിരുന്നപ്പോള്‍ അന്തരീക്ഷത്തോട് പൊരുത്തപ്പെട്ടു. അപ്പോഴാണ് പൃഥ്വിരാജുമായാണ് കോംബിനേഷനെന്ന വിവരം പറയുന്നത്. നല്ലതു പോലെ ടെന്‍ഷനായി”
“പൃഥ്വിരാജ് സെറ്റിലേക്ക് വരുന്നതും അഭിനയിക്കുന്നതും പോകുന്നതുമെല്ലാം ഈ ദിവസങ്ങളില്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. അദ്ദേഹത്തിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കും. പ്രത്യേകിച്ച് കോടതിയിലെ സമ്മര്‍ദ്ദമേറിയ രംഗങ്ങളും മറ്റും. പൃഥ്വിരാജാണ് മുന്നില്‍ എന്നതിന്റെ ടെന്‍ഷന്‍ ആലോചിച്ചാണ് മാറ്റിയത്. മുന്നില്‍ ആരാണെന്നത് നോക്കാതെ അഭിനയിച്ച നാടകത്തിലെ അനുഭവം ധൈര്യം തന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ.”