ന്യൂയോര്‍ക്കിലെ മരുന്ന് പരീക്ഷണ ശാലയില്‍ നിര്‍മ്മിച്ച ഒരു പുതിയ മരുന്ന് കാന്‍സര്‍ രോഗ ചികില്‍സാ രംഗത്ത് പ്രതീക്ഷയേകിയിരിക്കുകയാണ് എന്ന വാർത്ത ഇന്നലെ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. . മലാശയ അര്‍ബുദ ബാധിതരായ 18 പേരില്‍ പരീക്ഷിച്ച ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന ഈ പുതിയ മരുന്ന് വിജയം കണ്ടിരിക്കുകയാണ്.പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സൗഖ്യം ലഭിച്ചിരിക്കുന്നു എന്ന സന്തോഷ വാര്‍ത്തയാണ് പുറത്ത് വരുന്നത്.ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു പരീക്ഷണം.

ശരീരത്തിലെ ആന്റിബോഡികള്‍ക്കു പകരമാകുന്ന തന്മാത്രകളാണ് ഈ മരുന്നിലുള്ളതെന്നു പരീക്ഷണത്തിനു നേതൃത്വം നല്‍കിയ ഡോ.ലൂയി എ ഡയസ് ജൂനിയര്‍ പറഞ്ഞു. കാന്‍സര്‍ ചികില്‍സയില്‍ വിപ്ലവകരമായ മാറ്റത്തിനു വഴിതെളിക്കുന്ന കണ്ടെത്തലാണിതെന്നു പ്രമുഖ ഡോക്ടര്‍മാര്‍ വിലയിരുത്തി.

നേരത്തേ കീമോതെറപ്പിയും റേഡിയേഷനും ഉള്‍പ്പെടെയുള്ള ചികില്‍സ ചെയ്തിട്ട് ഫലം ലഭിക്കാത്ത ഒരേ തരത്തിലുള്ള 18 കാന്‍സര്‍ രോഗികള്‍ക്കു മൂന്നാഴ്ചയില്‍ ഒരിക്കല്‍ വീതം 6 മാസത്തേക്ക് ഡൊസ്റ്റര്‍ലിമാബ് നല്‍കി. 6 മാസം കഴിച്ചപ്പോള്‍ കാന്‍സര്‍ പൂര്‍ണമായും ഇല്ലാതായി.കാന്‍സര്‍ നിര്‍ണയത്തിനുള്ള ടോമോഗ്രഫി, പെറ്റ് സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ എല്ലാ പരിശോധനയിലും രോഗം പൂര്‍ണമായും മാറിയതായി കണ്ടെത്തി. പാര്‍ശ്വഫലങ്ങളൊന്നുമില്ല താനും.

ഈ മരുന്ന് കൊണ്ട് അർബുദം ഭേദമായവരിൽ ഇന്ത്യക്കാരി നിഷ വർഗ്ഗീസും ഉൾപ്പെടുന്നു. നിഷയുടെ വാക്കുകളിലേക്ക്

“‘ശരിക്കും മിറക്കിള്‍, അത്രയ്ക്ക് അദ്ഭുതം സമ്മാനിച്ച നിമിഷമായി അത്. ആ ദിവസം ട്യൂമര്‍ കാണാനുണ്ടിയിരുന്നില്ല. ട്യൂമര്‍ എവിടെ പോയി എന്ന് ഞാന്‍ ചിന്തിച്ചു. അത് എവിടെയെങ്കിലും മറഞ്ഞിരിക്കുന്നതാകും എന്ന് കരുതി. ഡോക്ടര്‍ എന്നോട് പറഞ്ഞു, ട്യൂമര്‍ പൂര്‍ണമായും ഭേദമായി. ഇത് ശരിക്കും അത്ഭുതമാണ്”

 

Leave a Reply
You May Also Like

സൈക്ലിംഗ് vs നടത്തം: ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

സൈക്ലിംഗും നടത്തവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതും വിവിധ ആരോഗ്യപ്രശ്നങ്ങളെ അകറ്റിനിർത്തുന്നതുമായ ഹൃദയസംബന്ധമായ പ്രവർത്തനങ്ങളാണ്. നിങ്ങളുടെ ഫിറ്റ്നസ്…

ഇത് കണ്ടാല്‍ പിന്നെ നിങ്ങളൊരിക്കലും മുഖക്കുരു പൊട്ടിയ്ക്കില്ല – വീഡിയോ

ആര്‍ക്കും മുഖത്ത് കുരു വരുന്നത് ഇഷ്ടമല്ല

രാത്രി സമയം ഏറെ നേരം സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുമായിരുന്ന യുവതി അന്ധയായി !

കിടക്കാന്‍ നേരത്ത് ലൈറ്റെല്ലാം ഓഫ് ചെയ്ത് സ്മാര്‍ട്ട്‌ ഫോണും എടുത്തു കൊണ്ട് ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും കയറി കുത്തിയിരിക്കുന്നവരാണോ നിങ്ങള്‍ ?

കാന്‍സറിനെ പ്രതിരോധിക്കാന്‍ 5 വഴികള്‍

കാന്‍സറിനെ പ്രതിരോധിക്കാന്‍ 5 വഴികള്‍