Entertainment
സദാചാരവാദികൾക്കെതിരെ നിമിഷ

പള്ളിയോട വിവാദത്തിൽ പെട്ട താരമാണ് നിമിഷ ബിജോ. ഇപ്പോൾ അനവധി അവസരങ്ങളാണ് നിമിഷയെ തേടിയെത്തുന്നത്. സിനിമയെ വളരെയധികം സ്നേഹിക്കുന്ന നിമിഷയ്ക്കു പോലീസ് വേഷങ്ങളോടാണ് കൂടുതൽ താത്പര്യം. വാണി വിശ്വനാഥിനെയും വിജയശാന്തിയേയും റോൾ മോഡലായി കരുതുന്ന താരം സോഷ്യൽ മീഡിയയിൽ അനവധി ഫോട്ടോകളും വിഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. ആരാധകരുടെ പ്രോത്സാഹനങ്ങളും സദാചാര ആക്രമണങ്ങളും നേരിടുന്ന നിമിഷ ഇപ്പോൾ ഉറച്ച ശബ്ദത്തോടെ പ്രതികരിക്കുകയാണ്. നിമിഷയുടെ വാക്കുകൾ
“ഞാൻ ഇടുന്ന ഫോട്ടോസും വീഡിയോസും കാണാൻ താല്പര്യമില്ലാത്തവർ ദയവു ചെയ്തു ബ്ലോക്ക് ചെയ്യുകയോ അൺഫ്രണ്ട് ചെയ്യുകയോ ചെയ്യേണ്ടതാണ്.. അങ്ങനെ ഇടാൻ പാടില്ല ഇങ്ങനെ ഇരിക്കാൻ പാടില്ല എന്നൊന്നും പറഞ്ഞ് ആരും വരണ്ട ഈ ഒരു ജന്മം എനിക്കുള്ളതാണ് അത് എന്റെ ഇഷ്ടത്തിന് ഞാൻ ജീവിച്ചോളാം”
**
566 total views, 4 views today