Nisha.P
ഒരു പെൺകുട്ടിയെ കഴുത്തു മുറിച്ചു കൊന്ന ചെറുക്കന്റെ കുടുംബമാണ്. രണ്ട് മക്കൾ, ചെറുപ്പക്കാരായ അച്ഛനും അമ്മയും അനിയത്തിയും അത്യാവശ്യം ജീവിക്കാൻ ഉള്ള ചുറ്റുപാടും. 25 ആം വാർഷികം കഴിഞ്ഞുടനെ മകൻ കൊടുത്ത സമ്മാനമാണ്. ഇനി ഒരിക്കലും കളങ്കം തീരാത്ത ഒരു ദുരന്തം.ഇതിവിടെ ചൂണ്ടി കാണിച്ചത് നമ്മുടേത് ആരുടേതും പോലെ ഒരു കുടുംബമാണ് ഇതും.ക്രിമിനൽ പശ്ചാത്തലമോ ശിഥിലം ആയ കുടുംബമോ മറ്റൊരു കാരണവും അവനില്ല.നമ്മുക്ക് നേരെ ഒരു ചൂണ്ട പാലകയാണിത്. നമ്മൾ സ്നേഹിച്ചു ലാളിച്ചു വളർത്തുന്ന നമ്മുടെ ആൺകുട്ടികളെ എന്തൊക്കെ പഠിപ്പിക്കാൻ ബാക്കി ഉണ്ട് എന്നതിന്റെ സൂചിക.പാട്രിയാർക്കി പൂർണമായും വിട്ടോഴിയാത്ത, എന്നാൽ അതിനു കാത്ത് നിൽക്കാതെ സ്വന്തം സ്വാതന്ത്ര്യങ്ങളിലേക്ക് പതുക്കെ നടന്നു തുടങ്ങിയ പെൺ പുതു തലമുറയാണ് ഇന്നത്തേത്. ആൺകുട്ടികളെ അവന്റെ പ്രിവിലേജുകളിൽ തൂങ്ങി കിടക്കാൻ അനുവദിക്കയും പെൺകുട്ടികൾ ഉള്ള കുടുംബങ്ങൾ അവരെ തങ്ങളുടെ സ്വാതന്ത്ര്യം നേടാൻ പരിശീലിപ്പിക്കയും ചെയ്യുമ്പോൾ സംഭവിക്കുന്ന സോഷ്യൽ ഇമ്പാലൻസ് .
നമ്മൾ നമ്മുടെ അണുകുട്ടികളെ ഇരുത്തി പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട് ആണും പെണ്ണുമുള്ള ഒരു കുടുംബത്തിൽ അത് നടപ്പിൽ വരുത്തി പരിശീലിപ്പിച്ചു കൊടുക്കേണ്ടതുണ്ട്.നിനക്ക് ഇനി അവളുടെ മനസും ശരീരവും അവകാശങ്ങളും തീരുമാനങ്ങളും ഒന്നും സ്വന്തമല്ല എന്നു..റിജക്ഷൻ എന്നത് ജീവിതാവസാനം അല്ലെന്ന്..അതവളുടെ അടിസ്ഥാന അവകാശം കൂടിയാണെന്ന്.ഇര ആ പെൺകുട്ടി മാത്രമല്ല വളർത്തി എടുത്തത് ഒരു അഗ്നിപർവതം ആണെന്ന് തിരിച്ചറിയാതെ കൊലപാതകിയുടെ അച്ഛനും അമ്മയും അനിയത്തിയും ആയി പോയ ഇവര് കൂടിയാണ്. മരിച്ച പെൺകുട്ടിയെ ചൂണ്ടി ഒരു പാഠവും ഇനി പഠിപ്പിക്കാനില്ല ആരെയും കൊന്ന ആൺകുട്ടിയെ ചൂണ്ടിയാണു എങ്ങനെ ആവരുതെന്നു എന്ന് പഠിപ്പിക്കേണ്ടത്. പ്രണയം അവസാനിച്ചാൽ അവിടെ നിന്നു മാന്യതയോടെ ഇറങ്ങി പോകുക എന്ന ഏറ്റവും വല്ല്യ മര്യാദ ശീലിക്കണം.