ജനങ്ങൾ ശ്വാസംമുട്ടി മരിക്കുമ്പോൾ ഒന്നും ചെയ്യാത്ത മോദിയുടെ ‘ഓക്സിജൻ പ്ലാന്റ് തള്ളുകൾ’

  0
  277

  Nisha Rajappan ന്റെ പോസ്റ്റ്

  രണ്ടു ദിവസമായി ഒരു മാരക തള്ള് ഇറങ്ങിയിട്ടുണ്ട് : ഡൽഹിയിൽ ഞങ്ങൾ എട്ടു ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ പണം കൊടുത്തു. കേരളത്തിൽ 5 പ്ലാന്റിന് പണം കൊടുത്തു. ഇന്ത്യ ഒട്ടാകെ 162 പ്ലാന്റിന് മൊത്തം 201 കോടി രൂപ കൊടുത്തു. ഇവന്മാർ ഒന്നും അതൊന്നും സ്ഥാപിച്ചില്ല . അപ്പോൾ ഓക്സിജൻ ഇല്ലാതെ ഇത്രയും പേര് മരിച്ചത് ആരുടെ കുറ്റമാണ് ?

  ചോദ്യം ഗംഭീരമായി. എന്താ ഇതിന്റെ വാസ്തവം ? ഇങ്ങനെ ഒക്കെ പണം വാരിക്കോരി കൊടുത്തിട്ട് സംസ്ഥാനങ്ങൾ അതു പുട്ടടിച്ചുവോ ? 201 കോടി രൂപക്ക് 162 ഓക്സിജൻ പ്ലാന്റോ ? കേരള സർക്കാർ KMML ൽ വ്യവസായ ഓക്സിജന് ഒപ്പം മെഡിക്കൽ ഓക്സിജൻ കൂടി നിർമ്മിക്കുന്ന ആധുനിക പ്ലാന്റ് സ്ഥാപിച്ചത് 50 കോടി രൂപക്കാണ്. അത് വളരെ ഭംഗിയായി പ്രവർത്തിക്കുന്നു. പ്രതിദിന കപ്പാസിറ്റി 70 ton ആണ്. 6 മാസത്തിനുള്ളിൽ 901 ton മെഡിക്കൽ ഓക്സിജൻ അവർ മാത്രം കേരളത്തിലെ ആശുപത്രികളിൽ എത്തിച്ചിട്ടുണ്ട്. നിലവിൽ ആവശ്യമുള്ളത്തിന്റെ 60 % അധിക സ്റ്റോറേജ് ഉണ്ട്. മാത്രമല്ല 99.8%സംശുദ്ധ ഓക്സിജന് ആണ് അവർ നൽകുന്നത്. പക്ഷെ 50 കോടി ചെലവായി. കെഎംഎംഎൽ സംസ്‌ഥാന സർക്കാരിന്റെ സ്വന്തം സ്ഥാപനമാണ്.

  അപ്പോൾ പിന്നെ ഇതേതാ ഈ 201 കോടിക്ക് 162 എണ്ണം സ്ഥാപിക്കുന്ന സംഭവം ? അതു വേറേ. PSA പ്ലാന്റുകൾ എന്നു പറയും. Pressure swing absorption oxygen plant എന്നാണ് നാമം. ആശുപത്രികൾക്ക് വേണ്ടി ചുറ്റുമുള്ള വായവിലെ നൈട്രോജൻ ചില രാസവസ്തുക്കൾ കൊണ്ട് പിടിച്ചെടുത്ത concentrate ഓക്സിജൻ ആക്കി മാറ്റുന്ന താരതമ്യേനെ ചെറുകിട സംഗതികൾ ആണ്. പ്ലാന്റുകളിൽ നിന്നുള്ള ഓക്സിജൻ സിലിണ്ടർ വാങ്ങാതെ രോഗികൾക്ക് വായു എത്തിക്കാം. പക്ഷെ അത്ര സംശുദ്ധം ആയിരിക്കില്ല.

  ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവൻ നിലനിർത്താൻ alternative means വേണം. അതിൽ ഒന്നാണ് PSA പ്ലാന്റുകൾ. വരാൻ പോകുന്ന മഹാ തരംഗത്തെ നേരിടാൻ മുഴുവൻ ചികിത്സാ കേന്ദ്രങ്ങളിലും അത് വേണം എന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചത് കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ്. മറ്റു ലോക രാജ്യങ്ങൾ ഒക്കെ പെട്ടെന്ന് തന്നെ നടപ്പാക്കി. ഇവിടെയോ ? ഈ വർഷം ജനുവരിയിൽ മാത്രമാണ് 162 PSA പ്ലാന്റുകൾ ക്ക് വേണ്ടി 201 കോടി രൂപ അനുവദിച്ചു തീരുമാനിച്ചത്. അതിനു വളരെ മുൻപ് നമ്മൾ കോവിഡിനെ പിടിച്ചു കെട്ടി എന്നു ലോക സമ്മേളനങ്ങളിൽ പ്രസംഗിക്കുകയും ചെയ്തു.

  എന്നിട്ട് ആ തുക എന്തു ചെയ്തു ? സംസ്ഥാങ്ങൾക്ക് വീതിച്ചു കൊടുത്തോ ? അവർ അത് പാഴാക്കിയോ ? അതിൽ ആണ് സംഗതിയുടെ ഗുട്ടൻസ്. ഈ 162 പ്ലാന്റും സ്ഥാപിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ നോഡൽ ഏജൻസി ആയ സെൻട്രൽ മെഡിക്കൽ സർവ്വീസ് സൊസൈറ്റി (CMSS) ആണ്. അവർ qotation ഒക്കെ വിളിച്ചിട്ടുണ്ട്. സംഗതി നടന്നു വരുന്നു. ആകെ 33 എണ്ണം സ്ഥാപിച്ചിട്ടുണ്ട്.
  അപ്പോൾ സംസ്ഥാനങ്ങൾ ഉഴപി, കെജ്‌രിവാൾ ആണ് കുഴപ്പം, കെരളത്തോട് ചോദിക്കും എന്നൊക്കെ ഇവർ ചാനലിൽ തള്ളി മറിക്കുന്നതോ ?

  ആ. ..എന്തെങ്കിലും ഒക്കെ പറയണ്ടേ ?😊14 എണ്ണം യോഗിയുടെ യു പി ക്കാണ് തീരുമാനിച്ചത്. ഒന്നു പോലും സ്ഥാപിച്ചില്ല കേട്ടോ ?നോഡൽ ഏജൻസിയുടെ കുറ്റമല്ല. ജനുവരിയിൽ തീരുമാനിച്ച ഫണ്ട് കുറേശ്ശേ കൊടുത്തത് ഈ മാർച്ചിൽ മാത്രമാണ്. അപ്പോൾ അങ്ങനെ ആണ്. ഇന്നും ഓക്സിജൻ കിട്ടാതെ പിടഞ്ഞു മരിച്ച നൂറു കണക്കിന് ഇന്ത്യക്കാർക്ക് മുൻപിൽ പ്രണമിക്കുന്നു..ഒരു പാട് ദുഃഖത്തോടെ..