കാര്‍ത്തിക് നരേന്‍റെ ‘നിറങ്ങള്‍ മൂണ്‍ട്രൂ’ ഉടന്‍ റിലീസ് ചെയ്യും

ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴകത്ത് പ്രശസ്തനായ സവിധായക്‍നാണ് കാര്‍ത്തിക് നരേന്‍. ശരത്കുമാര്‍ , അഥര്‍വാ, റഹ്മാന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാര്‍ത്തിക് നരേന്‍ ഒരുക്കുന്ന പുതിയ ചിത്രമായ ‘നിറങ്ങള്‍ മൂണ്‍ട്രൂ’ ഉടന്‍ തീയേറ്ററുകളില്‍ എത്തും. ചിത്രത്തിന് കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡ് U/A സര്‍ട്ടിഫിക്കറ്റ് നല്‍കി. ഹൈപ്പര്‍ലിങ്ക് ത്രില്ലര് വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ നടനും നിര്‍മ്മാതാവുമായ ജയപ്രകാശിന്‍റെ മകന്‍ ദുഷ്യന്ത് ജയപ്രകാശ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കറുപ്പ്, വെളുപ്പ്‌, ചാരം തുടങ്ങിയ മൂന്ന് നിറങ്ങളുടെയും സ്വഭാവങ്ങള്‍ എല്ലാ മനുഷ്യരിലും അന്തര്‍ലീനമാണ് എന്ന് കാണിക്കുന്ന രീതിയിലാണ് ചിത്രത്തിന്‍റെ കഥാഗതി സഞ്ചരിക്കുന്നത്. ധനുഷിനെ നായകനാക്കി കാര്‍ത്തിക് നരേന്‍ സംവിധാനം നിര്‍വ്വഹിച്ച മാരന്‍ ഭേദപെട്ട വിജയമായിരുന്നു. അതേസമയം കാര്‍ത്തിക് നരേന്‍ സംവിധാനം നിര്‍വ്വഹിച്ച നരകാസുരന്‍ എന്ന ചിത്രത്തിന്‍റെ റിലീസ് ഇനിയും തീരുമാനിച്ചിട്ടില്ല. നിര്‍മ്മാതാവ് ഗൌതം മേനോനും ആയുള്ള ചില തര്‍ക്കങ്ങള്‍ ആണ് ചിത്രത്തിന്‍റെ റിലീസ് അനന്തമായി നീണ്ടുപോകാന്‍ കാരണം.

You May Also Like

ഗാന്ധർവ്വം 30 വർഷങ്ങൾ, മോഹൻലാലിനോടുള്ള ആദരസൂചകമായി ‘നെഞ്ചിൽ കഞ്ചബാണമെയ്യും’ എന്ന ഗാനം ഒരുകൂട്ടം ചെറുപ്പക്കാർ പുനഃസൃഷ്ടിച്ചിരിക്കുന്നു

മോഹൻലാലിനെ നായകനാക്കി സംഗീത്‌ ശിവൻ സംവിധാനം ചെയ്ത പ്രണയ ചിത്രമാണ് ‘ഗാന്ധർവ്വം’. കാഞ്ചൻ, ജഗതി ശ്രീകുമാർ,…

കേരളത്തിൽ ആ സിനിമ വിജയിച്ചില്ലെങ്കിലും അതിന്റെ തെലുങ്ക് റീമേക് അവിഭക്ത ആന്ധ്രയിലും സോവിയറ്റ് യൂണിയനിലും സമാനതകളില്ലാത്ത വിജയംനേടി

Bineesh K Achuthan തെലുങ്ക് മെഗാ സ്റ്റാർ ചിരജീവിയുടെ മെഗാ ഹിറ്റ് ചിത്രമായ ” പസിവാഡി…

ട്വിസ്റ്റുകളുടെ പെരുമഴക്കാലം തീർത്ത കൊറിയൻ ത്രില്ലർ !

True Fiction (Korean, Korea, 2018) ട്വിസ്റ്റുകളുടെ പെരുമഴക്കാലം തീർത്ത കൊറിയൻ ത്രില്ലർ! അധികമാരും ഈ…

തൃഷയുടെ വിവാഹം മലയാളിയായ നിർമ്മാതാവുമായോ ?

സൗത്ത് ക്വീൻ എന്ന് ആരാധകർ വിളിക്കുന്ന തൃഷ 40 വയസ്സ് പിന്നിട്ടിട്ടും ഇതുവരെ വിവാഹിതയായിട്ടില്ല, ഉടൻ…