സെക്കന്റ് വേൾഡ് വാറിൽ 650-ഓളം കുട്ടനാട്ടുകാർ യുദ്ധത്തില്‍ മരിച്ചുവീണെന്ന യാഥാര്‍ഥ്യം കാണിക്കുന്ന സിനിമ

0
469

Nishadh Bala

1930–40 കളിലെ കുട്ടനാടിന്റെ കഥ പറയുന്ന ചിത്രമാണ് ഭയാനകം.തകഴിയുടെ “കയര്‍” ലെ രണ്ടു അദ്ധ്യായങ്ങളുടെ ചലചിത്ര ആവിഷ്ക്കരമാണ് ചിത്രം. ആ കാലത്തിന്‍റെ പുനരവതരണം , അതെ തീവ്രതയോടെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അതിനുതകുന്ന കളർ ടോൺ, സംഭാഷണങ്ങൾ എല്ലാം മികവോടെ അവതരിപ്പിച്ചിട്ടുണ്ട് ജയരാജ്.

Bhayanakam Movie Review {4/5}: A stunningly crafted poetic story of a  postman and a land that is stricken by the fear of deathരണ്ടാം ലോക മഹാ യുദ്ധത്തിൽ കുട്ടനാട്ടുകാരില്‍ 650-ഓളം പേര്‍ യുദ്ധഭൂമികളില്‍ മരിച്ചുവീണെന്ന യാഥാര്‍ഥ്യം കാണിക്കുന്ന സിനിമ.യുദ്ധത്തിന്റെ ഭയാനക ചിത്രം ഒരു രക്ത ചൊരിച്ചലും ഇല്ലാതെ വെള്ളിത്തിരയിൽ അവതരിപ്പിക്കാതെ മനുഷ്യ മനസിലെ ചിന്തകളുടെ യുദ്ധം കൃത്യമായി പ്രതിഫലിപ്പിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. ഇതിന് രംഗനാഥ് രവിയുടെ ശബ്ദമിശ്രണവും, നിഖിൽ എസ് പ്രവീണിന്റെ ഛായാഗ്രഹണവും ഒരുപാട് സഹായകരമായി.കൂടെ അർജ്ജുണൻ മാഷിന്റെ പതിഞ്ഞ സംഗീതവും.

The trailer of National Award winning film 'Bhayanakam' is out | Malayalam  Movie News - Times of Indiaമോണോക്രോമിലുള്ള അതീവ സുന്ദരമായ കുട്ടനാടൻ കാഴ്ചകളാണ് നിഖിൽ. എസ്‍. പ്രവീണിന് ദേശീയ അവാർഡ് നേടിക്കൊടുത്തത് എന്ന് നിസംശയം പറയാം.കേന്ദ്രകഥാപാത്രമായ ‘പോസ്റ്റ്മാൻ’ ഒരു യുദ്ധത്തിന്റെ ഇരയാണ്. അതുകൊണ്ട് തന്നെ ആസന്നമായ ഒരു യുദ്ധത്തിന്റെ കെടുതികൾ അയാളിൽ എപ്പോഴും നീറുന്നു. പട്ടാളത്തിലുള്ളവർ നാട്ടിലേയ്ക്ക് അയക്കുന്ന മണിയോര്‍ഡറുകളും കത്തുകളും പ്രതീക്ഷിച്ചിരുന്നവരിലേക്ക് എത്തിക്കുന്നയാൾ. ഏവർക്കും ഇഷ്ടപ്പെട്ടവൻ. പക്ഷെ യുദ്ധം തുടങ്ങിയപ്പോൾ പോസ്റ്റ്മാനെത്തിയത് മരണ വിവരം നൽകുന്ന കമ്പികളുമായാണ് .ഇതിനാൽ പോസ്റ്റ്മാനെ അവര്‍ വെറുത്തു.അയാളെ കാണുന്നതുപോലും അവര്‍ക്ക് ദുർനിമിത്തമായി കരുതുന്നു.

Bhayanakam- The Etimes Photogallery Page 4ഒരു പട്ടാളക്കാരനായ പോസ്റ്റുമാന്റെ മാനസിക സംഘർശങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട് രഞ്ജി പണിക്കർ.അദ്ദേഹത്തിന്റെ ദയനീയത നിഴലിക്കുന്ന കണ്ണുകൾ ഈ കഥാപാത്രത്തിന് അനുയോജ്യമായി.
“ഇരുട്ടാണ്‌ സുഖം, അതാകുമ്പോള്‍ നമുക്ക് പരസ്പരം കാണാതെ ഇരിക്കാമല്ലോ” എന്ന് പറയുമ്പോഴും , “പട്ടാളത്തിലേക്ക് പോകുന്നതും മരണത്തിലേക്ക് പോകുന്നതും ഒന്നാണെന്ന് ” എന്ന് പറയുമ്പോഴും , “എന്റെ സഞ്ചിയിലാണ് രണ്ടാം ലോക മഹാ യുദ്ധം, മരണമാണ് ഇതിൽ ” എന്നു പറയുമ്പോഴുംരഞ്ജിയുടെ മുഖത്തെ ഭാവങ്ങള്‍ “ഭയത്തെ”എല്ലാ അര്‍ഥത്തിലും ആവാഹിക്കുന്നുണ്ടായിരുന്നു ഒരു പോസ്റ്റ്മാന്റെ കണ്ണിലൂടെ ഒരു ദേശത്തിന്റെ ജീവിത സാഹചര്യം , യുദ്ധവും, യുദ്ധകെടുതികളുമുയർത്തുന്ന ചോദ്യങ്ങൾ ഇവയുടെ ആശങ്കകൾ ഇവയെല്ലാം പ്രേക്ഷകനു കാട്ടി കൊടുക്കുന്നു ഈ സിനിമ.

Bhayanakam malayalam part 2 - video Dailymotionഅതിർവരമ്പുകളില്ലാത്തവയാണ് ഈ സാഹചര്യങ്ങളെന്നും ദേശാന്തരങ്ങൾ താണ്ടി എന്നു വേണമെങ്കിലും, എവിടെ വേണമെങ്കിലും ഇത് ഇനിയും ആവർത്തിക്കാം എന്ന പ്രസക്തമായ ചിന്ത ‘ഭയാനകം’ മുന്നോട്ട് വെയ്ക്കുന്നു.കാറ്റില്ലാത്ത കുട്ടനാടൻ കായലിലെ ഓളങ്ങൾ നീങ്ങുന്ന ഒരു തുഴയില്ലാ തോണി കണക്ക് അങ്ങനെ അതൊഴുകുന്നു. ഇതരത്തിലാണ് ഭയാനകം.ചിത്രത്തിന്റെ പേസ് വളരെ പതുക്കെയാണ്.

(ജൂലൈ 20 2018 നു സിനിമ കണ്ട അന്ന് കുറിച്ചത്.)