പ്രത്യേക ആരോഗ്യപ്രശനങ്ങൾ ഒന്നുമില്ലാത്തവർക്ക് പേടിക്കാൻ ഒന്നുമില്ല കോറോണയിൽ, ഇതിലും ഭീകരമാണ് ഇവിടെ ക്ലൈമറ്റ് മാറുമ്പോൾ ഉണ്ടാകുന്ന പനി

0
256

Nirmal Thomas 

കൊറോണക്കാലം

ഒരു മാസത്തെ കൊറോണ പോസിറ്റീവിന് ശേഷം ഇന്നാണ് കൊറോണ നെഗറ്റീവ് ആയത്. കഴിഞ്ഞ മാസം അതായത് ഏപ്രിൽ 10നു ചെറിയ പനിയും മേലുവേദനയും അനുഭപ്പെട്ടപ്പോൾ ലൈഫ് ലൈൻ ഹോപിറ്റലിൽ പോയി ടെസ്റ്റ്‌ കൊടുത്തു. രണ്ട് ദിവസം മേലുവേദന ഉണ്ടായിരുന്നു പനി കാര്യമായി ഉണ്ടായില്ല. രണ്ടാം ദിവസം രുചിയും മണവും നഷ്ടപ്പെട്ടു. പ്രത്യേകിച്ച് ഒന്നും ചെയ്തില്ല നന്നായി ഭക്ഷണം കഴിച്ചു നന്നായി കിടന്നുറങ്ങി. സ്വാഭാവികമായും മേലുവേദന ഉള്ളപ്പോൾ ഉറങ്ങിപോകും കൂടെ പാരസെറ്റമോൾ കഴിച്ചിരുന്നു. മൂന്നാം ദിവസം കാര്യങ്ങൾ പതിവ് പോലെ നോർമൽ ആയി.

പ്രത്യേക ആരോഗ്യപ്രശനങ്ങൾ ഒന്നുമില്ലാത്തവർക്ക് പേടിക്കാൻ ഒന്നുമില്ല കോറോണയിൽ ഇതിലും ഭീകരമാണ് ഇവിടെ ക്ലൈമറ്റ് മാറുമ്പോൾ ഉണ്ടാകുന്ന പനി. അത് ഒരു ആഴ്ച ഒക്കെ എടുക്കും തൊണ്ട വേദന കൊണ്ട് പുളയാറുണ്ട്. പോസറ്റീവ് റിസൾട്ട്‌ വന്നപ്പോളേക്കും പനിയും മേലുവേദനയും മറ്റു ലക്ഷണങ്ങളും പോയി പിന്നെ വീട്ടിൽ തന്നെയിരുന്നു സിനിമ കണ്ടു, ജോലി ചെയ്തു അങ്ങനെ. അപ്പോളാണ് അയ്യപ്പദാസ് കോവിഡ് പോസിറ്റീവ് ആയ ആളെ 15 മിനിറ്റിൽ കൊണ്ടുപോയില്ല എന്ന വിഢിത്തം വിളമ്പുന്നത് കണ്ടത്. അതിന്റ ഒരു കാര്യവുമില്ല എന്ന് എന്റെ അനുഭവത്തിൽ പറയുകയാണ്. ഹോസ്പിറ്റൽ അധികാരികൾ എന്നോട് വീട്ടിൽ തന്നെ ഇരിക്കാൻ ആണ് പറഞ്ഞത്. കാര്യമായ ശ്വാസം മുട്ടൽ ചുമ ഉണ്ടെങ്കിൽ മാത്രം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയാൽ മതി എന്നും പറഞ്ഞു. ഒരുവിധം ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർ ഒട്ടും പേടിക്കേണ്ട അസുഖമല്ല കോവിഡ് നമ്മൾക്കു ഈസി ആയി തരണം ചെയ്യാൻ സാധിക്കും. യാതൊരു ടെൻഷൻ അടിക്കേണ്ട കാര്യവുമില്ല. പ്രത്യേകിച്ചും നിങ്ങൾ യൂട്യൂബിൽ പോയി കോവിഡ് മരണങ്ങൾ എന്നൊന്നും സേർച്ച്‌ ചെയ്യരുത് കുറെയൊക്കെ നിങ്ങളെ കൊല്ലാൻ ആ വീഡിയോ മതിയാകും. അത്രകണ്ട് പേടിച് വീട്ടിൽ ഒളിച്ചിരുന്ന് ഡിപ്രെഷൻ ആരും വരുത്തരുത് അതുകൊണ്ടാവും നിങ്ങൾക്ക് വ്യാധി പിന്നെ ആധി കൂടുതൽ ഉണ്ടാവുക. രണ്ടാമത്തെ ടെസ്റ്റ്‌ പോസിറ്റീവ് തന്നെയായിരുന്നു ഒരു ടെൻഷനും ഉണ്ടായില്ല കാരണം എന്റെ ശരീരം ഒരു ലക്ഷണവും കാണിച്ചില്ല.

മാനസിക ആരോഗ്യം വളരെ പ്രധാനമായി കൊണ്ട് നടക്കുക കോവിഡിനൊപ്പം നമ്മളും പോസിറ്റീവ് ആവുക. ഈ സമയത് ഒരു ചുമ പോലും വന്നില്ല. പിന്നെ ഇന്ന് കുറച്ചു നേരം മുൻപ് നെഗറ്റീവ് റിസൾട്ട്‌ വന്നു. ഒന്നും തോന്നിയില്ല. അവസാനം അവൻ കൊറോണ എന്നിൽ നിന്ന് പോയി എന്നതൊഴിച്ചാൽ മാറാവുന്ന സുഖപ്പെടുന്ന നമ്മെ അലോസരപ്പെടുത്താത്ത അസുഖമാണ്. ചുമ ശ്വാസം മുട്ട് ഉണ്ടെങ്കിൽ നിർബന്ധമായും ഹോസ്പിറ്റലിൽ പോവുക ട്രീറ്റ്മെന്റ് എടുക്കുക അല്ലാത്തവർ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കരുത്.