നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
24 SHARES
287 VIEWS

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ്‌ നിമിഷ സജയൻ. മുംബൈയിലെ അംബർനാഥിലാണ് ജനിച്ചതും വളർന്നതും.അച്ഛൻ സജയൻ നായർ മുംബൈയിൽ എഞ്ചിനീയറാണ്. അമ്മ ബിന്ദു. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്കൂളിലായിരുന്നു പഠനം. പഠനകാലത്തു തന്നെ കലാകായികരംഗങ്ങളിൽ നിമിഷ സജീവമായി പങ്കെടുത്തിരുന്നു. ചെറുപ്പം മുതലേ മാർഷ്യൽ ആർട്സ് പഠിക്കാൻ തുടങ്ങി.

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി. തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. കോളേജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നു. ഇക്കാലത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ശ്രീജ എന്ന നായികാകഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു.

സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അഭിനയിച്ച നിമിഷ സജയന് പ്രത്യേക അഭിനന്ദനം ലഭിച്ചിരുന്നു. ഒരു സാധാരണ സ്ത്രീയുടെ പ്രതീകം എന്ന് തന്നെ നിമിഷയുടെ പേരില്ലാത്ത കഥാപാത്രത്തെ വിശേഷിപ്പിക്കാം. തുടർന്ന് അഭിനയിച്ച ‘നായാട്ട്’, ‘മാലിക്’ എന്നീ ചിത്രങ്ങളിലെയും നിമിഷയുടെ റിയലിസ്റ്റിക് അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. നായാട്ടിലെ വോട്ടു ബാങ്കുകൾക്ക് ഇരയാക്കപ്പെടേണ്ടി വരുന്ന സുനിത എന്ന പൊലീസുകാരിയുടെ വൈകാരികത നടിയുടെ കൈകളിൽ ഭദ്രമായിരുന്നു. ഇരുപതുകൾ മുതൽ അൻപത് വയസ്സ് വരെ കടന്നു പോകുന്ന മാലിക്കിലെ റോസിയും ഏറെ കയ്യടി നേടി.

ഇപ്പോഴിതാ വളരെ ക്യൂട്ട് ആയി ഗ്ലാമർ വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന നിമിഷയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. കഥാപാത്രങ്ങൾക്കനുസരിച്ചു കൃത്രിമതയില്ലാതെ അഭിനയിക്കുന്ന നിമിഷ അതിന്റെ പേരിൽ നേരിട്ട സൈബർ അറ്റാക്കുകൾക്കു കണക്കില്ല. നിമിഷ ചിരിക്കില്ല, മേക്കപ്പ് ചെയ്യില്ല എന്നൊക്കെയായിരുന്നു പരിഭവങ്ങൾ. എന്തായാലും ഇത്തരം ചിത്രങ്ങൾ വിമർശകരുടെ വായടപ്പിക്കുന്നത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.