നേരെചൊവ്വേ വണ്ടി ഓടിക്കാൻ പറഞ്ഞവനോട് നിന്റെ പേരിൽ പീഡന കേസ് കൊടുക്കുമെന്ന്
ഈ കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയ രണ്ട് ഡെലിവറി ജോലി ചെയ്യുന്നവരുടെ ചിത്രങ്ങൾ ആണു താഴെ കാണുന്നത്.ഒന്ന് കുഞ്ഞിനേയും കൊണ്ട് swiggy ചെയുന്ന സ്ത്രീയുടെ,,, ഓരോ
226 total views

ഈ കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയ രണ്ട് ഡെലിവറി ജോലി ചെയ്യുന്നവരുടെ ചിത്രങ്ങൾ ആണു താഴെ കാണുന്നത്.ഒന്ന് കുഞ്ഞിനേയും കൊണ്ട് swiggy ചെയുന്ന സ്ത്രീയുടെ,,, ഓരോ നിമിഷത്തിന്റെയും കഷ്ടപ്പാടിന്റെ കഥകൾ എടുത്തു പറഞ്ഞിരിക്കുന്നു.അവർക്ക് ഇന്ന് പുതിയ ജോലി വാഗ്ദാനവുമായി ആളുകൾ കടന്നു വരുന്നുണ്ട്..ശെരിക്കും,,,, impressive ആയ ബഹുമാനം തോന്നുന്ന ഒരു സ്ത്രീ തന്നെയാണ് രേഷ്മ.
അടുത്തത്,,അതേ ജോലി ചെയുന്ന ഒരു പുരുഷൻ,,, ഒക്കത്ത് ഒരു കുഞ്ഞില്ല എന്നേയുള്ളു,,,.ഇതേ കഷ്ടപാടുകൾ താണ്ടി ചെല്ലുമ്പോൾ,,, ഒരല്പം വൈകി പോയതിനു,,, തല്ലും വഴക്കുമായി ജോലിയും നഷ്ടപ്പെട്ടു കേസിൽ പെട്ടിരിക്കുന്നു..ഒറ്റ വാക്കിൽ totally unfair
എന്നേ പറയാനുള്ളൂ…ഇത് ഒരു ഉദാഹരണമാണ്..സ്ത്രീകൾ തന്നെ തങ്ങളുടെ മൊത്തം ജൻഡറിന് വിലങ്ങു തടി ആകുന്നതിന്റെ നൂറു ഉദാഹരണങ്ങളിൽ ഒരെണ്ണം..സമൂഹത്തിന്റെ ശീലങ്ങൾക്ക് ഇടയിൽ പോരാടി പൊത്തി പിടിച്ചു കയറി വരുന്നവർക്ക് സഹായമാകാൻ സൃഷ്ടിച്ച നിയമങ്ങളെ പ്രിവിലേജുകൾക്ക് മീതെ ഇരുന്നു കൊണ്ടു ദുരുപയോഗം ചെയ്തു ചെയ്യുന്ന ദ്രോഹം..
.
വിവാഹ വാഗ്ദാനം നൽകി പീഡനം ഒരു തമാശ ആണു ഇന്ന് സമൂഹത്തിനു കൊച്ചു പെൺകുട്ടികളുടെത് മുതൽ ഇങ്ങോട്ടു നഗ്ന ഫോട്ടോ കാണിച്ചും,,, ഗർഭിണി ആക്കി ഉപേക്ഷിച്ചും ഗത്യന്തരം ഇല്ലാതെ ആത്മഹത്യ ചെയ്യുന്നതിന് തടയിടാൻ നിർമിച്ച നിയമം.ഇന്ന് കോമഡി ആക്കുന്നത് മൂന്നും നാലും കല്യാണം കഴിച്ച,,,നാളുകളോളം living together കഴിഞ്ഞു ഇറങ്ങി പോകുന്ന എല്ലിന്റെ ഇടയിൽ കുത്തുന്ന കൊറേ എണ്ണം..അതിനിടയിൽ പരിഹസിക്കപ്പെടുന്നത് ഈ നിയമം കൊണ്ട് ജീവൻ നിലനിർത്തേണ്ടി വരുന്ന സ്ത്രീകൾ കൂടിയാണ്. Postpartum depression എന്നാ reality ചർച്ച ചെയ്യപ്പെട്ടു തുടങ്ങുമ്പോൾ,,,ഒട്ടനവധി സ്ത്രീകളെ അവരുടെ പ്രശ്നങ്ങളെ അനുഭാവ പൂർവ്വം സമൂഹം നോക്കി കാണുന്ന തിരിച്ചറിവ് പകർത്തുമ്പോൾ..
https://www.facebook.com/livehmm/videos/475328283790489
പീഡിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയുടെ വേദന ഒരിക്കൽ എങ്കിലും അറിഞ്ഞൊരു സ്ത്രീ,,ഈ നിയമം കൊണ്ട് ബാലിശമായ പ്രതികാരം വീട്ടാൻ ഇറങ്ങി തിരിക്കുമോ???ഫെമിനിച്ചി,,,എന്ന ടാഗ് നൽകി പുരുഷൻ ശക്തമായി എതിർക്കാൻ ശ്രമിക്കുന്നത്,,നമുക്ക് തന്നെ പാര ആകുന്ന വികല ചിന്തകൾ ഉള്ള പ്രിവിലേജുകൾ ദുരുപയോഗം ചെയ്യുന്ന ഒരു കൂട്ടത്തെ തന്നെ ആണെന്ന് തിരിച്ചറിയേണ്ട,,
ഒറ്റപെടുത്തേണ്ട സാഹചര്യം ഒരു പാട് ദൂരെയല്ല.ഇവളുമാര് കിട്ടിയ ചാൻസിൽ ഓടി ദൂരം താണ്ടുമ്പോൾ മുക്കാൽ ഭാഗവും ഇന്നും പടുകുഴിയിൽ ആണു.തങ്ങൾക്ക് അവകാശപ്പെട്ട,, പരിഗണനയും.. നിയമ പരിരക്ഷയും,,അനുകമ്പയും, സമൂഹത്തിനു മുന്നിൽ പരിഹാസ്യമാക്കി തങ്ങളുടെ വഴി അടക്കുന്ന സ്ത്രീകൾ തന്നെ തടസം നിൽക്കുന്ന കൊണ്ട് ആദ്യം നമുക്ക് നന്നാവാം എന്നിട്ട് ഇറങ്ങാം ലോകം നന്നാക്കാൻ
227 total views, 1 views today
