Nirmal Khan

വാലിബൻ കണ്ടു എനിക്കിഷ്ട്ടമായി, ആളുകൾ പറയുന്നത് പോലെ അത്രയ്ക്ക് മോശം സിനിമയൊന്നുമല്ല ഇത്.നമ്മൾ ഒരു ഉത്സവ പറമ്പിൽ പോയി ഒരു നാടകം കാണുന്നത് പോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു സിനിമ തന്നെയാണ് മലൈക്കോട്ടൈ വാലിബൻ. നാടക സ്റ്റേജിൽ ഓരോ രംഗങ്ങൾ മാറുന്ന പോലെ തന്നെയാണ് ഈ സിനിമയും നമ്മുടെ മുന്നിലേക്ക് വരുന്നത്. രംഗപടം മാറുന്നത് പോലെ ഓരോ ഫ്രയിമും നമ്മുടെ മുന്നിലേക്ക്. മുത്തശ്ശി കഥകൾ പോലെ, ഒരു ഫാന്റസി കഥകൾ കാണുന്ന പോലെ നമുക്ക് ആസ്വദിക്കാൻ സാധിക്കും. മുൻവിധികളോടെ സിനിമ കാണാതിരുന്നാൽ ഒരു പരിധി വരെ നിങ്ങൾക്കും ഇഷ്ടമാകും.

      മധു നീലകണ്ഠന്റെ ക്യാമറ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും നന്നായി ബോധിച്ചു.സൗണ്ട് ഡിസൈൻ മികച്ചതായി തോന്നി.മോഹൻലാൽ നന്നായി തന്നെ തൻ്റെ റോൾ ഗംഭീരമാക്കിയിട്ടുണ്ട്. കൂടുതൽ ഇഷ്ട്ടം തോന്നിയത് ചമതകനായി വേഷമിട്ട ഡാനിഷ് സേട്ടിനോടാണ്. രംഗറാണിയായി വേഷമിട്ട സോണാലി കുൽക്കർണി ഡയലോഗ് ഡെലിവറി കൊണ്ടും,അഭിനയം കൊണ്ടും പരമാവധി വെറുപ്പിച്ചിട്ടുണ്ട്. ആക്ഷൻ കോറിയോഗ്രഫി എടുത്തു പറയേണ്ട ഒന്നാണ് ഈ സിനിമയിൽ.

ഞാൻ മുകളിൽ പറഞ്ഞത് പോലെ നാടകത്തിലെ പോലെ തന്നെയാണ് ഈ സിനിമയിലെ ഓരോ ഡയലോഗുകളും പ്രെസെന്റ് ചെയ്തിരിക്കുന്നത്. ആ രീതിയിൽ അതായത് ഒരു നാടകം സ്റ്റേജിൽ കാണുന്നത് പോലെ നിങ്ങൾ ആസ്വദിക്കാൻ ശ്രമിക്കുകയാണെങ്കിൽ നിങ്ങൾക്ക് മികച്ച ഒരു സിനിമ അനുഭവം തന്നെ കിട്ടും.എന്നാൽ നാടകം പോയി കാണൂ എന്ന് ചോദിക്കാൻ ഉദ്ദേശിക്കുന്നവരോട് ഈ സിനിമ ഒരു നാടകമായി ഇറങ്ങിയാൽ ഉറപ്പായും ഞാൻ പോയി കാണും. എന്ന് കൂടി പറഞ്ഞു കൊള്ളുന്നു.

പടത്തിന്റെ അവസാന 35 മിനിറ്റ് നിങ്ങളെ ഞെട്ടിക്കും. അമ്മാതിരി ക്രാഫ്റ്റാണ്.എങ്ങിനെയാണ് ഇത് പോലെ വിഷ്വലുകൾ പ്ലാൻ ചെയ്യാൻ സാധിക്കുന്നത് ? എങ്ങിനെയാണ് ഇത് പോലെ ഒരു ഒരു ഉത്സവ മുഹൂർത്തം ഭാവനയിൽ നിന്നും അഭ്രപാളികളിലേക്ക് പകർത്താൻ കഴിയുന്നത് ? എങ്ങിനെയാണ് ഇത്രയും ആളുകളെ വെച്ചു ഇത് പോലെ ക്ളൈമാക്ക്സ് രംഗങ്ങൾ ഒരുക്കാൻ സാധിക്കുന്നത് ? . ആ സമയത്തു വരുന്ന ഓരോ ഏരിയൽ ഷോട്ടുകൾക്കും എന്തൊരു ഭംഗിയാണ്. ലിജോ സിനിമകളിൽ മാത്രം കാണാൻ സാധിക്കുന്ന ഒരു മാജിക്ക് തന്നെയാണ് നിങ്ങളെ അവസാന മുപ്പത്തി അഞ്ചു മിനിറ്റിൽ കാത്തിരിക്കുന്നത്.

സിനിമയ്ക്ക് വേഗത പോരാ എന്ന് പല ആളുകളും പറയുന്നത് തിയറ്ററിൽ വെച്ച് തന്നെ കേട്ടിരുന്നു. പല സ്ഥലങ്ങളിലും ട്രിം ചെയ്യാൻ സാധിക്കുന്ന രംഗങ്ങളും ഉണ്ടായിരുന്നു.എന്നിട്ടും അതും വെച്ച് തന്നെയാണ് സിനിമ മുന്നോട്ടു പോകുന്നത്. എൻ്റെ ഊഹം ശരിയാണെങ്കിൽ എഡിറ്റിങ് ടേബിളിൽ ലിജോ ഉണ്ടായി കാണില്ല. ആശാനേ ലോകോത്തര ക്രിയേറ്റർ ആക്കാൻ ശിഷ്യൻ പാപ്പച്ചൻ തന്നെ അതൊന്നും കളയണ്ട എന്ന് പറഞ്ഞു കാണും. മെക്കാളെ പ്രഭുവിന്റെ അടുത്ത് വന്നതിനു ശേഷം സിനിമ ആവശ്യപ്പെടുന്ന വേഗത കൈവരിക്കുന്നുമുണ്ട്.ഈ സിനിമ നിങ്ങൾ തിയറ്ററിൽ തന്നെ പോയി കാണണം . എന്നാൽ മാത്രമേ മികച്ച ഒരു സിനിമ അനുഭവം നിങ്ങൾക്ക് കിട്ടൂ.ഇതൊരു റിയലിസ്റ്റിക്ക് സിനിമയെ അല്ല….ഇതൊരു ഫിക്ഷൻ സിനിമയാണ്.മുൻവിധികൾ ഒഴിവാക്കി ഒന്ന് കാണാൻ ശ്രമിക്കൂ.

You May Also Like

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ. Bineesh K Achuthan സൗത്തിന്ത്യൻ പ്രേക്ഷകർക്ക് ഒരുകാലത്ത് ബ്രഹ്മാണ്ഡം എന്ന…

ഇന്ത്യൻ സിനിമ ഹോളിവുഡിന് മുന്നിൽ തല ഉയർത്തി നിൽക്കുകയാണ്, അതാണ് “വിക്രാന്ത് റോണ”

VIKRANT RONA Arun Paul Alackal അത്രയൊന്നും പുതുമയില്ലാത്ത കഥയിൽ, ഒരുപക്ഷേ മിക്കവർക്കും പ്രെഡിക്റ്റബിൾ ആയി…

“മദ്യപിച്ചു ലക്കുകെട്ട് വന്നിരുന്ന അദ്ദേഹത്തെ നാറിയിട്ട് അവിടെ ഇരിക്കാൻ പോലും വയ്യായിരുന്നു… ഇയാൾ ഇതെന്താ ഇങ്ങനെ ? ” മന്ത്രി ഇതിഹാസമെന്നു വിശേഷിപ്പിച്ച രഞ്ജിത്തിനെ കുറിച്ചുള്ള പ്രസാധകയുടെ കുറിപ്പ് വീണ്ടും ചർച്ചയാകുന്നു

മന്ത്രി ഇതിഹാസമെന്നു വിശേഷിപ്പിച്ച രഞ്ജിത്തിനെ കുറിച്ചുള്ള പ്രസാധകയുടെ കുറിപ്പ് വീണ്ടും ചർച്ചയാകുന്നു പ്രസാധകയും എഴുത്തുകാരിയുമായ എം…

പരിയേറും പെരുമാൾ, കർണ്ണൻ അണ്ണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ ചിത്രത്തിന്റെ ട്രെയ്‌ലർ

പരിയേറും പെരുമാൾ, കർണ്ണൻ അണ്ണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന…