gulf
അറബ് ലോകത്ത് നിന്നും ഒരു തിരിച്ചടി മോദി പ്രതീക്ഷിച്ചു കാണില്ല
ഇത്ര കാലം ഇന്ത്യയിൽ വർഗീയതയും ഇസ്ലാമോഫോബിയയും വളർത്തി അനുയായികളെ ഇന്ത്യക്കകത്തും പുറത്തും അഴിഞ്ഞാടാൻ വിട്ടപ്പോൾ അതിനെതിരെ അറബ് ലോകത്ത് നിന്നും ഒരു തിരിച്ചടി മോദി പ്രതീക്ഷിച്ചു കാണില്ല
177 total views

ഇത്ര കാലം ഇന്ത്യയിൽ വർഗീയതയും ഇസ്ലാമോഫോബിയയും വളർത്തി അനുയായികളെ ഇന്ത്യക്കകത്തും പുറത്തും അഴിഞ്ഞാടാൻ വിട്ടപ്പോൾ അതിനെതിരെ അറബ് ലോകത്ത് നിന്നും ഒരു തിരിച്ചടി മോദി പ്രതീക്ഷിച്ചു കാണില്ല.അറബ് ലോകത്തെ ജനങ്ങളും ബുദ്ധിജീവികളും ആക്ടിവിസ്റ്റ്കളും നിയമജ്ഞരും എന്തിന് രാജകുടുംബാംഗങ്ങളടക്കം ഇന്ത്യയിലെ വർഗ്ഗീയതക്കും വർദ്ധിച്ച് വരുന്ന ഇസ്ലാമോഫോബിയക്കുമെതിരെ ശക്തമായ ഭാഷയിൽ അപലപിക്കുകയും വിഷയം യു എന്നിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
മുസ്ലിംങ്ങളെ ടാർഗറ്റ് ചെയ്യാൻ ഇന്ത്യയിലെ ഒരു വിഭാഗം കൊറോണയേപ്പോലും ഉപയോഗിച്ച പശ്ചാത്തലത്തിൽ ഷാർജ രാജകുമാരി ചെയ്ത ഒരു ട്വീറ്റാണ് തുടക്കം. പിന്നീടത്, മുഴുവൻ അറബ് രാജ്യങ്ങളിലും ജോലി ചെയ്യുന്ന ഒരു വിഭാഗം ഇന്ത്യക്കാരുടെ മതനിന്ദയും വർഗീയതയും ഇസ്ലാംവിരുദ്ധതയും നിറഞ്ഞ സോഷ്യൽ മീഡിയ പോസ്റ്റുകളിലേക്ക് മുൻകാല പ്രാബല്യത്തിൽ ചർച്ച നീണ്ടതോടെ കാര്യങ്ങൾ കൈവിട്ട് പോയി.
അറബ്സ്ത്രീകളെ അപമാനിക്കുന്ന MP തേജസ്വി സൂര്യയുടെ ഒരു ട്വീറ്റടക്കം ഇത്തരത്തിലുള്ള കുറേ ട്വീറ്റുകൾ രാജകുടുംബാംഗങ്ങടക്കമുളള പ്രമുഖർ പ്രധാനമന്ത്രിക്ക് റീട്വീറ്റ് ചെയ്ത് അപലപിക്കുകയും ചെയ്തു. ഇതിനേത്തുടർന്നാണ് പലരേയും ഞെട്ടിച്ച് കൊണ്ട് വൈറസിന് മതമില്ലെന്ന മറ്റും പറഞ്ഞു പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്യേണ്ടി വന്നത്.
178 total views, 1 views today