ദീപ പെരുമാൾ

ഇതാണ് രാമകൃഷ്‌ണൻ എന്ന രാംകി. 1987 ൽ സിനിമയിലേക്ക് വന്ന, തമിഴ്, തെലുങ്ക് ഭാഷകളിലെ പേരെടുത്ത നടൻ. ഇപ്പോഴും തമിഴിൽ സജീവമാണ്.നിരോഷയെപ്പറ്റിയുള്ള ചില ഫാൻ പോസ്റ്റുകൾ കണ്ടതിനാൽ , സിനിമയെ വെല്ലുന്ന നിരോഷ-രാംകി ലവ് സ്റ്റോറി ഇവിടെ എല്ലാവരുടെയും അറിവിനായി സമർപ്പിക്കുന്നു.
.
1988 ൽ സിന്ദൂരപ്പൂവേ എന്ന ചിത്രത്തിൽ നിരോഷയോടൊപ്പം ആദ്യമായി അഭിനയിച്ചു; പിന്നീട് പത്തു ചിത്രങ്ങളിലധികം ചേർന്ന് അഭിനയിച്ചു. കെമിസ്ട്രി കാരണം ഭാഗ്യജോഡി എന്നെല്ലാവരും കരുതിയിരുന്നു. നിരോഷയുടെ ചേട്ടനും ശ്രീലങ്കക്കാരിയായ അമ്മയും രാംകിയുടെ വീട്ടുകാരും ഈ ബന്ധത്തിന് എതിരായിരുന്നു, ഒരുമിച്ചുഅഭിനയിക്കരുത് എന്നുവരെ കർശനമായി പറഞ്ഞിരുന്നുവത്രേ.. പക്ഷെ ഇരുവരും രഹസ്യമായി തങ്ങളുടെ ലവ്വ് തുടർന്നു; രാത്രി രഹസ്യമായി ലാൻ ഫോണിൽ രാംകിയുമായി സംസാരിക്കുന്നത് പതിവായിരുന്നു, അത് കണ്ടുപിടിച്ച അമ്മ ബെൽറ്റ് കൊണ്ട് പൊതിരെ തല്ലി എന്ന് നിരോഷ പറഞ്ഞിട്ടുണ്ട്. ശ്രീലങ്കയിലേക്ക് കടത്തി വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നു. ഇത്രയൊക്കെ ആയിട്ടും ഒളിച്ചോടാതെ വീട്ടുകാരെ കൺവിൻസ്‌ ചെയ്യാനായി അവർ കാത്തിരുന്നു. അങ്ങനെ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ നിരോഷയെ രാംകി 1995 ൽ വിവാഹം ചെയ്‌തു.

.

ഒരു പടത്തിലെ ലിപ്‌ ലോക്ക് സീൻ വീട്ടിലറിഞ്ഞാൽ പ്രശ്‍നമാകും എന്നതിനാൽ ഡിലീറ്റ് ചെയ്‌തുവെങ്കിലും ഇന്നും ആ ഒറിജിനൽ വീഡിയോ നിരോഷയുടെ കയ്യിലുണ്ട് ! നിരോഷ തന്റെ “കാതൽ കതൈ” പറയുന്നതിങ്ങനെ…

“സിന്ദൂരപൂവിന്റെ ചിത്രീകരണത്തിനിടെയാണ് രാംകിയെ ആദ്യമായി കാണുന്നത്. ആദ്യം പരസ്പരം സംസാരിക്കാൻ അൽപ്പം മടിച്ചു. അഹങ്കാരം ഉള്ള പെൺകുട്ടിയാണെന്ന് കരുതി സെറ്റിൽ വെച്ച് രാംകി എന്നോട് വഴക്കിടാറുണ്ടായിരുന്നു. തുടക്കത്തിൽ ഞങ്ങൾ തമ്മിൽ അത്ര സൈറ്റായില്ല പക്ഷെ ദിവസങ്ങൾ കടന്നു പോകും തോറും ഞാൻ അവനെ ഒരുപാട് ഇഷ്ടപ്പെട്ടു തുടങ്ങി. ഓടുന്ന ട്രെയിനിൽ പൂർണ്ണമായും ചിത്രീകരിച്ച ഒരു രംഗം ചിത്രത്തിലുണ്ടായിരുന്നു. ഒരു ഷോട്ടിനിടെ സ്‌റ്റണ്ടിനിടയ്ക്ക് ഞാൻ രണ്ട് കമ്പാർട്ടുമെന്റുകൾക്കിടയിൽ പെട്ടുപോയി. ഞെരിഞ്ഞമർന്നുപോകുമായിരുന്നു. ആ അപകടത്തിൽ നിന്ന് എന്നെ (സാഹസികമായി) രക്ഷിച്ചതും ഞാൻ സുഖമായിരിക്കുന്നുവെന്ന് ഉറപ്പുവരുത്തിയതും രാംകിയാണ്. (അപകടകരമായ സാഹചര്യത്തിൽ ഒരു ഹിസ്റ്റോറിക് രക്ഷപ്പെടുത്തലിൽ വീഴാത്ത ആരുണ്ട്!) ഒരുപക്ഷെ അവനുമായി പ്രണയത്തിലായ നിമിഷമായിരിക്കാം അത്. സത്യമെന്തെന്നാൽ ഞങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹം പ്രകടിപ്പിച്ചിരുന്നില്ല. പിന്നീട് ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. നിർമ്മാതാക്കൾ പോലും സ്‌ക്രീനിൽ ഭാഗ്യ ജോഡികളാണെന്ന് കരുതി ഞങ്ങൾ ഇരുവരെയും കരുതാറുണ്ടായിരുന്നു .”

**ലെ രാംകി റൈറ്റ് നൗ
യാറ് ഡായെൻ പൊണ്ടാട്ടി നിരോഷാവേ റൂട്ട് വിടുറത് ?? കേഡി പസങ്കളാ …. ഓടി പോയിരുങ്കേ !

Leave a Reply
You May Also Like

ഈ നടിമാർ ചെയ്തത് മറ്റൊരാൾക്ക്‌ ചെയ്യാൻ പറ്റാത്ത വിധം അതുല്യമായിരുന്നു

Top 15 Best Actresses & Best Supporting Actresses മികച്ച നായികനടിമാരും & സഹനടികളും…

ജി വി പ്രകാശ് കുമാറിൻ്റെ ‘അടിയേ ‘ ആഗസ്റ്റ് 25- ന് തിയറ്ററുകളിൽ !

ജി വി പ്രകാശ് കുമാറിൻ്റെ ‘അടിയേ ‘ ആഗസ്റ്റ് 25- ന് തിയറ്ററുകളിൽ ! സി.…

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോണും ഒന്നിക്കുന്ന ത്രില്ലര്‍; ‘പാര്‍ട്ട്നേഴ്സ്’

1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു

ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരികയാണ്

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്തു 2016-ൽ പുറത്തിറങ്ങിയ ‘ആക്ഷൻ ഹീറോ ബിജു’…