WITNESS (Tamil-2022)
Social Drama-Mind Provoking-Thriller
Streaming on SONYLiv
Ninesh Mohanan
മനുഷ്യനെ മനുഷ്യന് തന്നെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. അത് ഫിസിക്കലി മാത്രം അല്ലാ… മാനസികമായും വേലി തിരിച്ച് വിഭജിച്ചിട്ടുണ്ട് ചില മനുഷ്യര്‍. അവരുടെ ഒക്കെ ഉള്ളിലെ ആ വേര്‍തിരിവിന് ഒറ്റ കാരണമെ ഒള്ളു ജാതി. ആ ജാതി അടിസ്ഥാനമാക്കി ഇന്ന വിഭാഗക്കാര്‍ ഇന്ന ജോലിയെ ചെയ്യാന്‍ പാടുള്ളൂ എന്ന ഒരു വികൃതമായ പൊതുബോധം പല മനുഷ്യരിലും ഉണ്ടാക്കിവെച്ചിട്ടുണ്ട്.
പ്രത്യക്ഷമായും പരോക്ഷമായും നടക്കുന്ന പല സംഭവങ്ങളും എന്തുമാത്രം മനുഷ്യന് അധപതിച്ചുകൊണ്ടിരിക്കുന്നു എന്ന തോന്നിപോകുന്ന ഭീകരമായ അവസ്ഥകള്‍ നമ്മുക്കു മുന്നില്‍ ഇപ്പോഴും നടക്കാറുണ്ട്.
സോഷ്യലി റെലവന്റായ, മൈന്‍ഡ് പ്രൊവോക്കിംഗ് ആയ വിഷയം ചര്‍ച്ച ചെയ്യുന്ന സിനിമയാണ് വിറ്റ്നസ്. ഇവിടെ സാക്ഷി എന്നത് തന്നെ ഒന്നും ചെയ്യാന്‍ പറ്റാതെ നിസ്സഹായതയൊടെ ആരുടെയൊക്കെയൊ പ്ലാനിന്റെ ഭാഗമായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരുപറ്റം ആളുകളെയാണ്. തങ്ങളെ ദ്രേഹിച്ചവര്ക്കെതിരെ എല്ലാ തെളിവുകളും കണ്മുന്നില് ഉണ്ടായിട്ടും നീതി ലഭിക്കാതെപോകുന്ന ആ വിഭാഗം.
ആ വിഭാഗത്തന് നീതി കിട്ടാതെ പോകുമ്പോള്‍ അത് നോക്കി ഇരിക്കുന്ന നമ്മുടെ നീതിപീഠം. അതാണ് ഇന്നത്തെ നമ്മുടെ അവസ്ഥ. അതിന് ഒരു മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നവരെക്കാള് മണ്ടന്മാര് വേറെ ഉണ്ടാകില്ല.
ഒരു തരത്തിലുള്ള ഏച്ചുക്കെട്ടലുകളോ ഗിമ്മിക്കുകളോ ഇല്ലാതെ പറഞ്ഞുപോകുന്ന തിരക്കഥ. അതിന്റെ ഡീസന്റ് ആയ അവതരണം. രോഹിണി ഉള്‍പ്പെടയുള്ളവരുടെ മികച്ച അഭിനയ പ്രടകടനം. ഇതിനെല്ലാം പുറമെ സിനിമയുടെ ക്ലൈമാക്സ്. ഒരു അമ്മ തന്റെ മകന്റെ നീതിക്കുവേണ്ടി പോരാടി തെളിവുകള്‍ ശേഖരിച്ച്, കുറ്റവാളിക്ക് നീതി ലഭിക്കാനുള്ള എല്ലാം കൊണ്ടുവന്നു കോടതിമുമ്പാകെ വയ്ക്കുന്നു.
അവസാനം എന്താണ് സംഭവിക്കുക. സിനിമയുടെ ക്ലൈമാക്സ് ഇന്നിന്റെ ക്ലൈമാക്സ് ആണ്. അത് അല്ലാതെ വേറെ എന്ത് കാണിക്കാനാണ് ക്ലൈമാക്സില്‍. ഇവിടെ ഇങ്ങനെയൊക്കെയാണ് എന്ന് പറഞ്ഞുവച്ച് നിര്‍ത്തുന്നു.മൊത്തത്തില്‍ എന്റര്‍ടെയ്മെന്റ് സിനിമകള്‍ മാത്രമല്ലാതെ സോഷ്യലി റെലവലന്റെ ആയ നല്ല സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ കാണുക ചിത്രം. പടം ഇഷ്ടം ആയി.
NB : എന്റെ മാത്രം അഭിപ്രായം.
Verdict : Superb… Reccommended…