തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ സജയൻ ചലച്ചിത്രരംഗത്ത് എത്തിയത്. ആ ചിത്രത്തിലെ വളരെ സ്വാഭാവികമായ അഭിനയം നിമിഷയ്ക്കു ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡ് ലഭിച്ചു.
ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി . നായാട്ട്,ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മാലിക്, ഒരു തെക്കൻ തല്ലുകേസ് എന്നീ മലയാള ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞു. നിവിൻ പോളി നായകനായ തുറമുഖം ആണ് താരത്തിന്റേതായി റിലീസ് ചെയ്യാനുള്ള ചിത്രം.
തികച്ചും നാടൻ വേഷങ്ങളിലൂടെയാണ് നിമിഷ ശ്രദ്ധ നേടിയതെങ്കിലും മോഡേൺ വസ്ത്രങ്ങളും ഗ്ലാമറസ് ആയ വസ്ത്രങ്ങളും അണിഞ്ഞുകൊണ്ടുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ചുവന്ന ചുരിദാറിൽ അതിമനോഹരിയായി താരം പ്രത്യക്ഷപ്പെടുന്ന ഫോട്ടോ ഷൂട്ട് ആണ് ആരാധക മനം കവരുന്നത്. . അശ്വനി ഹരിദാസ് ആണ് ഫോട്ടോഗ്രാഫർ.