Nirmal Nirmal

അറിയാമല്ലോ..മാസ്സ്,ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് രഞ്ജി പണിക്കർ എന്ന ഇത്രത്തോളം പ്രേക്ഷകരുടെ ഇഷ്ട്ട തിരക്കഥാകൃത്തായി മാറിയത്. ആ രഞ്ജി പണിക്കർ, അന്നും ഇന്നും തന്റെ മനസിലുള്ള ഹീറോ മമ്മൂട്ടി ആണന്ന് ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്.രഞ്ജി സർന്റെ ഏകലവ്യൻ നമ്മുടെ മെഗാസ്റ്റാറിനെ മാത്രം മനസിൽ കണ്ട് എഴുതിയ കഥയായിരുന്നുവെങ്കിലും അത് നടക്കാതെ പോയി.പിന്നീട് സുരേഷ് ഗോപിയുടെ ഓൾ ടൈം ബ്ലോക്ക്‌ബസ്റ്റർ മൂവിയായ കമ്മീഷ്ണറിന്റെ വലിയ വിജയത്തിന് ശേഷമാണ് മമ്മൂക്കക്കൊപ്പം രണ്‍ജി പണിക്കറും ഷാജി കൈലാസും ഒന്നിച്ചത്.ആ സിനിമയായിരുന്നു, പാട്ടും,കോമഡിയും,പ്രണയവും ഒന്നും ഇല്ലാതെ വന്ന് ചുമ്മാ ചരിത്രം തന്നെ തിരുത്തിക്കുറിച്ചിട്ട് പോയ സാക്ഷാൽ നമ്മുടെ ഈ KING.

രഞ്ജി പണിക്കരുടെ കരിയറിലെ മികച്ച തിരക്കഥകളില്‍ ഒന്നുകൂടിയായിരുന്നു ദി കിംഗ്..ചിത്രം മമ്മൂക്കക്കും ഷാജി കൈലാസ് സർനും,രഞ്ജി സർനും വലിയ നേട്ടങ്ങൾ തന്നെ ഉണ്ടാക്കുകയും ചെയ്തിരുന്നു.അതേസമയം ജോസഫ് അലക്‌സ് എന്ന മമ്മൂട്ടി കഥാപാത്രം എങ്ങനെയാണ് ഉണ്ടായതെന്ന് രണ്‍ജി പണിക്കര്‍ തുറന്നുപറഞ്ഞിരുന്നു. അധികം ആരും അത് കേട്ട് കാണാനും സാധ്യത ഇല്ല എന്നാണ് ???????????????? ???????????????????????????????????? ടീമിന്റെ വിശ്വാസവും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഇക്കാര്യം പറഞ്ഞത്..

▪️സുരേഷ് ഗോപിയെ വെച്ചുളള നാല് സിനിമകള്‍ക്ക് ശേഷം ഇനിയൊരു മമ്മൂട്ടി ചിത്രം ചെയ്യാം എന്ന് അന്ന് താനും ഷാജി കൈലാസും തീരുമാനിച്ചതായി രണ്‍ജി പണിക്കര്‍ പറയുന്നു. അന്ന് ആ കൂട്ടുകെട്ടില്‍ നിന്നുംമാറിയൊരു ചിത്രം എടുക്കുക എന്നത് വെല്ലുവിളിയായിരുന്നു. കാരണം വിജയചിത്രങ്ങൾ മാത്രം പ്രേക്ഷകർക്ക് നൽകി വിശ്വാസമുറപ്പിച്ച അതേ സംവിധായകനും,അതേ തിരക്കാധാകൃത്തും മറ്റൊരു സൂപ്പർ സ്റ്റാറുമായി ഒന്നിക്കുമ്പോൾ ഇതുവരെ ജനങ്ങൾ കണ്ടതിനും കേട്ടതിനുമൊക്കെ,പെർഫോമൻസ് കൊണ്ടും..മറ്റെല്ലാ തരത്തിലും മുകളിൽ നിക്കണമല്ലോ..

അങ്ങനെ ഒരു ദിവസം എറണാകുളത്തെ ഞങ്ങളുടെ സുഹൃത്തിന്റെ അടുത്തേക്ക് പോയി. അടുത്ത പ്രോജക്ട് ഏതാണെന്ന് അവന്‍ ചോദിച്ചു. മറുപടിയായി ഇനി ആരെയാണ് ഒരു പോലീസ് കമ്മീഷണറിന് മുകളില്‍ നിര്‍ത്തേണ്ടതെന്ന് എനിക്ക് ഒരു സൂചനയും ഇല്ലെന്ന് ഞാന്‍ പറഞ്ഞു.അപ്പോള്‍ ഷാജി പറഞ്ഞു എന്തുക്കൊണ്ട് ഒരു കളക്ടറുടെ കഥ പറഞ്ഞുകൂടാ.. അത് മുന്‍ സിനിമകളുടെ ആവര്‍ത്തനമാകുമെന്ന് എനിക്ക് തോന്നിയതിനാല്‍ ഞാന്‍ ഉടനെ വേണ്ട എന്ന് പറഞ്ഞു.എന്നാല്‍ പിന്നീട് ഈ കളക്ടർ തീം നല്ലതാണെന്ന് തോന്നുകയും ഞങ്ങള്‍ ചിന്തിക്കാനും തുടങ്ങി.

▪അന്ന് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ എനിക്ക് വളരെയധികം ഗവേഷണങ്ങള്‍ നടത്തേണ്ടിവന്നു. ഞാന്‍ വ്യക്തിപരമായി എന്റെ ഉള്ളുകൊണ്ട് ആഗ്രഹിച്ച ഒരു കളക്ടർ തന്നെയായിരുന്നു, ഞാൻ എഴുതി ഉണ്ടാക്കിയ ജോസഫ് അലക്‌സ് എന്ന Character എന്നും രണ്‍ജി പണിക്കര്‍ പറയുന്നു. ഒരു ഡിസ്ട്രിക്‌ട് കളക്ടർ എന്ന പൊസിഷന്റെ ശക്തി സാധാരണ ആളുകള്‍ അതിന്റെ എല്ലാ അർഥത്തിലും അറിയണമെന്നും, ഒരു ജില്ലയിൽ ഉണ്ടായേക്കാവുന്ന അപകടകരമായ പ്രതിസന്ധികൾ, എങ്ങനെ സ്മാർട്ട് ആയും,ഫലപ്രദമായും പരിഹരിക്കാമെന്നുമൊക്കെ അറിയാവുന്ന ഒരു Characterനെ ചിത്രീകരിക്കണമെന്നും ഞാന്‍ വല്ലാതെ ആഗ്രഹിച്ചു.

▪️ ഇതിലെ കളക്ടറുടെ മാസ്സ്,സ്റ്റൈലിഷ് മാനറിസങ്ങളും ജോസഫ് അലക്സ് എന്ന ആ പേരും നിർദേശിച്ചത് ഷാജി തന്നെയായിരുന്നു.

▪️ഈ കഥാപാത്രം ഉദ്ദേശിക്കുന്നത് രീതിയിൽ ചെയ്യാൻ കഴിഞ്ഞാൽ ചെയ്താല്‍ അത് തെലുങ്കില്‍, ഇരുവരുടെയും മുൻചിത്രമായ കമ്മീഷ്ണറിന് ലഭിച്ചതിനേക്കാള്‍ എന്ത് കൊണ്ടും വലിയ സ്വീകാര്യത കിട്ടുമെന്ന് ഷാജിക്ക് നല്ല ഉറപ്പുണ്ടായിരുന്നു,.

ലക്ഷ്യം തെറ്റിയില്ലാ..ഞങ്ങൾ ഉദ്ദേശിച്ചതിനും ഒരുപടി മുകളിൽ ജോസഫ് അലക്സ് എന്ന ആ Power, സമ്പൂർണ്ണ തൃപ്തിയോടെ തന്നെ ഞങ്ങൾക്ക് ബിഗ് സ്‌ക്രീനിൽ കഴിഞ്ഞു.., മമ്മൂട്ടി എങ്ങനെ അത് ക്രീയേറ്റ് ചെയ്തു എന്നറിയാതെ ഞങ്ങൾ അത്ഭുതത്തോടെ ആ വലിയ വിജയത്തെ നോക്കി കണ്ട്, മനസ്സ് നിറഞ്ഞ് അങ്ങനെ അങ്ങ് നിൽക്കുവാണ് അന്ന് ചെയ്തത്.മലയാളത്തിൽ അന്ന് വരെ ഉണ്ടായിരുന്നതിനേക്കാളൊക്കെ, ഈ പൌരുഷം ഞങ്ങളുടെ ചിത്രത്തെ വലിയ വിജയമാക്കി മാറ്റി.

മറ്റ് രണ്ട് ഇന്‍ഡസ്ട്രികളില്‍ അതിന്റെ അവകാശങ്ങള്‍ വിറ്റ് മാത്രം,സിനിമ അതിന്റെ മുഴുവൻ ചെലവ് വീണ്ടെടുത്തത് കൂടി ഞാൻ കണ്ടപ്പോൾ, അന്ന് ഷാജി കൈലാസ് പറഞ്ഞത് എത്ര ശരിയാണെന്ന് ഞാന്‍ കണ്ടറിഞ്ഞു.വെറും മഷികൊണ്ട് എഴുതി വെക്കുന്ന, എന്നെപ്പോലുള്ളവരുടെയൊക്കെ വെക്തി സങ്കൽപ്പങ്ങളെ, നമ്മൾ സാധാരണ ഒരു നടനിൽ കാണുന്നപോലെ ഡയലോഗ് കാണാപ്പാടം പഠിച്ച് അത് ക്യാമറക്ക് മുൻപിൽ അവതരിപ്പിക്കാതെ.. [അല്ല അത് പോലും.. ഇന്നും പല താരങ്ങളും ചെയ്യുന്നത് പെടാപ്പാട് പെട്ടിട്ടാണ് എന്ന് ഓർക്കണം കേട്ടോ ..( ചെറിയ ചിരി )]

അങ്ങനുള്ള സാഹചര്യങ്ങൾ മലയാളസിനിമയിൽ നിലനിൽക്കേ തന്നെയാണ് ഈ നടൻ , നമ്മൾ മനസ്സിൽ കാണുന്ന.. അല്ലെങ്കിൽ ഒരു എഴുത്തുകാരൻ കാണാൻ ആഗ്രഹിക്കുന്ന.. അത്തരം സങ്കല്പങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങി ചെന്ന് അതിനെ Catch ചെയ്യുക.. അതിന് നമ്മൾ ആഗ്രഹിക്കുന്ന അതേ മീറ്ററിൽ.. അല്ലേൽ അതിനും മുകളിൽ ഒരു സൃഷ്ട്ടാവിനെപ്പോലെ ജീവനും, ശബ്ദവും, ഒരു സ്വഭാവവും നൽകുക.. എന്നൊക്കെ പറഞ്ഞാൽ,അയാൾക്ക് അത് എങ്ങനെ കഴിയുന്നു എന്നുള്ളത് ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യം തന്നെയാണ്..” വേണേൽ എല്ലാ മലയാളിയേം പോലെ ഒരു താൽക്കാലിക ഉത്തരം പറയാം.. ” അതാണ് മമ്മൂട്ടി എന്ന നടൻ ” പക്ഷേ ആ ഉത്തരത്തിൽ ഒന്നും അയാളിലെ നടനെ അറിഞ്ഞ ഞാൻ തൃപ്ത്തനല്ല…(ചിരി..) എനിക്ക് തോന്നുന്നു..ലോകത്തെ എല്ലാ ഇൻഡസ്ട്രികളിലും ഇങ്ങനെ ഒരു നടനുണ്ട്.. പക്ഷേ നമ്മൾ മലയാളികൾക്ക് ഒന്ന് കാലിന്മേൽ കാലും കയറ്റിവെച്ച്, തല ഒക്കെ ഒന്ന് എടുത്ത് പിടിച്ച്..(ചെറുചിരി)അല്പം ആട്യത്തത്തോടെ എവിടെയും.. ഒരു പേര് പറയാനുണ്ടെങ്കിൽ അത് എന്റെ പ്രിയ സുഹൃത്ത് Mammootty തന്നെയാണ്.” രണ്‍ജി പണിക്കര്‍ സന്തോഷത്തോടെ കൈ കൂപ്പി വണങ്ങി പറഞ്ഞ് നിർത്തി

Leave a Reply
You May Also Like

പ്രകൃതിയുടെയും മനുഷ്യശരീരത്തിന്‍റെയും ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ‘ഒബ്സെസ്ഡ്’

Lipin Kannan സിനിമാപരിചയം Obsessed korean movie പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു മനുഷ്യന്‍റെ…

ശുദ്ധമായ സൌഹൃദത്തിൽ പ്രണയത്തിനും കാമത്തിനും ഒരു സ്ഥാനവുമില്ല, അത്തരം ബന്ധങ്ങളെ ഇഷ്ടപ്പെടുന്നവർ ഈ സിനിമ കാണുന്നത് അവർക്ക് ഒരു നല്ല അനുഭവമായിരിക്കും

Thulasi Gonginikariyil ന്റെ കുറിപ്പ് അമ്മയും മകനും തമ്മിലും, അച്ഛനും മകളും തമ്മിലും ഉള്ള ബന്ധങ്ങളിൽ…

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ചിത്രങ്ങളുമായി മോഡലും നർത്തകിയുമായാ നേഹ സിങ്

ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഇൻസ്റ്റാഗ്രാം താരമാണ് നേഹ സിംഗ്. 37 വയസ്സുള്ള താരം മുംബൈയിലാണ് ജനിച്ച് വളർന്നത്.…

ചെയ്യുന്നതൊക്കെ സാങ്കേതിക മാരക സിനിമകൾ, എന്നാലോ സ്വന്തമായി സെൽഫോണോ ഇമെയിൽ അക്കൗണ്ടോ പോലും ഇല്ല ക്രിസ്റ്റഫർ നോളന്

ആഖ്യാനരീതിക്കും ആവിഷ്കാരത്തിലെ പരീക്ഷണങ്ങൾക്കും വളരെയധികം നിരൂപക പ്രശംസ നേടിയ സംവിധായകൻ കൂടിയായ ക്രിസ്റ്റഫർ നോളന്റെ മിക്ക…