അപ്പാനി രവിയോടൊപ്പം മനസ്സിൽ കയറിയ യൂക്ലാമ്പ് രാജൻ

0
199

Nishad Hasan

മാർച്ച് 3 2017, അന്ന് മെക്സിക്കൻ അപാരത കാണാനായി ഞാനും കൂട്ടുകാരനും തൃശൂര് ജോസ് തീയ്യേറ്ററിൻ്റെ മുൻപിലെത്തി.ഏതോ ഒരു മന്ത്രി മുഖ്യൻ്റെ വിസിറ്റുണ്ടെന്ന് തോന്നുന്ന വിധം പാർട്ടി കൊടിയും പിടിച്ച് കുറേ യൂത്തന്മാർ 🙂 ജോസ് തീയ്യേറ്ററിൻ്റെ കവാടത്തിൽ അപാരതക്കുള്ള ഒടുക്കത്തെ തിരക്ക്. തിരക്കിനിടയിൽ തിക്കിതിരക്കി പടത്തിന് ടിക്കറ്റെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു .

സിനിമ ശാശ്വതമാണെന്ന് കരുതുന്നില്ല, പക്ഷേ, കഥാപാത്രത്തിന് വേണ്ടി എന്ത്  റിസ്‌ക്കും എടുക്കും' | maradona movie titto wilson angamaly diaries  interview sudhi tovino thomas u ...ആ വാശി തീർക്കാൻ ഞാൻ നേരേ രാമദാസിലേക്ക് വെച്ച് പിടിച്ചു.അവിടെ രവി കൃഷ്ണയിൽ അങ്കമാലി ഡയറീസ് കളിക്കുന്നുണ്ടായിരുന്നു. ടിക്കറ്റ് കിട്ടാതിരിക്കാനുള്ള സാധ്യതകൾക്ക് മുൻതൂക്കം നൽകി കൊണ്ട് ഞാൻ രവി കൃഷ്ണയിലെത്തി. വിരലിലെണ്ണാവുന്ന പത്ത് പതിനഞ്ച് പേർ സൊറ പറഞ്ഞ് നിൽപ്പുണ്ട്. അപാരതക്ക് ടിക്കറ്റ് കിട്ടാത്തവരുടെ വണ്ടികൾ രവി കൃഷ്ണയിൽ എത്തി തുടങ്ങി. ആ സമയത്ത് നമ്മടെ ഗഡി ഫോണിൽ വിളിക്കണു.

U Clamp Rajan - YouTubeടാ … രണ്ട് ടിക്കറ്റ് ണ്ട് ട്ടാ… നീ വരണ് ണ്ടെങ്കിൽ പെട്ടെന്ന് വാ ട്ടാ…മുന്നിൽ നിന്ന് നാലാമത്തെ റോയിൽ ഒരുത്തൻ്റെ മുൻപിലും തല കുനിക്കരുതെന്ന തീരുമാനത്തിൽ ,തല ഉയർത്തി പിടിച്ച് തന്നെ ഞാൻ അപാരതക്ക് തുടക്കം കുറിച്ചു🙄പടം കഴിഞ്ഞ ഉടനെ വീണ്ടും രവി കഷ്ണയിലേക്ക് വെച്ച് പിടിച്ചു …. അങ്കമാലി ഡയറീസിന് ടിക്കറ്റെടുത്തു.ഒരു മാർക്കറ്റിൻ്റെ അകത്ത് പെട്ട അവസ്ഥ 😀പുറത്താണോ അകത്താണോ ഇരിക്കണേന്ന് മനസ്സിലാക്കാൻ പറ്റാത്ത ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാജിക്കൽ ട്രീറ്റ് .പെരുന്നാളും പാട്ടും അടിയുമൊക്കെയായി അരങ്ങ് നിറഞ്ഞ് കൊണ്ടിരിക്കേ .ദേ വരണു രണ്ട് തല തെറിച്ചവന്മാര്.അപ്പാനി രവിയും യൂ ക്ലാമ്പ് രാജനും 😳😳

Becoming Tito, again - The Hinduഅതിലപ്പാനിയോടൊപ്പം തന്നെ യൂക്ലാമ്പ് രാജനും മനസ്സിൽ കയറി.പുതുമുഖങ്ങളുടെ പൂന്ത് വിളയാട്ടത്തിനിടയിൽ ഒരു ത്യശൂർക്കാരൻ്റെ അഴിഞ്ഞാട്ടം😊 Tito Wilson ഇരുപത് പേരായിട്ടും പിന്നീട് ഹൗസ്ഫുള്ളായിട്ടും രവിക്കൃഷ്ണയിൽ ഞാനാ പടം കണ്ടു. സ്വാതന്ത്ര്യം അർദ്ധരാത്രിയിലെ നായകൻ്റെ സ്വാർത്ഥതക്ക് മുൻപിൽ വീണ് പോയവൻ്റെ രോഷം പ്രകടിപ്പിച്ച വില്ലനെന്ന് മുദ്രകുത്തപ്പെട്ടവൻ്റെ ഒറ്റയാൻ പ്രകടനം,മറഡോണയിൽ എനിക്ക് നിൻ്റെ നമ്പറല്ലെ അറിയുള്ളൂ എന്ന് പറഞ്ഞ് സുഹൃത്തായി മാറിയ സുധി☺️☺️🥰 അങ്ങനെ ഇഷ്ടം തോന്നിയ മൂപ്പരുടെ കൂടെ ഒരു സിനിമ ചെയ്യണം എന്ന ആഗ്രവുമായി ഞാൻ നടക്കാൻ തുടങ്ങി 🙂 ഒടുവിൽ ഞാൻ സംവിധാനം ചെയ്യുന്ന സൂചിയിൽ അതെത്തി നിൽക്കുന്നു. അഭ്രപാളികളിൽ അത്ഭുതം സൃഷ്ടിക്കാൻ ആശാൻ്റെ ജീവിതം ഇനിയും ബാക്കി.പുറന്ത നാൾ വാഴ്ത്തുക്കൾ ആശാനേ.