13 ???????????????????? ???????? ???????? ????????????????????????????????????????????????????

Nirmal Nirmal

സിനിമയെക്കുറിച്ച് പറയുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങൾ പറയാം …. ആദ്യം തന്നെ 20l0 ന് ശേഷം തീയേറ്ററിൽ പോയി സിനിമ കണ്ടു തുടങ്ങിയ ഒരൊറ്റ ഒരുത്തൻ പോലും ഈ സിനിമയെ വിലയിരുത്തരുത്.⚜കാരണം മൾട്ടി സ്റ്റാർ ചിത്രങ്ങൾ മാത്രം കുത്തക ആയി വെച്ചിരുന്ന അത്തരം തിയേറ്റർപ്രകമ്പനം ആദ്യമായും അവസാനമായും കയ്യേറിയ സിംഗിൾ സ്റ്റാർ മൂവി എന്ന് മാധ്യമങ്ങളെക്കൊണ്ട് റിപ്പോർട്ട് ചെയ്യിച്ച ചിത്രമാണ് വീര പഴശ്ശിരാജ. അതും ബാൽക്കണി ടിക്കറ്റിന് പോലും 100 രൂപാ മുകളിൽ ഇല്ലാതിരുന്ന കാലത്ത് ,മൾട്ടി തീയേറ്റേഴ്സോ ,ഓൺലൈൻ പ്രമോഷൻ സോ ഒന്നുമില്ലാതിരുന്ന സമയത്ത് ഈ സിനിമ ഉണ്ടാക്കിയ ഓളം ,,, അതിന്റെ റേഞ്ച് അത് അന്ന് നേരിട്ട് കണ്ടവർക്കേ അറിയൂii. രാജമാണിക്യത്തിന് ശേഷമുള്ള INDUSTRY HIT “20-20 ” യുമായി ഒരു ചെറിയ താരതമ്യത്തിലൂടെ ഈ പോസ്റ്റ് തുടങ്ങാം .

???????? അത് വരെ മലയാളം കണ്ട ഏറ്റവും വലിയ റിലീസ് .128 തീയേറ്റർ
???????? പഴശ്ശിരാജ 13 തീയേറ്ററിൽ 70 ദിവസം .. എന്നാൽ ട്വൻറി-ട്വന്റി11 തീയേറ്ററിൽ 70 ദിവസം
???????? പഴശ്ശി 100 ദിവസം തികച്ചത് 5 സെൻററുകളിൽ 20-20 ( 1 +) തീയേറ്ററിലാണ് 100 ദിവസം തികച്ചത് .
???????? കഥ പറയുമ്പോളിന് ശേഷം 50 ദിവസം ബാംഗ്ലൂരിൽ ഓടിയ മലയാള സിനിമ .
????????UAE യുടെ ചരിത്രത്തിൽ ആദ്യമായി 50 ദിവസം ഓടിയ മലയാളസിനിമ . ……….
???????? പഴശ്ശിരാജയുടെ തമിഴ് വേർഷൻ (7+) ദിവസം കൊണ്ട് ചെന്നൈയിൽ നിന്ന് നേടിയ 31 ലക്ഷം മറികടക്കാൻ പുലി മുരുകനോ, ലൂസിഫറിനോ പോലും ഇന്നും സാധിച്ചില്ല
???????? USA യിലെ ഒറ്റ ലൊക്കേഷനിൽ നിന്ന് മാത്രം പഴശ്ശി നേടിയത് (18 + )ലക്ഷം ട്വന്റി – ട്വൻറി 4 ലൊക്കേഷനിൽ നിന്ന് 19 ലക്ഷം .
???????? റിലീസ് ദിവസം ലഭിച്ചത് ഒന്നരക്കോടി
????????7-ആം ദിവസം 4 കോടി 30 ലക്ഷം ഷെയർ
???????? 27ആം നാൾ 11 കോടി 25 ലക്ഷം ഗ്രോസ് വർഷങ്ങൾക്ക് ശേഷം എത്തിയ ദൃശ്യം 28 ആം ദിവസം 10 കോടിയാണ് പിന്നിട്ടത് എന്നത് ഓർക്കണം.????????
????????സാറ്റലൈറ്റ് വിറ്റ് പോയത് 2 കോടി 60 ലക്ഷം രൂപക്ക് ..ട്വൻറി-ട്വൻറി വിറ്റ് പോയത് 2 കോടി 25 ലക്ഷം രൂപക്ക്
????????തിരുവനന്തപുരത്ത് റെക്കോഡ് കളക്ഷൻ .
???????? കരുണാനിധിക്ക് വേണ്ടി പ്രദർശിപ്പിച്ച മലയാള സിനിമ
????????സിനിമയെ പ്രശംസിച്ച് ബ്രട്ടീഷ് MP
???????? ആ വർഷത്തെ ഇയർഎൻഡിംഗ് റിപ്പോർട്ട് പ്രകാരം A CLASS നിന്ന് മാത്രം 70 ദിവസം കൊണ്ട് 20 കോടി, അങ്ങിനെ ലഭിച്ച തെളിവുകൾ പ്രകാരം കണ്ണും പൂട്ടി നോക്കിയാൽ പോലും ടോട്ടൽ 49 കോടിയെങ്കിലും അന്ന് പഴശ്ശിരാജ വാരിക്കൂട്ടിയിട്ടുണ്ടാവണം………..????????

???? ഇത്രയും നേട്ടങ്ങൾ കൊയ്ത് ചരിത്രമായ മറ്റേത് സിനിമയുണ്ട് ?

⛔ഇനി സിനിമയിലേക്ക് ⛔

▪️പഴശ്ശിരാജ ചരിത്രമാണ്.. തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലോ ഉണ്ടാകില്ല.
അഗ്നിപോലെ ജ്വലിക്കുന്ന സത്യം.????
പഴശ്ശിരാജ സിനിമയും അതുപോലെയാണ്.മലയാള സിനിമ ഉള്ളിടത്തോളം ഇതിന്‍റെ മാറ്റിന് ഇനിയൊരു തിരുത്തലുണ്ടാകില്ല.. മലയാള സിനിമയുടെ നെറുകയില്‍ പൊന്‍‌കിരീടം ചൂടി പഴശ്ശി മഹാരാജാവ് തലയുയര്‍ത്തി നില്‍ക്കും????

▪️ചില ഓർമ്മകൾ പറയാതെ വയ്യ .. ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യണ്ട സിനിമ കാത്തിരുന്ന് ഒക്ടോബർ 16 ന് തിയേറ്ററിലെത്തുമ്പോള്‍ പ്രേക്ഷകര്‍ ഗോകുലം ഗോപാലന് ജയ് വിളിക്കുന്നതു കാ‍ണാമായിരുന്നു.. ഒരു മലയാള സിനിമയ്ക്ക് അദ്ദേഹം 20 കോടിയോളം മുടക്കിയെങ്കില്‍, അത് വെറുമൊരു ധൂര്‍ത്തായിരുന്നില്ലെന്ന് ഈ സിനിമ കണ്ടപ്പോള്‍ ബോധ്യപ്പെട്ടു.????????ഓരോ നിമിഷവും ആവേശഭരിതമാക്കുന്ന അത്ഭുത സിനിമയാണ് കേരളവര്‍മ പഴശ്ശിരാജ.✨️

▪️ റിലീസിന് 2 ദിവസം മുമ്പ് ടിക്കറ്റുകൾ തീർന്നു. ഇക്കയുടെ ആരാധകരുടെ തിരക്കും ആഘോഷങ്ങളും തിയേറ്ററിനുള്ളില്‍ കടക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കി. സിനിമ തുടങ്ങി ‘പഴശ്ശിരാജ’ എന്ന ടൈറ്റില്‍ തെളിഞ്ഞപ്പോള്‍ രജനീകാന്ത് ചിത്രങ്ങളുടെ റിലീസിന് തുല്യമായ പ്രതികരണം.. വര്‍ണക്കടലാസുകള്‍ കീറിപ്പറത്തുന്നവര്‍.???? സ്ക്രീനിനു മുന്നില്‍ നൃത്തം ചവിട്ടുന്നവര്‍.???? ആര്‍പ്പുവിളികള്‍.????
കേരളത്തിൽ തന്നെ ആണോ ഇതു സംഭവിക്കുന്നതെന്ന് സത്യം പറഞ്ഞാൽ അമ്പരന്നു പോയി.????????
മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും ഗംഭീരമായ സ്വീകരണം.. പെട്ടി കൊണ്ട് വന്നപ്പോൾ സ്വീകരിക്കാൻ വെള്ള ഉടുപ്പിട്ട 500 പേർ … (മോഹന്‍ലാലിന് നന്ദി എഴുതിക്കാണിക്കുമ്പോള്‍ വലിയ കൂവല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ആരാധകര്‍ കയ്യടിയോടെയാണ് അത് സ്വീകരിച്ചത്.???????????? പക്ഷേ, പഴശ്ശിരാജയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഹന്‍ലാലിന്‍റെ അവതരണം ആരാധകബഹളത്തില്‍ മുങ്ങിപ്പോയി.

▪️എം ടി തന്‍റെ രചനാശൈലിയില്‍ കാതലായ മാറ്റം വരുത്തിയ സിനിമയാണ് പഴശ്ശിരാജ. ഈ സിനിമ ‘ഡയലോഗ് ഓറിയന്‍റഡ്’ അല്ല. ഒരു വിഷ്വല്‍ ട്രീറ്റ് എന്നു പറയാം..

????പഴശ്ശി എന്ന കഥാപാത്രമായി

അതിഗംഭീരമായ ഒരു പകര്‍ന്നാട്ടമാണ് മഹാനടന്‍ നടത്തിയിരിക്കുന്നത്.????????❤️ ‘പഴശ്ശിയുടെ പോരാട്ടങ്ങള്‍ ബ്രിട്ടീഷ് കമ്പനി കാണാന്‍ പോകുന്നതേയുള്ളൂ’ എന്ന് പഴശ്ശിരാജ പറയുമ്പോള്‍ പ്രേക്ഷകശരീരങ്ങളിലൂടെ ഊര്‍ജ്ജത്തിന്‍റെ ഒരു മഹാപ്രവാഹം ഇരമ്പിയെത്തുന്നു…????

♦️ഹരിഹരന് നൂറില്‍ നൂറുമാര്‍ക്കും നല്‍കാം ഈ പ്രയത്നത്തിന്.????
◾ഇതിൽ റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ സംവിധാനത്തെ പരാമര്‍ശിക്കാതെ വയ്യ ????????????????????
▪️ഒ.എൻ. വി യുടെ വരികൾക്ക് ഇളയരാജയുടെ സംഗീതവും മനോഹരം. .. വടക്കൻ വീരഗാഥക്ക് ശേഷം ഇതുപോലെ ഒരു സിനിമ കണ്ടിട്ടില്ല.ധീരനായ ഈ പോരാളിയുടെ ഓര്‍മ്മകള്‍ ‘ഹരിഹരന്‍ – എം ടി – മമ്മൂട്ടി’ ത്രയത്തിന്‍റെ ഈ മഹാസംരംഭത്തിലൂടെ കൂടുതല്‍ ജ്വലിക്കട്ടെ…

???? പഴശ്ശിരാജ എന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയ ശേഷം കൊച്ചിയിലെ ഒരു പത്ര സമ്മേളനത്തിൽ പഴശ്ശി ഒരു വൻ വിജയമായിരുന്നെന്നും 20 കോടി ലാഭം കിട്ടിയെന്നും പ്രൊഡ്യൂസർ ഗോകുലം ഗോപാലൻ പറഞ്ഞപ്പോൾ, ഡയറക്ടർ ഹരിഹരൻ പറഞ്ഞത് വിജയം ആകുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ ഒരു വിജയം ആകുമെന്ന് കരുതിയില്ല എന്നാണ്???????? (2 വീഡിയോയും യൂട്യൂബിൽ ലഭ്യമാണ്). ????????

20+ കോടി മുതൽ മുടക്കിയ ചിത്രത്തിൽ ലാഭം കിട്ടണമെങ്കിൽ അതിന്റെ കളക്ഷൻ 47 കോടിക്ക് മുകളിലെങ്കിലും വരണം . അത് ഡിറക്ടറും, സംവിധായകനും എഴുതി വെച്ചോ, മാസികകളുടെ അഭിമുഖങ്ങളിൽ പരാമർശിച്ചോ അല്ല സ്വന്തം നാവ് കൊണ്ട് ജനത്തോട് നേരിട്ട് പറഞ്ഞ് ഇന്നും അഭിമാനം കൊള്ളുന്ന, ഈ സിനിമയാണ് കുറേ ഓൺലൈൻ പൈതങ്ങൾ ഇന്നും സഹിക്കാൻ കഴിയാത്ത പിരിമുറുക്കം കൂടി ഫ്ലോപ്പ് ആണെന്ന് പോലും വരുത്തി തീർക്കാൻ കഠിനമായി ശ്രെമിക്കുന്നത്.????ആഞ്ഞു സ്രെമിച്ചോളൂ.. ശ്രെമം കഴിയുമ്പോൾ പഴശ്ശിയുടെ ഒരു രോമം എങ്കിലും നേടിയതായി നിങ്ങൾക്ക് തന്നെ തോന്നണം എന്ന് മാത്രം.ചരിത്രവും ബ്രഹ്മാണ്ടവും ഒന്നിച്ച മോളിവുഡിന്റെ ഒരേ ഒരു അടയാളമായി ഇന്നും നിലനിൽക്കുന്ന കേരളക്കരയുടെ വീരപ്പഴശ്ശിക്ക് ഇന്ന് 13ആം വാർഷികം.. അഭിമാനം

Leave a Reply
You May Also Like

“വീടിനടുത്തുള്ള സുഭാഷ് ചേട്ടന്റെ സലൂണിൽ വച്ചാണ് രജനിയുടെ മുഖം ഞാനാദ്യമായി കാണുന്നത്”, കുറിപ്പ്

സ്റ്റൈൽ മന്നന് പിറന്നാൾ ആശംസകൾ ….. തലൈവർ @ 72 Bineesh K Achuthan സൂപ്പർ…

10 വയസുള്ള ഒരു പെൺകുട്ടി അച്ഛനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് മനസിലാക്കാൻ നിങ്ങള്ക്ക് സാധിക്കുമെന്ന് തോന്നുന്നില്ല

രമേശ് പിഷാരടി നായകനായി അഭിനയിച്ച സർവൈവൽ ത്രില്ലർ ആണ് നോ വേ ഔട്ട്. ചിത്രം വളരെ…

സുന്ദർ.സി നായകനായ ‘തലൈനഗരം 2’ ഒഫീഷ്യൽ ടീസർ

സുന്ദർ.സി നായകനായ ‘തലൈനഗരം 2’ ഒഫീഷ്യൽ ടീസർ. ദൊരൈ V Z സംവിധാനം ചെയ്ത ചിത്രത്തിൽ…

വാരിസുവിന് വേണ്ടി വിജയ് മേടിച്ച പ്രതിഫലം ആരാധകരെ ഞെട്ടിച്ചു

തമിഴ് സിനിമാലോകത്തെ രാജാവായ ദളപതി വിജയുടേതായി അവസാനം റിലീസ് ചെയ്ത ബീസ്റ്റ് സമ്മിശ്ര പ്രതികരണങ്ങൾ നേടി…