മോഡീ രാജ്യത്ത് ഹിന്ദുത്വം ഫണമുയർത്തിയാടുകയാണ് 

523

Nisanth Pariyaram എഴുതുന്നു 

മോഡീ രാജ്യത്ത് ഹിന്ദുത്വം ഫണമുയർത്തിയാടുകയാണ് 

പൂനെയിൽ വെൽഡർ ആയി ജോലി ചെയ്യുകയാണ്‌ 24 കാരനായ തബ്റീസ്‌ അൻസാരി. കുടുംബവുമായി ഈദ്‌ ആഘോഷിക്കാൻ തന്റെ ഗ്രാമത്തിലേക്ക്‌ എത്തിയതാണ്‌ ജാർഘണ്ടുകാരനായ യുവാവ്‌.

അക്രമികൾ അവന്റെ പേരു ചോദിച്ചു.‌ മുസ്ലിമാണെന്നറിഞ്ഞപ്പോൾ മർദ്ദനത്തിനിടയിൽ ജയ്‌ ഹനുമാനും ജയ്‌ ശ്രീരാമും വിളിക്കാൻ ആക്രോശിച്ചു. 18 മണിക്കൂറാണ്‌ തബ്‌റീസിനെ ഹിന്ദുത്വ ഭീകരർ കെട്ടിയിട്ട്‌ മർദ്ദിച്ചത്‌.

ലീവ്‌ കഴിഞ്ഞ്‌‌ മടങ്ങും മുമ്പ്‌ തബ്‌റീസിനൊരു മണവാട്ടിയെ തേടിയിരുന്നത്രെ വീട്ടുകാർ. അണിഞ്ഞൊരുങ്ങി കല്യാണ പന്തലിലേക്കും പുതിയൊരു ജീവിതത്തിലേക്കും‌ പോകാനിരുന്ന പ്രിയ മകൻ ജനമധ്യം അഭിമാനം ചോദ്യം ചെയ്യപ്പെട്ട്‌ ഇഞ്ചിഞ്ചായി മരിച്ച്‌‌ വെള്ള പുതച്ച്‌ ഖബറിലേക്ക്‌ യാത്രയാവുന്ന ആ കാഴ്ചയെ നേരിടാനുള്ള മനക്കരുത്ത്‌ ആ കുടുംബത്തിന്‌ ലഭിക്കട്ടെ.

Advertisements