ബൈജൂസ്‌ ആപ്പ് തട്ടിപ്പിന്റെ ക്യാൻവാസിംഗ് ആണോ?

0
467

നിഷ സുബ്രഹ്മണ്യൻ

ബൈജൂസ്‌ ആപ്പ് തട്ടിപ്പിന്റെ ക്യാൻവാസിംഗ് ആണോ?

ലോക്ക് ഡൌൺ സമയത്തും Byju’s learning app – Avanse വഴി EMI പലിശ പിരിക്കയാണോ?
ഇതിലെ ചില വീഡിയോകൾ ചെറിയ കുഞ്ഞുങ്ങളെ സംബന്ധിച്ചു ഭയപ്പെടുത്തുന്നതല്ലേ?
നിഷ സുബ്രമണ്യൻ എഴുതുന്നു.സമാന മായ അനുഭവം നിങ്ങൾക്കും ഉണ്ടങ്കിൽ പറയുക.

Typhoid പിടിച്ചു ബാംഗ്ലൂർ നിന്നും വണ്ടി കയറി കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ വിശ്രമിക്കാൻ എത്തിയതായിരുന്നു ഞാൻ. മിനിട്ടുകൾ ഇടവിട്ടുള്ള നാട്ടിലെ മലയാളം ചാനലിൽ വരുന്ന biju’s app ന്റെ പരസ്യം കണ്ട് അതെന്താണെന്നു അറിയാനുള്ള താല്പപര്യം കാരണം ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മകൻ എനിക്ക് maths പഠിക്കണം, അമ്മേ അമ്മേടെ ഫോണിൽ ഈ app downlord ചെയ്തുതാ അമ്മേ ! പരസ്യത്തിൽ കാണുന്ന പോലെ വേഗം എനിക്കും ആൻസർ പറയണം ഒന്നാം ക്ലാസ്സ്‌ കാരന്റെ ആവേശം അത്ര തന്നെ. ഇത് കുഞ്ഞിന് ആവശ്യം ഇല്ലന്നുപറഞ്ഞിട്ടും കുട്ടിയുടെ ക്യുരിയോസിറ്റി app ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു, app ഫ്രീ ആണ് ആർക്കും ഇൻസ്റ്റാൾ ചെയ്യാം നിങ്ങളിൽ പലരും അത് ചെയ്തിട്ടും ഉണ്ടാകും, അതിലെ 4 th std മുതൽ question എല്ലാം ഗെയിം പോലെ ആൻസർ ചെയ്തു. ഇനി മതി അൺ ഇൻസ്റ്റാൾ ചെയ്യാം എന്ന് പറഞ്ഞു ഒഴിവാക്കി. മാത്രവുമല്ല ഈ ആപ്പ് നാലാം ക്ലാസ്സ്‌ മുതലുള്ള കുട്ടികൾക്ക് ഉള്ളതാണ് എന്ന് അതിൽ സൂചിപ്പിച്ചിരുന്നു.

അതിനു ശേഷം biju’s app ൽ നിന്നാണെന്നും പറഞ്ഞു നിരന്തരം കാളുകൾ വന്നുകൊണ്ടിരുന്നു, കുട്ടി വെറും ഒന്നാം ക്ലാസ്സിൽ ആണ് പഠിക്കുന്നത് എന്നും അവന് അത് ആവശ്യം ഇല്ലന്നും പറഞ്ഞൊഴിഞ്ഞു, ഞാൻ ഇവിടെ അല്ല താമസം ഉടനെ ബാംഗ്ലൂർ തിരിച്ചു പോകും അവിടെ ആണ് മോന്റെ സ്കൂൾ, സുഖമില്ലാതെ വന്നതാണെന്നും ഒക്കെ പറഞ്ഞിട്ടും, നാലാം ക്ലാസ്സ്‌ മുതൽ കൊടുത്തു തുടങ്ങുന്ന ആപ്പ് ഒന്നാം ക്ലാസ്സ്‌ കാരനെ പരിചയപ്പെടുത്താൻ വീട്ടിൽ വന്നോട്ടെ എന്ന് ചോദിച്ചു നിരന്തരം വിളിയായി. വേണ്ടാന്ന് എത്ര പറഞ്ഞിട്ടും ഒരു 5 മിനുട്ട് ഫ്രീ ആകുമോ mam ഇത് വാങ്ങേണ്ട, ഞാൻ ഒന്ന് വന്ന് ഡെമോ app പരിചയപെടുത്തട്ടെ മോൻ 1st std അല്ലെ അവർ ഇത് എങ്ങനെ ഇഷ്ട്ട പെടുന്നു എന്ന് നോക്കട്ടെ. എന്നൊക്കെ ആയി- ഫ്രീ demo അല്ലെ വന്നിട്ട് പോട്ടെ എന്നെ ഞാൻ കരുതിയുള്ളൂ. *

ഒരു കാറിൽ വന്നിറങ്ങിയ അവർ ഒരു ടാബിൽ കാർട്ടൂൺ വീഡിയോ ഓൺ ആക്കി വേഗം മോന്റെ കയ്യിൽ കൊടുത്തു, വേഗം ആൻസർ ചെയ്തു തിരിച്ചു കൊടുത്തകുട്ടിയുടെ മുന്നിൽ വച്ച് ,കണ്ടോ mam നിങ്ങളുടെ മകൻ മിടുക്കൻ ആണ് സാധാരണ കുട്ടികൾ ഈ പ്രായത്തിൽ ഇതിനോക്കെ 70%സ്കോർ ചെയ്യുള്ളു, നിങ്ങളുടെ മകൻ വിചാരിക്കാത്ത രീതിയിൽ ബ്രില്ലിയൻറ് ആണ് 100% അതും ഉയർന്ന ക്ലാസ്സിലെ ചോദ്യങ്ങൾക്കു ആൻസർ ചെയ്തിരിക്കുന്നു. നിങ്ങൾ ഇതുപോലെ ഒരു brilliant മകനെ കിട്ടിയതിൽ ലക്കി ആണ്, ഞാൻ 2nd ക്ലാസ്സിന്റെ ചോദ്യങ്ങൾ ആണ് കൊടുത്തത്, 6 വയസ്സുള്ള കുട്ടിയോട് ആയി പിന്നെ ക്യാൻവാസിംഗ് മോന് ഇത് ഇഷ്ട്ട പെട്ടല്ലേ മോൻ ഇനി ഇതിൽ നോക്കി പഠിക്കാം, ഇതിൽ ടീച്ചർ ഉണ്ട്, നല്ല കാർട്ടൂൺസ് ഉണ്ട്. ശരി എക്സിക്യൂട്ടീവ് ആയി app ക്യാൻവാസ് ചെയ്യാൻ വന്ന സുമുഖൻ ഒന്ന് പോയി തന്നെങ്കിൽ ഒന്ന് ഭക്ഷണം കഴിച്ചു ഉറങ്ങാമായിരുന്നു എന്ന് എന്റെ മനസ്സിൽ. *

മണി 2 1/2പിഎം ആയിട്ടും ക്യാൻവാസ് ചെയ്തു തീർന്നില്ല പോകുന്ന ലക്ഷണം ഇല്ല, എനിക്ക് ആണെങ്കിൽ ദിവസങ്ങളോളം ഹോസ്പിറ്റലിൽ കിടന്നുവന്ന ക്ഷീണം.എങ്ങനെ എങ്കിലും ഇത് അടിച്ചേൽപ്പിച്ചിട്ടേ പോകു എന്ന മട്ടിൽ mam 60, 000 രൂപ ആണ് വില ഇന്ന്‌ വാങ്ങിയാൽ മാമിനു ഓഫർ ഉണ്ട് ഒരു വർഷത്തേക്ക് 30,300 ആകുന്നുള്ളു. പിന്നീട് വാങ്ങാൻ ആണെങ്കിൽ 60, 000 ആണ്, ചിലപ്പോൾ അതിലും കൂടും. വർഷത്തിൽ 80, 000 rs യോളം സ്കൂൾ ഫീസ് കൊടുക്കുന്നുണ്ട് പുറമെ പുതിയ ഒരു ചിലവിനു താല്പര്യം ഇല്ല, സംസാരിക്കാനും വയ്യ എനിക്ക് ക്ഷീണം ഉണ്ട് എന്ന് ശഠിച്ചു പറഞ്ഞിട്ടും പോകാൻ ഒട്ടും കൂട്ടാക്കാതെ mam ന്റെ address എന്താ?

Mail id എന്താണ്? ഇതൊക്കെ ചോദിച്ചു തുടങ്ങി*
ഞാൻ ഇത് വാങ്ങാൻ പോണില്ലെന്നും ഇത്രേം തുക അടച്ച് 6 വയസ്സ് ഉള്ള കുട്ടിക്ക് ഇത് വാങ്ങേണ്ട ആവശ്യം എനിക്കില്ല എന്ന് ഞാൻ , മാസം തോറും ചെറിയ തുക അടച്ചാൽ മതി, അക്കൗണ്ട് ഡീറ്റെയിൽസ് തന്നാൽ നിങ്ങടെ ബാങ്കിൽ നിന്നും അത് മാസം തോറും ഡിഡക്റ്റ് ആയിക്കൊള്ളും ഇതുകൊണ്ട് നിങ്ങള്ക്ക് ഒരു ബുദ്ധിമുട്ടും വരില്ല, മാസം തോറും അടക്കാൻ അക്കൗണ്ടിൽ ചിലപ്പോൾ cash ഇല്ലെങ്കിലോ? എന്ന എന്റെ ചോദ്യത്തിന് “അയ്യോ mam” എന്ന് പറഞ്ഞു കൊണ്ട് നിങ്ങള്ക്ക് വിശ്വസിക്കാം mam, mam അഥവാ ഒരു മാസം പേയ്‌മെന്റ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഒരു കുഴപ്പവുമില്ല byju’s company അതിനു വേണ്ടി ബാങ്കിൽ interest അടക്കുന്നുണ്ട് നിങ്ങളുടെ കയ്യിൽ നിന്നും ഈ പൈസ അല്ലാതെ ഒരു രൂപ പോലും mam ന് അധികം വരുത്തില്ല, mam ഏതായാലും ഞാൻ mam ന്റെ ഡീറ്റെയിൽസ് ഒക്കെ വാങ്ങി വെക്കാം.

വേണമെങ്കിൽ പിന്നെ പറഞ്ഞാൽ മതി, അതുകഴിഞ്ഞാൽ എങ്കിലും വീട്ടിൽ നിന്നും പോകുമെന്ന് കരുതി ഡീറ്റെയിൽസ് കൊടുത്തു ഞാൻ പറഞ്ഞു എനിക്ക് വേണമെങ്കിൽ ഞാൻ അവിടെ അന്വേഷിച്ചോളാം എന്ന് പറഞ്ഞിട്ടും, അയ്യോ mam വാങ്ങുന്നെങ്കിൽ എന്റെ കയ്യിന്നു വാങ്ങണം ഈ date തന്നെ വെക്കണം, ഞാൻ ആണ് ഇവിടെ വന്ന് ഡെമോ കാണിച്ചത്, ഇനി ഞാൻ ആണ് ഇത് പ്രൊവൈഡ് ചെയ്യേണ്ടത് mam ഇപ്പൊ ഏതായാലും ഇപ്പോ ഒരു 3,300 രൂപ മാത്രം അടച്ചാൽ മതി Tab വീട്ടിൽ അയച്ചു തരാൻ ഉള്ള down പേയ്‌മെന്റ് ആണ് , ഞാൻ cash കൊടുത്തില്ല ക്യാൻവാസ് ചെയ്തു തല വേദന കൂടി തല്ക്കാലം പോയിക്കിട്ടാൻ വേണ്ടി എന്റെ google pay error ആണ്, work ആകുന്നില്ല, net work ഇല്ല എന്നൊക്കെ പറഞ്ഞു. പിന്നീട് എപ്പോഴെങ്കിലും വേണ്ടി വന്നാൽ എന്ന് പറഞ്ഞുകൊണ്ട് എന്റെ കയ്യിൽ നിന്നും ആദ്യം അഡ്രസ്, പിന്നെ പാൻ കാർഡ് ന്റെ ഫോട്ടോ , പുള്ളി ചെയ്യാൻ പോകുന്നത് എന്താണെന്നു പറയുന്നില്ല … അക്കൗണ്ട് ഡീറ്റെയിൽസ്, ഒക്കെ വാങ്ങി അവസാനം ചെക്ക് ചോദിച്ചു. “കുരുക്ക് കൂടി വരിക ആണ് ” ഞാൻ ചെക്ക് കൊടുത്തില്ല , പിന്നീട് വേണമെങ്കിൽ ഈ ഡീറ്റെയിൽസ് മതിയാകും…. ബാക്കി ഡീറ്റെയിൽസ് ഒക്കെ ആയി കക്ഷി സ്ഥലം വിട്ടു. എനിക്ക് അകെ ടെൻഷൻ ആയി.

ഏതായാലും ജോയിൻ ആകണമെങ്കിൽ കയ്യിൽ കാശ് ആയിട്ട് 3, 300 രൂപ കൊടുക്കണമല്ലോ എനിക്ക് അത് വേണ്ട അത് കൊണ്ട് cash കൊടുത്തിട്ടില്ല.ഞാൻ ബാംഗ്ലൂർ തിരിച്ചെത്തി വീണ്ടും നിരന്തരം വിളി തുടങ്ങി എനിക്ക് ഇവിടെ എത്തിയ ശേഷം ചില തിരക്കുകൾ ഉണ്ട് ഇതൊന്നും വാങ്ങാൻ പറ്റില്ല പിന്നീട് ആകട്ടെ എന്ന് പറഞ്ഞിട്ടും, നിരന്തരം ഫോൺ, whats app ചെയ്തു. join ചെയ്യുമ്പോൾകൊടുക്കേണ്ട 3, 300 രൂപ account ലേക്ക് ട്രാൻസ്ഫർ ചെയ്യാൻ അവശ്യ പെട്ടുകൊണ്ടിരുന്നു. ഇത് അടച്ചാലേ mam ന് Tab, ബുക്ക്‌ ഒക്കെ അയച്ചു തരാൻ പറ്റുള്ളൂ (അടച്ചാലല്ലേ ഈ പാക്ക് വീട്ടിൽ വന്ന് ഇത് ബുദ്ധിമുട്ട് ആവുള്ളു അടച്ചു ഇത് വാങ്ങി വച്ചാൽ മാസം തോറും cash അടക്കണം ഒന്നാം ക്ലാസ്സ്‌ കാരന് സ്കൂൾ ഫീസ് ന് മേലെ ഇതിനും കൂടി 30, 000 രൂപ കൊടുക്കാൻ കഴിയില്ല ) അതിനു മുൻപ് എന്റെ കയ്യിൽ നിന്നും തൽക്കാലത്തേക്ക് എന്ന് പറഞ്ഞ് വാങ്ങിയ ഡീറ്റെയിൽസ്, അക്കൗണ്ട് ഡീറ്റെയിൽസ് ഒക്കെ അവർ ബാങ്ക് മായി ലിങ്ക് ചെയ്തു. ഒഴിവാക്കാൻ ഞാൻ എന്റെ കയ്യിൽ കാശ് ഇല്ലെന്നു പറഞ്ഞു കൊണ്ടിരുന്നു.

എന്നിട്ടും ഒരു ദിവസം വൈകിട്ട് വീട്ടിൽ എത്തിയപ്പോ ഗ്രൗണ്ട് ഫ്ലോറിൽ നിന്നും അവിടെ ഉള്ള ചേച്ചി എന്നെ വിളിച്ചിട്ട് നിഷയ്ക്ക് ഒരു കൊറിയർ ഉണ്ടെന്നു പറഞ്ഞു. നോക്കിയപ്പോൾ byju’s ന്റെ വലിയ ഒരു കിറ്റ്. കുട്ടിയെ കാണിക്കാതെ ഇത് തിരിച്ചു അയക്കാൻ വേണ്ടി ആ വീട്ടിൽ തന്നെ സൂക്ഷിച്ചു വെച്ചു. എനിക്ക് ഇത് റിട്ടേൺ ചെയ്യണം ഞാൻ cash അടക്കാതെ ആണ് എനിക്ക് ഇത് അവർ അയച്ചിരിക്കുന്നത് എന്ന് പറഞ്ഞ് എക്സിക്യൂട്ടീവ് നെ വിളിച്ചു, അപ്പോൾ അയാൾ ഇനി ഇത് cancel ചെയ്യാൻ പറ്റില്ല, (എല്ലാവരോടും ഇവർ വീടുകളിൽ വന്ന് പറയുന്നു എപ്പോ വേണമെങ്കിലും cancel ചെയ്യാം, cancel ചെയ്യാൻ അവശ്യ പെടുമ്പോൾ ഇനി പറ്റില്ല എന്നും മറുപടി). 15 ദിവത്തിനുള്ളിൽ cancel ചെയ്യാൻ കഴിയും എന്ന് എന്നോട് അപ്പൊ പറഞ്ഞില്ല, payment ഡിഡക്റ്റ് ആയില്ലെങ്കിൽ അധികം പൈസ ഈടാക്കും എന്ന് അപ്പോഴും പറഞ്ഞില്ല, എക്സിക്യൂട്ടീവ് – ഞാൻ details എല്ലാം അയച്ചു കഴിഞ്ഞു, ഞാൻ പറഞ്ഞു – നിങ്ങളോടല്ലേ പറഞ്ഞത് എനിക്ക് വേണമെങ്കിൽ ബാംഗ്ലൂർ ബ്രാഞ്ചിൽന്ന് വാങ്ങിക്കോളാം എന്ന്, അത് സാരമില്ല mam mam ന്റെ കയ്യിൽ ഉള്ളപ്പോൾ തന്നാൽ മതി,’ cash കൊടുക്കാതെ ‘അതെന്തു വ്യവസ്ഥ എനിക്ക് സംശയം ആയി.

രണ്ട് ദിവസം കഴിഞ്ഞു installation team വിളി തുടങ്ങി നിങ്ങൾ വാങ്ങി വെച്ചിരിക്കുന്ന app ഓപ്പൺ ചയ്യു എന്ന് പറഞ്ഞുകൊണ്ട്, അത് ഓപ്പൺ ചെയ്യുന്നില്ല തിരിച്ചു അയക്കണം, ഞാൻ cash കൊടുത്തിട്ടില്ല എന്ന് പറഞ്ഞപ്പോൾ ഓപ്പൺ ചെയ്യാതെ എങ്ങനെ ആണ് തിരിച്ചു അയക്കുന്നത്. ഓപ്പൺ ചെയ്തിട്ട് cancel ചെയ്താൽ മതി, അവരോടു ക്യാൻസൽ ചെയ്യുന്നതിനെ കുറച്ചു പറയുമ്പോൾ ഞങ്ങൾ ക്യാന്സലേഷൻ tram അല്ല ഇതായിരുന്നു മറുപടി, അതിനെ കുറിച്ച് ഞങ്ങൾക്ക് അറിയില്ല, കുട്ടിക്ക് ഇഷ്ട്ടം ആയില്ല എങ്കിൽ നിങ്ങൾ അത് കംപ്ലയിന്റ് പറയൂ, ഞാൻ just ഇൻസ്റ്റാൾ ചെയ്യുന്ന വിവരങ്ങൾ പറഞ്ഞ് തരാനാണ് വിളിക്കുന്നത്‌. നിങ്ങൾ അത് ഓപ്പൺ ചെയ്യൂ നിരവധി തവണ അവരും വിളിച്ചു mentor team. അങ്ങനെ ഒരു ദിവസം ഓപ്പൺ ചെയ്തു ഒരു വിധത്തിലും അത് തുടർന്ന് ഓപ്പൺ ചെയ്തു നോക്കാനും, കൂടെ ഇരുത്തി വീഡിയോ കാണിച്ചു കൊടുത്തു പഠിപ്പിക്കാനും ഉള്ള സമയം ഇല്ലാതിരുന്ന ഞാൻ സ്കൂളിൽ നിന്നും 3.30 ന് കുട്ടിയെ കൂട്ടി നേരെ business സ്ഥലത്തേക്ക് പോകുന്ന കുട്ടിയും ഞാനും രാത്രി 8 മണിക്ക് തിരിച്ചു വീട്ടിൽ എത്തി എന്റർടൈമെന്റ് ചെയ്തു അതിലുള്ളത് എന്താണെന്നു നോക്കിയില്ല പിന്നീട്, mentor പല തവണ വിളിക്കുമ്പോൾ ആണ് ഒരുതവണ എങ്കിലും ഞാൻ അപ്പോയ്ന്റ്മെന്റ് ടൈം fix ചെയ്തു മറുപടി കൊടുത്തിരുന്നതും. (അപ്പോഴേക്കും 15 ദിവസം കഴിയാറായി, വേണ്ടങ്കിൽ അതിനുള്ളിൽ തിരിച്ചു അയക്കണം എന്ന് അവരും പറഞ്ഞില്ല, ) അത് അപ്പോഴാണ് ഓപ്പൺ ചെയ്യാറുള്ളതും, english lesson ലുള്ള ഒരു വീഡിയോ കുട്ടികളെ ഭയപ്പെടുത്തുന്നതും, ഭയാനകവുമായ ചില കാർട്ടൂൺ ക്യാരക്ടർസ് ആണ്, ഇത് കണ്ടു പേടിച്ച ഒന്നാം ക്ലാസ്സ്‌ കാരൻ ഇപ്പോൾ അത് ഓപ്പൺ ചെയ്യാൻ തന്നെ കൂട്ടാക്കുന്നില്ല. Nick ജൂനിയർ കണ്ടാൽ പേടി ആവില്ല അമ്മേ ഇതിന്റെ ശബ്ദം പേടി ആവുന്നു ഞെട്ടലോടെ ഓടി വന്ന് എന്നോട് പറഞ്ഞു. ഉപയോഗിച്ച് കൊണ്ടിരുന്നപ്പോൾ ഒച്ചത്തിൽ ഉള്ള കുഞ്ഞിന്റെ പേടിച്ച ശബ്ദം കേട്ടതും ഓർക്കുന്നു.

അവധി ദിവസം tv കാണാൻ സമയം ചിലവഴിച്ചാൽ പോലും byju’s ഓപ്പൺ ചെയ്യാൻ താല്പര്യം കാണിക്കാത്ത 6 വയസ്സ് കാരന് ഞാൻ മാനസിക സമ്മർദ്ദം ആണ് ബെജുസ് വഴി കൊടുക്കുന്നത് എന്ന് മനസിലായി . കളിക്കാൻ ആരും കൂട്ടില്ലാത്ത, രാത്രി വീട്ടിൽ വന്ന് കയറുന്ന അവന് അവധി സമയത്തു ഒരു സഹായം ആയിക്കോട്ടെ ഇത് എന്ന് cancel ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ പിന്നീട് വിചാരിച്ചു പോയി.

ഇപ്പൊ ഈ ലോകം മുഴുവൻ corona പീരീഡ് ൽ ഇരിക്കുമ്പോൾ പുതിയ പ്രശ്നം ഇത് EMI പ്രോസസ്സ് ആണ്, ഈ മാസത്തെ EMI നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ടെക്നിക്കൽ പ്രശ്നം കാരണം ഓട്ടോമാറ്റിക് dedect നടന്നിട്ടില്ല . cash ഞങ്ങൾ തരുന്ന അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യണം, അടച്ചില്ലെങ്കില് interest എടുക്കും, ഞാൻ കേട്ടു ഞെട്ടി ഇതും കൊണ്ട് വീട്ടിൽ വന്ന ചെറുപ്പക്കാരൻ extra പേയ്‌മെന്റ് നെ കുറിച്ചോ, ഇതൊരു EMI processes ആണെന്നോ പറഞ്ഞിട്ടില്ല, ക്യാൻസൽ ചെയ്യണം എന്ന് അന്ന് അവശ്യ പെട്ടപ്പോൾ ഇനി പറ്റില്ല എന്നാണ് പറഞ്ഞത്. ഇതിൽ പെട്ട് പോയെന്നുള്ളതാണ് സത്യം. ഇപ്പോൾ കൊറോണ സമയം ബിസിനസ്‌ ഇല്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ കാർക്കശ്യം കാണിച്ചു ദിവസവും ഫോൺ ചെയ്തു മാനസീക സമ്മർദ്ദം ഏൽപ്പിച്ചു പലിശയും ചേർത്തു കാശ് പിടിച്ചു വാങ്ങാൻ നോക്കുക ആണ് BYju’ app ചെയ്യുന്നത്. ഇങ്ങനെ ആയിരിക്കണം കോടികളുടെ ആസ്തിയിലേക്കു എത്തിയതും, ഇതിനു മുൻപ് ‘ biju prathapan ‘ ഇതിനെ കുറിച്ച് അവർക്കുണ്ടായ മോശം അനുഭവം പോസ്റ്റ്‌ ചെയ്തതായും കണ്ണിൽ പെട്ടിട്ടുണ്ട്.

ശരിക്കും വീടുകൾ തോറും കയറി ഇറങ്ങി ക്യാൻവാസ് ചെയ്തു അടിച്ചേൽപ്പിക്കുന്ന ‘ എക്സിക്യൂട്ടീവ് ‘ ന് പോലും ഈ സത്യം അറിയില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. വീട്ടിൽ വന്ന എക്സിക്യൂട്ടീവ് എനിക്ക് ഒന്നും അറിയില്ലാരുന്നു എന്ന് വെക്തമായി വീണ്ടും വീണ്ടും പറയുന്ന call റെക്കോർഡ് എല്ലാം ഫോണിലും ഡ്രൈവിലും ഭദ്രമാണ്.

വീട്ടിൽ വന്ന ആളിന് ഇതിന്റെ പേയ്‌മെന്റ് രീതികളെ കുറിച്ച് വ്യക്തമാക്കിതരാനുള്ള ബാധ്യത ഇല്ലേ? അത് ആയാൾ ചെയ്തിട്ടില്ല, ഒരു മാസം അക്കൗണ്ട്ൽ cash ഇല്ലങ്കിൽ എന്താകും എന്ന് ചോദിച്ചതിന് ‘അയ്യോ mam ‘ നിങ്ങള്ക്ക് ഒരു രൂപ പോലും എക്സ്ട്രാ വരുന്നില്ല അങ്ങനെ അടക്കാൻ വൈകിയാൽ അത് കമ്പനി തന്നെ ആണ് അടക്കുന്നത് എന്ന്പറഞ്ഞ് എന്നെ ധരിപ്പിച്ച എക്സിക്യൂട്ടീവ് നെ വിളിച്ചു ബാങ്കിൽ നിന്നും വിളിച്ച കാര്യം അറിയിച്ചപ്പോൾ അങ്ങനെ ഒന്നുമില്ല mam, അങ്ങനെ പലിശ എടുക്കില്ല mam നെ ആരാ വിളിച്ചത് അവരോടു എന്നെ വിളിക്കാൻ പറ അല്ലങ്കിൽ ആ number തരൂ ഞാൻ അവരെ വിളിച്ചു പറഞ്ഞോളും call റെക്കോർഡ്, screen ഉൾപ്പെടെ അയച്ചു കൊടുത്തു മെയിൽ അയച്ചോളാം ഇനി ആരും വിളിച്ചു ശല്യം ചെയ്യാതെ നോക്കിക്കൊള്ളാം, കമ്പനിക്ക് മെയിൽ അയക്കുന്നുണ്ട് എന്ന് ഒക്കെ പറഞ്ഞിട്ട്. ലോക്ക് ഡൌൺ തുടങ്ങിയപ്പോൾ മുതൽ അവർ നോക്കിക്കോളാം എന്ന് എന്നോട് ഫോൺ ചെയ്തു പറഞ്ഞു ” പൊട്ടൻ കളിക്കുന്ന മട്ടിൽ. ഇപ്പോൾ പറയുന്നു സത്യമായിട്ടും എനിക്ക് ഇതിനെ കുറിച്ച് അറിയില്ലാരുന്നു mam കമ്പനി അടക്കുന്നത് എന്നാണ് ഞാനും കരുതിയത്.” അതുകൊണ്ട് ആണ് കമ്പനി അടക്കുന്നു എന്ന് ഞാൻ പറഞ്ഞത്, എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല അങ്ങനെ പറഞ്ഞാൽ പിന്നെ ഇത് ആരും വാങ്ങിക്കില്ലല്ലോ അല്ലെ എന്ന് ചോദിച്ചപ്പോൾ, ആരും പേയ്‌മെന്റ് മുടക്കുന്നില്ലല്ലോ അത് കൊണ്ട് ആണ് അത് പറയാതെ ഇരുന്നത്, എത്രയും വേഗം cancel ചെയ്തു സാധനം തിരിച്ചു കൊടുക്കണം എന്നായി.

പുസ്തകം, tab ഒക്കെ പൊടിപിടിച്ചു മൂലയ്ക്ക് ഇരിപ്പുണ്ട്, മാസം തോറും കട്ട്‌ ചെയ്ത amount 2, 450 രൂപ പോകട്ടെ ഇനിയും ഈ cash അടക്കാൻ വയ്യ, tvm ഓഫീസിൽ അറിയിച്ചപ്പോൾ അവിടുന്നുള്ള മറുപടി ഇത് എസ്‌സിക്യൂട്ടീവിനു ആണ് പ്രശ്നം ആകുക എന്നറിഞ്ഞു, ഇത്രെയും ക്യാൻവാസിംഗ് നടത്തി മാർക്കറ്റിംഗ് ടെക്‌നിക്കു നടത്തി നിയമ വശങ്ങൾ മറച്ചു പിടിച്ചാണ് ബെജുസ് ആപ്പ് എക്സിക്യൂട്ടീവ് വഴി ഈ ആപ്പ് മാർക്കറ്റ് ചെയ്തിരിക്കുന്നത് എന്ന് മനസ്സിലായി. പോരാത്തതിന് lock down സമയത്തു കഴിഞ്ഞ 2 ആഴ്ച ആയി EMI interest ഓർമ്മിപ്പിച്ചു കാളുകൾ, ഒരു ഒന്നാം ക്ലാസ്സു കാരനെ വെറുതെ വിടാത്ത ഇവർ high സ്കൂൾ കാരെ എങ്ങനെ deal ചെയ്തിട്ടുണ്ടാകാം, ഇനി എക്സിക്യൂട്ടീവ് നെ സേവ് ചെയ്യാൻ നിക്കാതെ എത്രയും വേഗം പബ്ലിക് നോട് ഇത് അറിയിക്കണം എന്നതായിരുന്നു എന്റെ ഉദ്ദേശം എനിക്ക് പറ്റിയ അമളി കുഞ്ഞുങ്ങളുടെ പ്രേരണയും മോഹൻലാലിനെ പോലെ ഉള്ള നമ്മുടെ പ്രീയപ്പെട്ട താരത്തിന്റെ പരസ്യവും കണ്ടു നിങ്ങളും byju’s ന്റെ ഇരകൾ ആകാതിരിക്കട്ടെ.